മാനുവൽ അസാന
Manuel Azaña | |
---|---|
![]() | |
President of the Spanish Republic | |
ഓഫീസിൽ 10 May 1936 – 3 March 1939 | |
പ്രധാനമന്ത്രി | Santiago Casares Quiroga Diego Martínez Barrio José Giral Francisco Largo Caballero Juan Negrín |
മുൻഗാമി | Niceto Alcalá-Zamora Acting president Diego Martínez Barrio |
പിൻഗാമി | Francisco Franco (Caudillo of Spain) |
Prime Minister of Spain | |
ഓഫീസിൽ 14 October 1931 – 12 September 1933 | |
പ്രസിഡന്റ് | Niceto Alcalá-Zamora |
മുൻഗാമി | Juan Bautista Aznar Cabañas |
പിൻഗാമി | Alejandro Lerroux |
ഓഫീസിൽ 19 February 1936 – 10 May 1936 | |
പ്രസിഡന്റ് | Niceto Alcalá-Zamora (1936) Diego Martínez Barrio (1936) |
മുൻഗാമി | Manuel Portela Valladares |
പിൻഗാമി | Santiago Casares Quiroga |
Minister of War | |
ഓഫീസിൽ 14 April 1931 – 12 September 1933 | |
പ്രധാനമന്ത്രി | Niceto Alcalá Zamora Himself |
മുൻഗാമി | Dámaso Berenguer |
പിൻഗാമി | Juan José Rocha García |
Member of the Congress of Deputies | |
ഓഫീസിൽ 16 March 1936 – 31 March 1939 | |
മണ്ഡലം | Madrid |
ഓഫീസിൽ 8 December 1933 – 7 January 1936 | |
മണ്ഡലം | Vizcaya |
ഓഫീസിൽ 14 July 1931 – 9 October 1933 | |
മണ്ഡലം | Valencia |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Manuel Azaña Díaz 10 ജനുവരി 1880 Alcalá de Henares, Madrid, Kingdom of Spain |
മരണം | 3 നവംബർ 1940 Montauban, Midi-Pyrénées, Vichy France | (പ്രായം 60)
ദേശീയത | Spanish |
രാഷ്ട്രീയ കക്ഷി | Republican Left (1934–1940) |
മറ്റ് രാഷ്ട്രീയ അംഗത്വം | Republican Action (1930–1934) |
പങ്കാളി(കൾ) | Dolores de Rivas Cherif |
ജോലി | Jurist |
ഒപ്പ് | ![]() |
സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു മാനുവൽ അസാന . അൽകാല ദെ ഹൈനിറിസിൽ 1880 ജനുവരി10-ന് അസാന (സ്പാനിഷ് ഭാഷയിൽ ആഥാനു) ജനിച്ചു.
ജീവിതരേഖ[തിരുത്തുക]
അഗസ്റ്റിനിയൻ കൊളിജിയൊ മരിയ ക്രിസ്റ്റിനയിൽ ചേർന്നു വിദ്യാഭ്യാസം ആരംഭിച്ചു; മതവിരുദ്ധ പ്രവർത്തനങ്ങൾമൂലം അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കുറേക്കഴിഞ്ഞു പാരിസിലെത്തി ഇദ്ദേഹം നിയമപഠനം ആരംഭിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സാഹിത്യത്തോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. ഇംഗ്ലീഷ് സാഹിത്യകാരനായ ജോർജ് ബോറോയുടെ (1803-81) ദ് ബൈബിൾ ഇൻ സ്പെയിൻ എന്ന കൃതിയും ബെർട്രണ്ട് റസ്സലിന്റെ കൃതികളും ഇദ്ദേഹം സ്പാനിഷിലേക്ക് വിവർത്തനം ചെയ്തു. മതാധികാരികളെ പരിഹസിച്ചുകൊണ്ട് ആത്മകഥാപരമായ എൽ ജാർദിൻ ദ് ലോസ് ഫ്രെയ് ൽസ് എന്ന നോവൽ 1927-ൽ പ്രസിദ്ധീകരിച്ചു. ജുവാൻ വാലെറയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 1926-ൽ സാഹിത്യത്തിനുള്ള ദേശീയസമ്മാനം അദ്ദേഹത്തിനു ലഭിച്ചു.
രാഷ്ട്രീയത്തിലേക്ക്[തിരുത്തുക]
ഒരു സാഹിത്യകാരനായി ജീവിതം ആരംഭിച്ച അസാനയുടെ ശ്രദ്ധ പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. സ്പാനിഷ് ഏകാധിപതിയായ മീഗൽ പ്രീമൊ ദെ റിവേരയുടെ (1870-1930) ഭരണകാലം അവസാനിക്കാറായപ്പോഴാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. മാഡ്രിഡിലെ ഒരു സാഹിത്യ-രാഷ്ട്രീയ സംഘടനയായ അറ്റിനിയൊയുടെ അധ്യക്ഷനായി 1930-ൽ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആ സംഘടന കേന്ദ്രമാക്കി ഒരു റിപ്പബ്ലിക്കൻ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇദ്ദേഹം ഒരുമ്പെട്ടു; റിപ്പബ്ലിക്കൻ ഭരണം സ്പെയിനിൽ സ്ഥാപിക്കാൻ ശ്രമിച്ച വിപ്ലവസമിതിയുമായി ഇദ്ദേഹം ബന്ധപ്പെടുകയും ചെയ്തു. ഈ സമിതിയുടെ പ്രവർത്തനഫലമായി 1930 ആഗസ്റ്റിൽ സാൻ സെബാസ്റ്റ്യൻ സന്ധി നിലവിൽ വന്നു. അതോടൊപ്പം ഒരു താത്കാലിക റിപ്പബ്ലിക്കൻ ഭരണവും. ആ ഭരണകൂടത്തിൽ യുദ്ധകാര്യമന്ത്രിയായിരുന്നു അസാന. പുതിയ ഭരണഘടനയിൽ ചില പ്രധാന വകുപ്പുകൾ (മതസംഘടനകളുടെ പ്രാതിനിധ്യം കുറയ്ക്കുക; സൊസൈറ്റി ഒഫ് ജീസസിനെ (ട.ഖ.) ഇല്ലാതാക്കാനുള്ള അനുവാദം കൊടുക്കുക തുടങ്ങിയവ) ഉൾപ്പെടുത്താൻ അസാനയാണ് ഹേതുഭൂതൻ. ഇതിന്റെ ഫലമായി 1931 ഒക്ടോബറിൽ പ്രധാനമന്ത്രി നൈസെറ്റൊ അൽകാല സമോറയ്ക്ക് രാജിവയ്ക്കേണ്ടിവന്നു.
രാജ്യത്തെ ഏഴാമതു പ്രസിഡന്റായി[തിരുത്തുക]
തുടർന്ന് അസാന സ്പെയിനിലെ പ്രധാനമന്ത്രിയായി. ഒരു ലിബറൽ ഭരണത്തിനാണ് സ്പെയിൻ ജനത ആഗ്രഹിച്ചത്. പുതിയ മന്ത്രിസഭ സോഷ്യലിസ്റ്റാശയങ്ങൾ പ്രാവർത്തികമാക്കാൻ തുടങ്ങി. ഈ കാലത്ത് നിരവധി ആഭ്യന്തരകലാപങ്ങൾ നാട്ടിലുണ്ടായി. അവ കൈകാര്യം ചെയ്ത രീതിയിൽ അമർഷം തോന്നിയ ജനങ്ങൾ പുതിയ ഗവൺമെന്റിനെ എതിർക്കാൻ തുടങ്ങി. 1933 സെപ്റ്റംബറിൽ അസാന പ്രധാനമന്ത്രിപദം രാജിവച്ചു. തുടർന്നുണ്ടായ അധികാരമത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് അദ്ദേഹത്തെ പുറത്താക്കി. കറ്റലോണിയൻ വിപ്ലവത്തിനു സഹായം നൽകി എന്ന് ആരോപിച്ചുകൊണ്ട് 1934-ൽ അസാനയെ ജയിലിലടച്ചു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബോധ്യമായതിനെത്തുടർന്ന് അസാനയ്ക്ക് നഷ്ടപ്പെട്ട പ്രശസ്തി വീണ്ടുകിട്ടി. 1936 മേയ് 10-ന് അസാനയെ സ്പെയിനിലെ രണ്ടാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇടതുപക്ഷകക്ഷിക്കാരനായ ഫ്രാൻസിസ്കൊ ലാർഗൊ കബല്ലെറൊയുടെ ഭരണം ഒഴിവാക്കാനായിരുന്നു അസാനയെ ഭരണത്തിലേറ്റിയത്. തീവ്രദേശീയവാദികൾ മുന്നോട്ടുവന്ന് ജനറൽ ഫ്രാൻസിസ്കൊ ഫ്രാങ്കോയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്തതോടെ അസാന ഫ്രാൻസിലേക്കോടിപ്പോയി. ഫ്രാൻസിലെ മോണ്ടോബനിൽവച്ച് 1940 നവംബർ 4-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം[തിരുത്തുക]
- http://www.spartacus.schoolnet.co.uk/SPazana.htm Archived 2009-07-17 at the Wayback Machine.
- http://www.britannica.com/EBchecked/topic/46714/Manuel-Azana-y-Diaz
- http://www.bookrags.com/biography/manuel-azana-diaz/
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അസാന, മാനുവൽ (1880 - 1940) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |