മനോജ്‌ അങ്കമാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്ര രംഗത്തെ പ്രശസ്തനായ ഒരു മേക്കപ്പ്മാനാണ് (ചമയം) മനോജ്‌ അങ്കമാലി (ഇംഗ്ലീഷ്: Manoj Angamali).നാല്പത്തി അഞ്ചാം കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരദാനച്ചടങ്ങിൽ മികച്ച മേക്കപ്പ്മാനുള്ള പുരസ്കാരം ഇദ്ദേഹം നേടിയിരുന്നു.

2014 നവംബറിൽ പുറത്തിറങ്ങിയ ഒരു മലയാളം പീരിയഡ് ത്രില്ലർ ചലച്ചിത്രമായ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ചമയത്തിനാണ് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. അമൽ നീരദ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഇഷ ഷർവാണി, ലാൽ, ജയസൂര്യ, പത്മപ്രിയ, റീനു മാത്യൂസ്, അമിത്ത് ചക്കാലക്കൽ, ലെന അഭിലാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നു. സംവിധായകനായ അമൽ നീരദും നായകനായ ഫഹദ് ഫാസിലും കൂടിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മനോജ്‌_അങ്കമാലി&oldid=2895414" എന്ന താളിൽനിന്ന് ശേഖരിച്ചത്