ബറാഅത്ത് രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിജ്റ കലണ്ടർ പ്രകാരം ശഅ്ബാൻ മാസത്തിലെ പതിനാലം തിയതിയുടെ രാത്രിസമയത്തെയാണ് 'ബറാഅത്ത് രാവ്' എന്ന് അറിയപ്പെടുന്നത്.പ്രസ്തുത മാസം പതിനഞ്ചിന് വിശ്വാസികൾ നോന്പും അനുഷ്ഠിക്കാറുണ്ട്.[1][2] ഈ രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നതായി മുസ്ലിംങ്ങൾ വിശ്വസിക്കുന്നു.[3] ഖുർആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുൽ മുബാറക്) എന്നത് അർത്ഥമാക്കുന്നത് ബറാഅത്ത് രാവാണെന്നും കരുതപ്പെടുന്നു[4].മുസ്ലിംങ്ങളിലെ മുജാഹിദ് വിഭാഗം ഈ ദിവസത്തെ അനാചാരമായിട്ടാണ് പരിഗണിക്കുന്നത്.ഈ ദിവസം രാത്രി മുസ്ലിങ്ങൾ കുറെയധികം ഖുർആൻ പാരായണം നടത്തുകയും മറ്റു ആരാധാന കാർമ്മകൾ വർദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്.[5][6]ബറാഅത്ത് രാവിൽ ഇശാഅ് മഗ്‌രിബിനിടയിൽ ഖുർആനിലെ യാസീൻ സൂക്തം പാരായണം ചെയ്യൽ കാലങ്ങളായി തുടരുന്നുണ്ട്.[7] ആദ്യത്തെ യാസീൻ സൂക്തം ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങൾ, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാൻ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടതെന്നും വിവിധ സ്ഥലങ്ങളിൽ പരാമർശിച്ചിരിക്കുന്നു[8]


അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/3617806/2015-05-31/kerala
  2. http://sunnivoice.net/articles/3165
  3. http://www.sirajlive.com/2013/06/24/35362.html
  4. http://www.sirajlive.com/2013/06/24/35362.html
  5. http://www.sirajlive.com/2013/06/24/35590.html?print=1
  6. http://bidath.blogspot.ae/2011/07/blog-post_05.html
  7. http://suprabhaatham.com/item/20150556106
  8. http://suprabhaatham.com/item/20150556106
"https://ml.wikipedia.org/w/index.php?title=ബറാഅത്ത്_രാവ്&oldid=2190685" എന്ന താളിൽനിന്ന് ശേഖരിച്ചത്