റഹീം സ്റ്റെർലിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റഹീം സ്റ്റെർലിങ്
Raheem Sterling in 2014.JPG
Sterling training with Liverpool in 2014
വ്യക്തി വിവരം
മുഴുവൻ പേര് Raheem Shaquille Sterling[1]
ജനന തിയതി (1994-12-08) 8 ഡിസംബർ 1994 (age 24 വയസ്സ്)[2]
ജനനസ്ഥലം Kingston, Jamaica
ഉയരം 1.70 m (5 ft 7 in)[3]
റോൾ Winger / Attacking Midfielder / Striker
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
മാഞ്ചസ്റ്റർ സിറ്റി എഫ്.സി.
നമ്പർ 7
Youth career
2003–2010 ക്വീൻസ് പാർക്ക് റേഞ്ചേർസ് എഫ്.സി.
2010–2012 ലിവർപൂൾ എഫ്.സി.
Senior career*
Years Team Apps (Gls)
2012–2015 ലിവർപൂൾ എഫ്.സി. 95 (18)
2015– മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 28 (6)
National team
2009–2010 England U16 9 (1)
2010–2011 England U17 13 (3)
2012 England U19 1 (0)
2012– England U21 8 (3)
2012– England 20 (2)
* Senior club appearances and goals counted for the domestic league only and correct as of 00:53, 4 April 2016 (UTC)
‡ National team caps and goals correct as of 00:53, 4 April 2016 (UTC)

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിനുവേണ്ടിയും കളിക്കുന്ന ഒരു മധ്യനിര ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരൻ ആണ് റഹീം സ്റ്റെർലിങ് (ജനനം: ഡിസംബർ 8, 1994). 2014 -ൽ യൂറോപ്പിലെ സ്പോർട്സ് പത്രപ്രവർത്തകർ അടങ്ങിയ ഒരു പാനൽ സ്റ്റർലിങ്ങിനെ ഗോൾഡൻ ബോയ് പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തു. 2015 -ൽ സോക്കറെക്സ് നടത്തിയ ഒരു പഠനം പ്രകാരം, 49 ദശലക്ഷം പൗണ്ട് മൂല്യത്തോടെ, യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള യുവ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 

ജമൈക്കയിൽ ജനിച്ച സ്റ്റെർലിങ്, തന്റെ ഏഴാമത്തെ വയസ്സിലാണ് ലണ്ടനിലേക്ക് താമസം മാറ്റിയത്. ക്വീൻസ് പാർക്ക് റേഞ്ചേർസിനുവേണ്ടി കളിച്ചുകൊണ്ടു കരിയർ തുടങ്ങിയ സ്റ്റെർലിങ് 2010 -ൽ ലിവർപൂളുമായി കരാറിൽ ഏർപ്പെട്ടു. ജൂലൈ 2015 -ൽ, ഒരു പുതിയ കരാറിനെച്ചൊല്ലിയുള്ള നീണ്ട തർക്കത്തിന് ശേഷം, 49 ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിലെത്തി. ഒരു ഇംഗ്ലീഷ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീ ആണിത്. 

അണ്ടർ -16, അണ്ടർ -17, അണ്ടർ -21 തലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചശേഷം, നവംബർ 2012 -ൽ ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി കളത്തിലിറങ്ങിയ സ്റ്റെർലിങ് 2014 ഫിഫ ലോകകപ്പിലും കളിച്ചു.

Sterling playing for Manchester City in 2016

കേളി ശൈലി[തിരുത്തുക]

വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ അഥവാ സ്‌ട്രൈക്കർ എന്നീ സ്ഥാനങ്ങളിൽ ആണ് കളിക്കുന്നത് എങ്കിലും, ഒരു വിങ്ങറായി കളിക്കാനാണ് കൂടുതൽ ഇഷ്ടം. വേഗത, ഡ്രബ്ലിങ് മികവ് എന്നിവയിൽ പ്രഗല്ഭനായ സ്റ്റർലിങ്ങിനെ അലക്സിസ് സാഞ്ചെസുമായി മുൻ മാനേജർ ബ്രെണ്ടൻ റോജർസ് താരതമ്യം ചെയ്തിരുന്നു. കുറിയ ശരീരമാണ് ഉള്ളത് എങ്കിലും, അസാമാന്യമായ ശാരീരികശേഷി സ്റ്റർലിങ്ങിനു ഉണ്ട്. നവംബർ 2014, മുൻ ബാഴ്സിലോണ മധ്യനിര കളിക്കാരൻ ആയിരുന്ന ചവി സ്റ്റെർലിങ് ബാഴ്സിലോണ ടീമിൽ കളിക്കാൻ യോഗ്യനാണ് എന്ന് അഭിപ്രായപ്പെട്ടു. 

സ്ഥിതിവിവരക്കണക്ക്[തിരുത്തുക]

ക്ലബ്ബ്[തിരുത്തുക]

പുതുക്കിയത്: match played 20 March 2016.
Appearances and goals by club, season and competition
Club Season League FA Cup League Cup Europe Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Liverpool 2011–12[4] Premier League 3 0 0 0 0 0 3 0
2012–13[5] Premier League 24 2 1 0 1 0 10[lower-alpha 1] 0 36 2
2013–14[6] Premier League 33 9 3 0 2 1 38 10
2014–15[7] Premier League 35 7 5 1 4 3 8[lower-alpha 2] 0 52 11
Total 95 18 9 1 7 4 18 0 129 23
Manchester City 2015–16[8] Premier League 28 6 2 1 4 1 8[lower-alpha 3] 3 42 11
Career total 123 24 11 2 11 5 26 3 171 34
  1. Appearances in UEFA Europa League
  2. Six appearances in UEFA Champions League, two in UEFA Europa League
  3. Appearances in UEFA Champions League

അന്താരാഷ്ട്ര പ്രകടനം[തിരുത്തുക]

ദേശീയ ടീമിന് വേണ്ടി കളിച്ച മത്സരം, ഗോളുകൾ പിന്നെ വർഷവും
ദേശീയ ടീം വർഷം മത്സരം ഗോളുകൾ
ഇംഗ്ലണ്ട് 2012 1 0
2014 12 0
2015 7 2
Total 20 2

അന്താരാഷ്ട്ര ഗോളുകൾ[തിരുത്തുക]

നവംബർ 17, 2015 -ൽ മത്സരം വരെ. ഇംഗ്ലണ്ടിന്റെ സ്കോർനില ആദ്യം, സ്റ്റർലിങ്ങിന്റെ ഗോളിന് ശേഷമുള്ള നില സ്കോർ കോളത്തിൽ നൽകിയിരിക്കുന്നു.[9]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition Ref
1 27 March 2015 വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് 14  ലിത്വാനിയ 3–0 4–0 UEFA Euro 2016 qualification [10]
2 9 October 2015 വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് 18  എസ്റ്റോണിയ 2–0 2–0 UEFA Euro 2016 qualification [11]

നേട്ടങ്ങൾ[തിരുത്തുക]

മാഞ്ചസ്റ്റർ സിറ്റി

Individual[തിരുത്തുക]

References[തിരുത്തുക]

  1. "Premier League clubs submit squad lists". Premier League. 2 September 2011. ശേഖരിച്ചത് 3 September 2011.
  2. "Raheem Sterling". Barry Hugman's Footballers. ശേഖരിച്ചത് 4 April 2016.
  3. "Raheem Sterling". Liverpool F.C. ശേഖരിച്ചത് 4 April 2016.
  4. "Games played by Raheem Sterling in 2011/2012". Soccerbase. Centurycomm. ശേഖരിച്ചത് 7 December 2014.
  5. "Games played by Raheem Sterling in 2012/2013". Soccerbase. Centurycomm. ശേഖരിച്ചത് 7 December 2014.
  6. "Games played by Raheem Sterling in 2013/2014". Soccerbase. Centurycomm. ശേഖരിച്ചത് 7 December 2014.
  7. "Games played by Raheem Sterling in 2014/2015". Soccerbase. Centurycomm. ശേഖരിച്ചത് 15 July 2015.
  8. "Games played by Raheem Sterling in 2015/2016". Soccerbase. Centurycomm. ശേഖരിച്ചത് 4 April 2016.
  9. Raheem .html റഹീം സ്റ്റെർലിങ് at National-Football-Teams.com
  10. McNulty, Phil (27 March 2015). "England 4–0 Lithuania". BBC Sport. ശേഖരിച്ചത് 4 April 2016.
  11. McNulty, Phil (9 October 2015). "England 2–0 Estonia". BBC Sport. ശേഖരിച്ചത് 4 April 2016.
  12. "R. Sterling". Soccerway. Perform Group. Retrieved 8 April 2016.
  13. "Champions League team of the group stage". UEFA. 15 December 2015.
  14. "Suarez bags treble at awards dinner". Liverpool F.C. 6 May 2014. ശേഖരിച്ചത് 7 May 2014.
  15. "Phil wins four prizes at Players' Awards". Liverpool F.C. 19 May 2015. ശേഖരിച്ചത് 19 May 2015.
  16. "Raheem Sterling named Europe's Golden Boy after excellent year at Liverpool FC". Liverpool Echo. 20 December 2014. ശേഖരിച്ചത് 20 December 2014.
"https://ml.wikipedia.org/w/index.php?title=റഹീം_സ്റ്റെർലിങ്&oldid=2916555" എന്ന താളിൽനിന്ന് ശേഖരിച്ചത്