മുഹമ്മദ് അസദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹമ്മദ് അസദ്
മുഹമ്മദ് അസദ്.jpg
ജനനംലിയൊപോൾഡ് വെയ്സ്
ജൂലൈ 2, 1900
ലിവിവ്, ഉക്രൈൻ (നേരത്തെ ലൊവോവ്, ആസ്ട്രോ-ഹംങ്കേറിയൻ സാമ്രാജ്യം)
മരണംഫെബ്രുവരി 20, 1992
സ്പെയിൻ
ഭവനംസ്പെയിൻ
തൊഴിൽഎഴുത്തുകാരൻ
ജീവിത പങ്കാളി(കൾ)പൗള ഹമീദ അസദ്

ഒരു ഗ്രന്ഥകാരനും പാകിസ്താന്റെ മുൻ യു.എൻ അംബാസഡറുമാണ്‌ മുഹമ്മദ് അസദ് അഥവാ ലിയോ പോൾഡ് വെയ്‌സ്(ഇംഗ്ലീഷ്:Mohammed Asad/Leopold Weiss)[1]. മുഹമ്മദ് അസദിന്റെ "റോഡ് ടു മക്ക" (മക്കയിലേക്കുള്ള പാത) എന്ന പ്രശസ്ത ഗ്രന്ഥം മലയാളമുൾപ്പെടെയുള്ള നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഗല്ഭനായ നരവംശ ശാസ്ത്രജ്ഞൻ തലാൽ അസദ് മുഹമ്മദ് അസദിന്റെ മകനാണ്‌. 1900 ജൂലൈ 2 ന്‌ ഇന്നത്തെ ഉക്രൈനിലെ ലിവിവ് എന്ന സ്ഥലത്ത് ജനിച്ച അസദ് തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ സ്‌പെയ്നിൽ വെച്ച് മരണമടഞ്ഞു. ജൂതമതസ്ഥനായിരുന്ന ഇദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

റബ്ബികളുടെ നീണ്ട പാരമ്പര്യമുള്ള ആളായിരുന്നു മുഹമ്മദ് അസദ്. അച്ഛൻ ഒരു ബാരിസ്റ്ററായിരുന്നു. നല്ല മതവിദ്യാഭ്യാസം നേടിയ അസദ് ചെറുപ്പത്തിലേ ഹീബ്രുവും അരാമികും വശമാക്കി. പഴയനിയമ‌വും തൽമൂദും അദ്ദേഹം പഠിച്ചു.വിയന്ന സർ‌വ്വകലാശാലയിലെ പഠനമുപേക്ഷിച്ച അസദ്,1920 കളിൽ കുറച്ചു കാലം ജർമനിയിൽ അലക്ഷ്യനായി അലഞ്ഞു.[3]

പിന്നീട് ബ്രിട്ടീഷ് മാൻഡേറ്റിലുള്ള പലസ്തീനിലേക്കു പോവുകയും തന്റെ അമ്മാവന്റെ കുടെ താമസമാക്കുകയും ചെയ്തു. അവിടെ ഒരു സ്വതന്ത്ര പത്രപ്രവത്തകനായി “ഫ്രാങ്ക്ഫർട്ട സീറ്റൻ‌ക്” എന്ന പത്രസ്ഥാപനത്തിനുവേണ്ടി ജോലി ചെയ്തു. പിന്നീട് ഈ പത്രത്തിന്റെ മുഴുസമയ വിദേശകാര്യ ലേഖകനായി അസദ് പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാമുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഈ അവസരത്തിലാണ്‌ ശക്തമാകുന്നത്. ഈ ബന്ധം ഇസ്‌ലാം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും 1926 ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു. ഇസ്‌ലാമിനെ കുറിച്ച് അദ്ദേഹം പറയുന്നു:

ഒരു തികവുറ്റ ശില്പമായിട്ടാണ്‌ ഇസ്‌ലാം എനിക്ക് അനുഭവപ്പെട്ടത്. അതിന്റെ ഓരോ ഭാഗങ്ങളും പരസ്പരംപൂരകമായതും ഇണങ്ങി നിൽകുന്നതുമായി തോന്നി. ഏതിന്റെയെങ്കിലും അഭാവമുള്ളതായോ അല്ലെങ്കിൽ എന്തെങ്കിലും മുഴച്ചു നിൽകുന്നതായോ കാണുന്നില്ല. സന്തുലിതവും ശക്തവുമായ ഒരു ഘടനയാണ്‌ അതിനുള്ളത്”[4]

ഗ്രന്ഥങ്ങൾ[തിരുത്തുക]

നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് മുഹമ്മദ് അസദ്. ചില പുസ്തകങ്ങൾ താഴെ:

  • റോഡ് ടു മക്ക
  • ദ മെസ്സേജ് ഓഫ് ദ ഖുർ‌ആൻ
  • സ്വഹീഹുൽ ബുഖാരിയുടെ വിവർത്തനവും വ്യാഖ്യാനവും
  • ദിസ് ലാ ഓഫ് അവേഴ്സ്
  • ഇസ്‌ലാം അറ്റ് ദ ക്രോസ് റോഡ്

"റോഡ് ടു മക്ക" മലയാളത്തിൽ[തിരുത്തുക]

അസദിന്റെ "റോഡ് ടു മക്ക" എന്ന ഗ്രന്ഥം സാഹിത്യകാരൻ എം.എൻ. കാരശ്ശേരി "മക്കയിലേക്കുള്ള പാത" എന്ന പേരിൽ വിവർത്തനം ചെയ്ത് കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസദിന്റെ ജീവചരിത്രാംശമുള്ള ഈ ഗ്രന്ഥം തന്റെ ഇസ്‌ലാം മതം ആശ്ലേഷിക്കുന്നതിലേക്ക് നയിച്ച മധ്യേഷ്യൻ യാത്രകൾ കോറിയിടുന്നു. ഒപ്പം സയണിസത്തിന്റെ വളർച്ചയെ കുറിച്ച ചിന്തകളും പങ്കുവെക്കുന്നു

അവലംബം[തിരുത്തുക]

  1. Muhammad Asad's Journey into Islam
  2. http://iphkerala.com/Author/Muhamed%20Asad.html
  3. http://insider.pk/life-style/religion/muhammad-asad-from-judaism-to-islam/
  4. "Islamic Encyclopedia".

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അസദ്&oldid=2338682" എന്ന താളിൽനിന്ന് ശേഖരിച്ചത്