മൈ ഡിയർ കുട്ടിച്ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൈ ഡിയർ കുട്ടിച്ചാത്തൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൈ ഡിയർ കുട്ടിച്ചാത്തൻ
വി.സി.ഡി. പുറംചട്ട
സംവിധാനംജിജോ പുന്നൂസ്
നിർമ്മാണംനവോദയ അപ്പച്ചൻ
രചനരഘുനാഥ് പലേരി
അഭിനേതാക്കൾ
  • അരവിന്ദ്
  • സോണിയ
  • സുരേഷ്
  • മുകേഷ്
ഗാനരചനബിച്ചു തിരുമല
സംഗീതംഇളയരാജ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംടി.ആർ. ശേഖർ
വിതരണംനവോദയ റിലീസ്
സ്റ്റുഡിയോനവോദയ
റിലീസിങ് തീയതി1984 ഓഗസ്റ്റ് 24
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ.[1] മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്.

ഇതിവൃത്തം[തിരുത്തുക]

ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

കഥാപാത്രം അഭിനേതാവു്
കുട്ടിച്ചാത്തൻ അരവിന്ദ്
ദുർമന്ത്രവാദി കൊട്ടാരക്കര ശ്രീധരൻ നായർ
ലക്ഷ്മി സോണിയ
ലക്ഷ്മിയുടെ പിതാവ് ദലീപ് താഹിൽ
വിജയ് സുരേഷ്
വിനോദ് മുകേഷ്
മന്ത്രവാദിയുടെ സഹായി ആലുമ്മൂടൻ

പ്രദർശനം[തിരുത്തുക]

1984 ഓഗസ്റ്റ് 24-ന് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ പ്രദർശനത്തിനെത്തിയത്. 1997 മാർച്ച് 27-ന് പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ ഡി.ടി.എസ് (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ഓഗസ്റ്റ് 31-ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം അവർത്തിച്ചു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈ_ഡിയർ_കുട്ടിച്ചാത്തൻ&oldid=3097730" എന്ന താളിൽനിന്ന് ശേഖരിച്ചത്