മൗണ്ട് മാർക്കസ് ബേക്കർ

Coordinates: 61°26′16″N 147°45′02″W / 61.4377778°N 147.7505556°W / 61.4377778; -147.7505556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗണ്ട് മാർക്കസ് ബേക്കർ
Mt. Marcus Baker centered at top
ഉയരം കൂടിയ പർവതം
Elevation13,176 ft (4,016 m)  NGVD 29[1]
Prominence10,726 ft (3,269 m) [1]
Isolation204 km (127 mi) Edit this on Wikidata
Listing
Coordinates61°26′16″N 147°45′02″W / 61.4377778°N 147.7505556°W / 61.4377778; -147.7505556[2]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മൗണ്ട് മാർക്കസ് ബേക്കർ is located in Alaska
മൗണ്ട് മാർക്കസ് ബേക്കർ
മൗണ്ട് മാർക്കസ് ബേക്കർ
Location in Alaska
സ്ഥാനംMatanuska-Susitna Borough, Alaska, U.S.
Parent rangeChugach Mountains
Topo mapUSGS Anchorage B-3 Quadrangle
Climbing
First ascent1938 by Norman Bright, Peter Gabriel, Norman Dyhrenfurth, Bradford Washburn
Easiest routeSnow/ice climb (Alaska grade 2)

മൗണ്ട് മാർക്കസ് ബേക്കർ (Ahtna: Ts'itonhna Dghilaaye’; Dena'ina: Ch'atanhtnu Dghelaya)  അലാസ്കയിലെ ചുഗാച്ച് പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ആങ്കറേജ് നഗരത്തിൽ നിന്ന് ഏകദേശം 75 മൈൽ (121 കിലോമീറ്റർ) കിഴക്ക് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. വേലിയേറ്റ ജലത്തിന്റെ സാമീപ്യത്താൽ വളരെ പ്രാധാന്യമർഹിക്കുന്ന ഈ കൊടുമുടി, ഹാർവാർഡ് ഹിമാനിയുടെ ഹിമപതന മുഖത്തിന് ഏകദേശം 12 മൈൽ (19 കിലോമീറ്റർ) മാത്രം വടക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ടോപ്പോഗ്രാഫിക് പ്രാധാന്യം അനുസരിച്ച്, ലോകത്തിലെ ഏറ്റവും മുന്തിയ  75 കൊടുമുടികളിൽ ഒന്നാണ് മൗണ്ട് മാർക്കസ് ബേക്കർ.

ചരിത്രം[തിരുത്തുക]

മൗണ്ട് മാർക്കസ് ബേക്കർ യഥാർത്ഥത്തിൽ "മൗണ്ട് സെന്റ് ആഗ്നസ്" എന്നാണ്  മുൻകാലത്ത് അറിയപ്പെട്ടിരുന്നത്. ബ്രാഡ്‌ഫോർഡ് വാഷ്‌ബേണിന്റെ അഭിപ്രായത്തിൽ, തൻറെ ഭാര്യ ആഗ്‌നസിന്റെ പേര് ഇതിന് നൽകിയ USGS-ലെ ജെയിംസ് ഡബ്ല്യു. ബാഗ്‌ലി ആ പേര് നിലനിൽക്കുമെന്ന പ്രതീക്ഷയിൽ "സെൻറ്" എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. കാർട്ടോഗ്രാഫറും ജിയോളജിസ്റ്റുമായിരുന്ന മാർക്കസ് ബേക്കർ എന്ന വ്യക്തിയുടെ ബഹുമാനാർത്ഥം ഈ പേര് പിന്നീട് മാറ്റി.[3]

1938 ജൂൺ 19-ന് പ്രശസ്ത പര്യവേക്ഷകനായ ബ്രാഡ്‌ഫോർഡ് വാഷ്‌ബേണിന്റെ നേതൃത്വത്തിലുള്ള ഒരു പാർട്ടിയാണ് ആദ്യമായി കൊടുമുടി കീഴടക്കിയത്. കാലാവസ്ഥാ വ്യതിയാനം കാരണം മലകയറ്റത്തിന് ഏകദേശം രണ്ട് മാസമെടുത്തു. ഇന്നത്തെ സാധാരണ റൂട്ട് നോർത്ത് റിഡ്ജാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mount Marcus Baker, Alaska". Peakbagger.com.
  2. "Mount Marcus Baker". Geographic Names Information System. United States Geological Survey.
  3. Michael Wood and Colby Coombs, Alaska: A Climbing Guide, The Mountaineers, 2001.
"https://ml.wikipedia.org/w/index.php?title=മൗണ്ട്_മാർക്കസ്_ബേക്കർ&oldid=3782891" എന്ന താളിൽനിന്ന് ശേഖരിച്ചത്