മാഞ്ചസ്റ്റർ സിറ്റി എഫ്.സി.
Manchester City badge | |||||||||||||||||||||||||||||||||||||||||||||||||
പൂർണ്ണനാമം | മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | സിറ്റി, ദ സിറ്റിസൺസ്, ദ ബ്ലൂസ് | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 1880-ൽ സെയ്ന്റ് മാർക്ക്സ് (വെസ്റ്റ് ഗ്രോട്ടൺ) എന്ന പേരിൽ | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | എതിഹാദ് സ്റ്റേഡിയം സ്പോർട്ട്റ്സിറ്റി, മാഞ്ചസ്റ്റർ (കാണികൾ: 47,805[1]) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | ഷെയ്ക്ക് മൻസൂർ ബിൻ സയദ് അൽ നഹ്യാൻn | ||||||||||||||||||||||||||||||||||||||||||||||||
ചെയർമാൻ | ഖൽദൂൻ അൽ മുബാറക്ക് | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | [Josep guardiola sala] | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | പ്രീമിയർ ലീഗ് | ||||||||||||||||||||||||||||||||||||||||||||||||
2011–12 | പ്രീമിയർ ലീഗ്; ജേതാക്കൾ | ||||||||||||||||||||||||||||||||||||||||||||||||
വെബ്‌സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
![]() |
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി എഫ്.സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇവർ കളിക്കുന്നത്. 1880-ൽ സെയ്ന്റ് മാർക്ക്സ് (വെസ്റ്റ് ഗോർട്ടൻ) എന്ന പേരിൽ സ്ഥാപിതമായ ക്ലബ്ബിൽ 1887-ൽ ആർഡ്‌വിക്ക് അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബ് എന്നും 1894-ൽ മാഞ്ചസ്റ്റർ സിറ്റി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. 90-ഓളം വർഷം മെയ്ൻ റോഡ് സ്റ്റേഡിയത്തിൽ കളിച്ച ഇവർ 2003-ൽ സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലേക്ക് മാറി.
1960-കളും 70-കളുമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ഏറ്റവും മികച്ച കാലം. ഈ കാലയളവിൽ അവർ ലീഗ് ചാമ്പ്യൻഷിപ്പ്, എഫ്.എ. കപ്പ്, ലീഗ് കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നിവ നേടി. ജോ മെഴ്സർ, മാൽകം ആലിസൺ എന്നിവരുടെ മേൽനോട്ടത്തിൽ കോളിൻ ബെൽ, മൈക്ക് സമ്മർബീ, ഫ്രാൻസിസ് ലീ എന്നിവരടങ്ങിയ ടീമുകളാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.
1981 എഫ്.എ. കപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം സിറ്റിക്ക് അധഃപതനത്തിന്റെ കാലമായിരുന്നു. 1997-ൽ ക്ലബ്ബ് ഇംഗ്ലീഷ് ഫുട്ബോളിന്റെ മൂന്നാം നിര ലീഗിലേക്ക് തരംതാഴത്തപ്പെടുക പോലും ചെയ്തു. പിന്നീട് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ക്ലബ്ബിന് 2008-ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ പുത്തനുണർവ്വ് ലഭിച്ചു. വൻ തുകയ്ക്ക് മികച്ച കളിക്കാരെ വാങ്ങുവാൻ തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി 2011-ൽ എഫ്.എ. കപ്പ് ജേതാക്കളാവുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്തു. 2012 മേയ് 13-ന് അധിക സമയത്ത് നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിൽ ക്വീൺസ് പാർക്ക് റേഞ്ചേഴ്സിനെ 3-2-ന് തോൽപ്പിച്ച് ലീഗ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ ശരാശരിയിൽ പിന്തള്ളി പ്രീമിയർ ലീഗ് ജേതാക്കളായി.
കളിക്കാർ[തിരുത്തുക]
നിലവിലെ കളിക്കാർ[തിരുത്തുക]
- പുതുക്കിയത്: 12 August 2015.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
പരിശീലക സംഘം[തിരുത്തുക]
സ്ഥാനം | പേര് |
---|---|
മാനേജർ | Pep guardiola |
അസിസ്റ്റന്റ് മാനേജർ | ![]() |
First team coach | ![]() |
First team coach | ![]() |
ഗോൾകീപ്പിങ് കോച്ച് | ![]() |
ഫിറ്റ്നസ് കോച്ച് | ![]() |
ഇന്റർനാഷണൽ അക്കാഡമി ഡയറക്ടർ | ![]() |
Under-21 elite development manager | ![]() |
Head of Platt Lane Academy | ![]() |
അക്കാഡമി ടീം മാനേജർ | ![]() |
അവലംബം[തിരുത്തുക]
- ↑ Clayton, David (24 June 2011). "Dublin Super Cup: Aviva Stadium v CoMS". Manchester City Football Club. ശേഖരിച്ചത് 4 July 2011.
Note: The capacity of the City of Manchester Stadium has changed frequently since the takeover by in 2008 with the stadium seeing a number of minor renovations. As of July 2011, its correct capacity is 47,805