Jump to content

ലോൺസം ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി
ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി എന്നറിയപ്പെടുന്ന ഗാലപ്പഗോസ് ആമ വർഗത്തിലെ അവസാന അംഗമായിരുന്നു ലോൺസം ജോർജ് .
Possibly extinct
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
C. n. abingdoni
Trinomial name
Chelonoidis nigra abingdoni
(Günther, 1877)
Synonyms

Geochelone abingdoni

ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി എന്നറിയപ്പെടുന്ന ഗാലപ്പഗോസ് ആമ വർഗത്തിൽപ്പെട്ട പിന്റ ഐലൻഡ് എന്ന ഉപവർഗത്തിലെ അംഗമാണ് ലോൺസം ജോർജ്. ലോകത്തിലെ അത്യപൂർവ ആമ വർഗം ആയ ചെലൊനൊയിഡിസ് നിഗ്രാ അബിങ്ഡോണിയിലെ (Chelonoidis nigra abingdoni) അവശേഷിക്കുന്ന അവസാനത്തെ അംഗമായിരുന്നു ലോൺസം ജോർജ്. ഈ വർഗത്തിൽപ്പെട്ട ആമകൾക്ക് 200 വർഷമാണ് ആയുസ്സ്. ഇക്വഡോറിലെ പിന്റ ദ്വീപായിരുന്നു ഇവയുടെ ആവാസ കേന്ദ്രം. 2012 ജൂണോടെ വംശനാശം വന്നതായി കണക്കാക്കപ്പെടുന്നു.

ഗാലപ്പഗോസ് നാഷണൽ പാർക്കിൽ

[തിരുത്തുക]

നാമാവശേഷമായെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വിധിയെഴുതിയിരിക്കെയാണ് 1972-ൽ ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലാറ്റിനമേരിക്കയിലെ ഗാലപ്പഗോസ് ദ്വീപിൽ ലോൺസം ജോർജിനെ കണ്ടെത്തിയത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗാലപ്പഗോസ് നാഷണൽ പാർക്കിലായിരുന്നു അന്നുമുതൽ ഇതിന്റെ സ്ഥാനം.

ലോൺസം ജോർജിൽ നിന്ന് പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതോടെ, പിന്റ ഐലൻഡ് വർഗത്തിൽപ്പെട്ട അവസാന ആമയായി ലോൺസം ജോർജ്. ഗാലപ്പഗോസ് ദ്വീപിന്റെ ചിഹ്നമായി മാറിയ ഇതിനെ കാണാൻ വർഷം 1,80,000 സന്ദർശകരാണ് ഗാലപ്പഗോസ് നാഷണൽ പാർക്കിലെത്തിയിരുന്നത്. [1]ഗാലപ്പഗോസ് ദ്വീപുകളിലെ വ്യത്യസ്ത വർഗത്തിലുള്ള ആമകളെ ഉപയോഗിച്ച് നടത്തിയ താരതമ്യപഠനങ്ങളാണ് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് അടിത്തറയായത്.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-26. Retrieved 2012-06-26.
  2. http://www.deshabhimani.com/newscontent.php?id=169990

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോൺസം_ജോർജ്&oldid=3896070" എന്ന താളിൽനിന്ന് ശേഖരിച്ചത്