പ്രീമിയർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർക്ലെയ്സ് പ്രീമിയർ ലീഗ്
Countries  ഇംഗ്ലണ്ട്
വെയിൽസ്
Confederation യുവേഫ (യൂറോപ്പ്)
Founded 1992 ഫെബ്രുവരി 20
Number of teams 20
Levels on pyramid 1
Relegation to ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ്
Domestic cup(s) എഫ്.എ. കപ്പ്
League cup(s) ഫുട്ബോൾ ലീഗ് കപ്പ്
International cup(s) യുവേഫ ചാമ്പ്യൻസ് ലീഗ്
യുവേഫ യൂറോപ്പ ലീഗ്
Current champions മാഞ്ചസ്റ്റർ സിറ്റി
Most championships മാഞ്ചസ്റ്റർ യുണൈറ്റഡ് (13)
TV partners സ്കൈ സ്പോർട്ട്സ്
ഇ.എസ്.പി.എൻ.
ബി.ബി.സി.
Website premierleague.com

ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ. ബാർക്ലെയ്സ് ബാങ്ക് സ്പോൺസർ ചെയ്യുന്ന ലീഗ് ഔദ്യോഗികമായി ബാർക്ലെയ്സ് പ്രീമിയർ ലീഗ് എന്നറിയപ്പെടുന്നു.

പോയിൻറ്[തിരുത്തുക]

ആകെ 20 ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ലീഗിൽ പരസ്പരം രണ്ടു മത്സരങ്ങൾ കളിക്കും,ഒന്ന് സ്വന്തം ടീമിന്റെ ഗ്രൗണ്ടിലും മറ്റൊന്ന് എതിർ ടീമിന്റെ ഗ്രൗണ്ടിലും. ജയിച്ചാൽ മൂന്നു പോയിൻറും സമനില ആയാൽ ഒരു പോയിൻറും ആണ് ലഭിക്കുക.പരാജയപ്പെട്ട ടീമിന് പോയിൻറ് ഒന്നും ലഭിക്കില്ല.ആകെ ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥാന നിർണയ പട്ടിക ഉണ്ടാക്കുന്നത്.സീസൺ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാമതെത്തുന്ന ടീം കിരീടം നേടും.തുല്യ പോയിന്റ്‌ നേടിക്കഴിഞ്ഞാൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തും.ഇതിലും തുല്യത പാലിച്ചാൽ രണ്ടു ടീമിനെയും വിജയികളായി തീരുമാനിക്കും.മറ്റു ടൂർണമെന്റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടാൻ വേണ്ടി ഒരു പ്ലേ ഓഫ്‌ മത്സരം നടത്തും.

ജേതാക്കൾ[തിരുത്തുക]

കാലം ജേതാക്കൾ
1992–93 മാഞ്ചസ്റ്റർ യുണൈറ്റഡ്
1993–94 മാഞ്ചസ്റ്റർ യുണൈറ്റഡ്
1994–95 ബ്ലാക്ക്​ബേൺ റോവേഴ്സ്
1995–96 മാഞ്ചസ്റ്റർ യുണൈറ്റഡ്
1996–97 മാഞ്ചസ്റ്റർ യുണൈറ്റഡ്
1997–98 ആഴ്സണൽ
1998–99 മാഞ്ചസ്റ്റർ യുണൈറ്റഡ്
1999–2000 മാഞ്ചസ്റ്റർ യുണൈറ്റഡ്
2000–01 മാഞ്ചസ്റ്റർ യുണൈറ്റഡ്
2001–02 ആഴ്സണൽ
2002–03 മാഞ്ചസ്റ്റർ യുണൈറ്റഡ്
2003–04 ആഴ്സണൽ
2004–05 ചെൽസി
2005–06 ചെൽസി
2006–07 മാഞ്ചസ്റ്റർ യുണൈറ്റഡ്
2007–08 മാഞ്ചസ്റ്റർ യുണൈറ്റഡ്
2008–09 മാഞ്ചസ്റ്റർ യുണൈറ്റഡ്
2009–10 ചെൽസി
2010–11 മാഞ്ചസ്റ്റർ യുണൈറ്റഡ്
2011–12 മാഞ്ചസ്റ്റർ സിറ്റി
2012–13 മാഞ്ചസ്റ്റർ യുണൈറ്റഡ്
2013–14 മാഞ്ചസ്റ്റർ സിറ്റി
2014-15 ചെൽസി
"https://ml.wikipedia.org/w/index.php?title=പ്രീമിയർ_ലീഗ്&oldid=2291615" എന്ന താളിൽനിന്നു ശേഖരിച്ചത്