രാജാ പർവേസ് അഷറഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജാ പർവേസ് അഷറഫ്
راجہ پرویز اشرف
പാകിസ്താൻ പ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
22 ജൂൺ 2012
രാഷ്ട്രപതിആസിഫ് അലി സർദാരി
മുൻഗാമിയൂസഫ് റാസാ ഗീലാനി
ജല- ഊർജ്ജ വകുപ്പ് മന്ത്രി
ഓഫീസിൽ
2008 മാർച്ച് 31 – 2011 ഫെബ്രുവരി 9
മുൻഗാമിലിയാക്കത്ത് അലി ജതോയി
വ്യക്തിഗത വിവരങ്ങൾ
ജനനം1950 ഡിസംബർ 26, (61 വയസ്സ്)
സാംഘാർ, സിന്ധ്, പാകിസ്താൻ
രാഷ്ട്രീയ കക്ഷിപാകിസ്താൻ പീപ്പിൾസ് പാർട്ടി
അൽമ മേറ്റർയൂണിവേഴ്സിറ്റി ഓഫ് സിന്ധ്
ജോലിരാഷ്ട്രീയനേതാവ്

പാകിസ്താന്റെ 25[1] ആമത് പ്രധാനമന്ത്രിയായി 2012 ജൂൺ 22 ന് തെരഞ്ഞെടുക്കപ്പെട്ട രാജാ പർവേസ് അഷറഫ് (ഇംഗ്ലീഷ്:  Raja Pervaiz Ashraf) 1950 ഡിസംബർ 26 ന് സിന്ധിലെ സാംഘാറിൽ ജനിച്ചു. മാർച്ച് 2008 മുതൽ ഫെബ്രുവരി 2011 വരെ പാകിസ്താനിൽ യൂസഫ് റാസാ ഗീലാനിയുടെ മന്ത്രിസഭയിൽ ജല- വൈദ്യുതി മന്ത്രിയായിരുന്നു. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ പ്രധാനനേതാവാണ് ഇദ്ദേഹം. റാവൽപിണ്ടി ജില്ലയിലെ ഗുജർഘാൻ നിയമഭാമണ്ഡലത്തിൽ നിന്നും നാഷണൽ അസംബ്ലി (MNA)യിലേയ്ക്ക് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു.[2] 89നെതിരെ 211 വോട്ടുകൾ നേടിയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.[3] പാകിസ്താൻ മുസ്ലിം ലീഗ്(നവാസ്)(PML-N) പ്രതിനിധി സർദാർ മെഹ്താഫ് അബ്ബാസിയ്ക്കാണ് 89 വോട്ടുകൾ ലഭിച്ചത്.

ജീവിതരേഖ[തിരുത്തുക]

1970 ൽ യൂണിവേഴ്സിറ്റി ഓഫ് സിന്ധിൽ നിന്നും ബി.ഏ.ഡിഗ്രി ലഭിച്ചു. ഇൻഡസ്ട്രിയൽ മാനേജ്മെന്റിൽ അമേരിക്കയിൽ നിന്നും ഡിപ്ലോമ നേടി. കാർഷികമേഖലയിൽ വ്യാപൃതനായിരിക്കേ PPP യിൽ ചേർന്നു. പാകിസ്താൻ പീപ്പിൾസ് പാർട്ടി പാർലമെന്റേറിയരുടെ(PPPP) സെക്രട്ടറി ജനറലും 1994 മുതൽ 1996 വരെ സോഷ്യൽ ആക്ഷൻ ചെയർമാനുമായിരുന്നു.[4] 1989 ലെ ഉപതിരഞ്ഞെടുപ്പ്, 1990, 1993, 1997 തിരഞ്ഞെടുപ്പുകൾ എന്നിവയിലെല്ലാം അദ്ദേഹം മത്സരിച്ചു. 2002 ലെ ദേശീയതെരഞ്ഞെടുപ്പിൽ PML (N)ന്റെ ചൗധരി സമാനെ തോൽപ്പിച്ചു. 2008 ൽ PML (Q) നേതാവ് ഖാസിം ജാവേദിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

ഇതുംകൂടി കാണുക[തിരുത്തുക]

  1. * ബി.ബി.സി വാർത്ത
  2. * ട്രിബ്യൂൺ വാർത്ത
  3. * ഫ്രോണ്ടിയർപോസ്റ്റ് വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]

അവലംബം[തിരുത്തുക]

ദേശാഭിമാനി, മാതൃഭൂമി ദിനപത്രങ്ങൾ(23 ജൂൺ ശനി 2012)

  1. http://en.wikipedia.org/wiki/List_of_Prime_Ministers_of_Pakistan
  2. http://en.wikipedia.org/wiki/Raja_Pervaiz_Ashraf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-22. Retrieved 2012-06-22.
  4. http://www.thenews.com.pk/article-55568-Raja-Pervaiz-Ashraf-elected-PM
"https://ml.wikipedia.org/w/index.php?title=രാജാ_പർവേസ്_അഷറഫ്&oldid=3830157" എന്ന താളിൽനിന്ന് ശേഖരിച്ചത്