മൊഡോക് കൌണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഡോക് കൗണ്ടി, കാലിഫോർണിയ
County of Modoc
Pit River Valley.jpg
Clear lake nwr nesting island.jpg Fandango Pass, California, BLM.jpg
Images, from top down, left to right: Pit River Valley, Clear Lake National Wildlife Refuge, Fandango Pass overlooking Surprise Valley.
Official seal of മോഡോക് കൗണ്ടി, കാലിഫോർണിയ
Current seal
ഔദ്യോഗിക ലോഗോ മോഡോക് കൗണ്ടി, കാലിഫോർണിയ
Former seal
Location in the U.S. state of California
Location in the U.S. state of California
California's location in the United States
California's location in the United States
Country United States
State California
RegionShasta Cascade
Incorporated1874
നാമഹേതുthe Modoc people
County seatAlturas
വിസ്തീർണ്ണം
 • ആകെ4,203 ച മൈ (10,890 കി.മീ.2)
 • ഭൂമി3,918 ച മൈ (10,150 കി.മീ.2)
 • ജലം286 ച മൈ (740 കി.മീ.2)
ജനസംഖ്യ
 • ആകെ9,686
 • കണക്ക് 
(2016)
8,795
 • ജനസാന്ദ്രത2.3/ച മൈ (0.89/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
വെബ്സൈറ്റ്www.co.modoc.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെിൻറെ വടക്കുകിഴക്കൻ കോണിലുള്ള ഒരു കൌണ്ടിയാണ് മോഡോക് കൗണ്ടി. 2010 ലെ സെൻസസ് രേഖകൾ പ്രകാരം 9,686[1] മാത്രം ജനസംഖ്യയുള്ള ഈ കൗണ്ടി കാലിഫോർണിയയിലെ മൂന്നാമത്തെ ജനസംഖ്യ കുറഞ്ഞ കൗണ്ടിയാണ്. ഈ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ ഏകീകരിക്കപ്പെട്ട ഒരേയൊരു നഗരവും അൾറ്റുസാസ്[2] ആണ്. ലേക് സിറ്റി, സെന്റർവില്ലെ എന്നിവ മുൻ കൌണ്ടി ആസ്ഥാനങ്ങളായിരുന്നു. നെവാഡ, ഒറിഗോൺ എന്നിവയാണ് ഈ കൗണ്ടിയുടെ അതിർത്തികൾ. മോഡോക് കൗണ്ടിയിലെ ഒരു വലിയൊരു ഭാഗം ഫെഡറൽ ഭൂമി ആണ്. യുണൈറ്റഡ് സ്റ്റേറ്റ്‍സ് ഫോറസ്റ്റ് സർവീസ്, ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെൻറ്, നാഷണൽ പാർക്ക് സർവീസ്, ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേഴ്സ്, യുണൈറ്റഡ് സ്റ്റേറ്റ്‍സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് എന്നിവയുൾപ്പെടെ ധാരാളം ഫെഡറൽ ഏജൻസികളുടെ ജീവനക്കാർ ഈ പ്രദേശത്തു പ്രവർത്തിക്കുകയും അവരുടെ സേവനപ്രവർത്തനങ്ങൾ പ്രദേശത്തെ സമ്പദ്വ്യവസ്ഥയുടെയും സേവനങ്ങളുടെയും ഒരു പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

ഈ പ്രദേശത്തേയ്ക്കുള്ള യൂറോപ്പുകാരുടെ ആഗമനത്തിനു മുൻപ്, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയുടെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി ആ പ്രദേശത്ത് അധിവസിച്ചിരുന്നു. യൂറോപ്യൻ കുടിയേറ്റക്കാർ എത്തുന്ന കാലത്ത് ലോസ്റ്റ് നദി, ട്യൂൾ തടാകം എന്നിവയ്ക്കു സമീപത്തായി ഇന്ന് വടക്കൻ കാലിഫോർണിയായി അറിയപ്പെടുന്ന പ്രദേശത്ത് മോഡോക് ജനത അധിവസിച്ചു വന്നിരുന്നു. ഈ ജനതയുടെ പേരാണ് കൗണ്ടിയുടെ പേരിനു നിദാനം. അച്ചുമാവി (അല്ലെങ്കിൽ പിറ്റ് നദിയുടെ പേരിനു കാരണമായ പിറ്റ് റിവർ ഇന്ത്യൻസ്), പിയൂട്ട് എന്നീ അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങൾ ഈ പ്രദേശത്ത് ജീവിച്ചിരുന്നു. ഇന്നത്തെ ഒറിഗൺ നിലനിൽക്കുന്ന വടക്കൻ പ്രദേശത്ത് ക്ലാമത്തുകളാണ് അധിവസിച്ചിരുന്നത്.

മോഡോക് കൗണ്ടി സന്ദർശിക്കുന്ന ആദ്യ യൂറോപ്യൻ പര്യവേക്ഷകർ 1846 ൽ ജോൺ സി. ഫ്രെമോണ്ടും കിറ്റ് കാർസൺ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻറെ യാത്രാസംഘവുമായിരുന്നു. അവർ അമേരിക്കൻ നദിയുടേയും സക്രാമെൻറോ നദിയുടേയും സംഗമിക്കുന്നതിനടുത്തുള്ള സട്ടേഴ്സ് ഫോർട്ടിൽനിന്നാണ് യാത്ര തുടങ്ങിയത്. (ഇതാണ് സക്രാമെന്റെ നഗരം ഇന്ന് നിലനിൽക്കുന്ന പ്രദേശം)

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2016.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
"https://ml.wikipedia.org/w/index.php?title=മൊഡോക്_കൌണ്ടി&oldid=3642020" എന്ന താളിൽനിന്ന് ശേഖരിച്ചത്