ഇസ്നാ അശരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Imam Husayn Shrine in Karbala, Iraq, where the Battle of Karbala took place

ശിയാക്കളിലെ ഏറ്റവും വലിയ ശാഖയാണ്‌ ഇസ്നാ അശരികൾ (twelvers). 12 ഇമാമുമാരെ അംഗീകരിക്കുന്ന വിഭാഗം എന്ന നിലയിലാണ് ഇസ്നാ അശരികൾ എന്ന് അറിയപ്പെടുന്നത്. ഈ വിഭാഗത്തിന് പല ഉപവിഭാഗങ്ങളും അവാന്തര വിഭാഗങ്ങളും നിലവിലുണ്ട്. ഇറാനിൽ ബഹുഭൂരിപക്ഷവും ഇവരാണ്. ഇറാഖിലും ഭൂരിപക്ഷമുണ്ട്. ഇറാഖിലെ കർബല അടക്കമുള്ളവയാണ് പുണ്യകേന്ദ്രങ്ങൾ.

"https://ml.wikipedia.org/w/index.php?title=ഇസ്നാ_അശരികൾ&oldid=3518965" എന്ന താളിൽനിന്ന് ശേഖരിച്ചത്