ഫലകം:2012/ജൂൺ
ദൃശ്യരൂപം
|
ജൂൺ 29
[തിരുത്തുക]- ടി.പി. വധക്കേസിൽ അറസ്റ്റിലായ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്റെ അപേക്ഷ കോടതി തള്ളി.
- എട്ട് മന്ത്രിമാർ രാജിവെച്ചതിനെതുടർന്ന് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഗവർണർ എച്ച്.ആർ. ഭരദ്വാജുമായി കൂടിക്കാഴ്ച നടത്തി.
ജൂൺ 28
[തിരുത്തുക]- ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ ശക്തമായ റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം.
ജൂൺ 26
[തിരുത്തുക]- അത്യപൂർവ ആമ വർഗത്തിലെ അവസാന അംഗമായിരുന്ന ലോൺസം ജോർജ് ചത്തു. ഇതോടെ ഒരു ജീവിവർഗം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി.
ജൂൺ 25
[തിരുത്തുക]- കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് പി.ജെ. കുര്യനും ജോയി എബ്രഹാമും സി.പി. നാരായണനും തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 22
[തിരുത്തുക]- പാക്കിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി രാജാ പർവേസ് അഷറഫ് തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 20
[തിരുത്തുക]- പാക്കിസ്താൻ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയെ പാകിസ്താൻ സുപ്രീം കോടതി അയോഗ്യനാക്കി.
ജൂൺ 18
[തിരുത്തുക]- ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർകമ്പ്യൂട്ടർ അമേരിക്കയുടെ സെക്കോയ
ജൂൺ 15
[തിരുത്തുക]- നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ആർ. ശെൽവരാജ് 6334 വോട്ടുകൾക്ക് വിജയിച്ചു.
ജൂൺ 13
[തിരുത്തുക]- കേരളത്തിൽ ജൂൺ 15 മുതൽ ട്രോളിങ് നിരോധനം.
ജൂൺ 12
[തിരുത്തുക]- സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ച ആദ്യ വനിത എലിനോർ ഓസ്‌ട്രോം (ചിത്രത്തിൽ) അന്തരിച്ചു.
ജൂൺ 11
[തിരുത്തുക]- ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ റാഫേൽ നദാലും (ചിത്രത്തിൽ), മരിയ ഷരപ്പോവയും യഥാക്രമം പുരുഷ വനിതാ കിരീടങ്ങൾ നേടി.
ജൂൺ 6
[തിരുത്തുക]- ശുക്രസംതരണം കേരളത്തിലും, ഇന്ത്യയിലെ പല ഭാഗങ്ങളിലും ദൃശ്യമായി.
ജൂൺ 2
[തിരുത്തുക]- നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി.
അവലംബം
[തിരുത്തുക]80.2%