സെക്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഊർജ്ജവകുപ്പിന്റെ കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിൽ സ്ഥാപിച്ചിച്ചുള്ള ലോകത്തെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടറാണ് സെക്കോയ(IBM Sequoia). 15 ലക്ഷം പ്രോസസ്സർ കോറുകളാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. ഏറ്റവും ഊർജ്ജക്ഷമമായ കമ്പ്യൂട്ടർ എന്ന ബഹുമതിയും ഇതിനാണ്.[1]IBM's BlueGene/Q സെർവറുകളാണ് ഈ സിസ്റ്റത്തിൽ ഉപയോഗിക്കുന്നത്. അമേരിക്കയിലെ നാഷണൾ ന്യൂക്ളിയാർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനുവേണ്ടിയാണ് ഇത് ഐ.ബി.എം നിർമ്മിച്ചത്. ഈ സൂപ്പർ കമ്പ്യൂട്ടർ മുഴുവനായി ലിനക്സിൽ ആണ് റൺ ചെയ്യുന്നത്. ഇതിൽഫയൽ സിസ്റ്റം ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കപ്പെട്ട 98000-ത്തോളം നോടുകളിൽ കമ്പ്യൂട്ടർ നോട് ലിനക്സ്‌ -ഉം 768 I/O നോടുകളിൽ റെഡ് ഹാറ്റ്‌ എന്റർപ്രൈസ് ലിനക്സ്‌-ഉം ആണ് റൺ ചെയ്യുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

TOP500 പ്രോജക്ട് കമ്മിറ്റിയാണ് ഐ.ബി.എം സെക്കോയയെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ സൂപ്പർകമ്പ്യൂട്ടറായി 2012 ഏപ്രിൽ 18 ന് പ്രഖ്യാപിച്ചത്. 16.32 പെറ്റാഫ്ലോപ്പ് വേഗതയാണ് ഇത് ആർജ്ജിച്ചത്. തൊട്ടുമുമ്പ് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ജപ്പാന്റെ ഫ്യൂജിറ്റ്സു K കമ്പ്യൂട്ടറിനെക്കാൾ 55 ശതമാനം വേഗത കൂടുതലും ഒപ്പം 150 ശതമാനം കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമാണിത്. ഈരണ്ടുവർഷം കൂടുമ്പോഴാണ് ടോപ്പ് 500 സൂപ്പർകമ്പ്യൂട്ടറുകളെപ്പറ്റിയുള്ള വാർത്തകളും സ്ഥാനമഹിമയും റിപ്പോർട്ടുരൂപത്തിൽ പുറത്തുവിടുന്നത്. ആണവായുധ നിർമ്മാണജോലികൾക്കും ഹ്യൂമൻ ജീനോം പഠനങ്ങൾക്കും ജ്യോതിശാസ്ത്രസംബന്ധമായ ഗവേഷണങ്ങൾക്കും കാലാവസ്ഥാ പഠനങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  1. * ഗ്വാർഡിയൻ- പത്രവാർത്ത
  2. * മാതൃഭൂമി പത്രവാർത്ത Archived 2012-06-19 at the Wayback Machine.

ഇതുംകൂടി കാണൂ[തിരുത്തുക]

  1. ബ്ലൂജീൻ
  2. ഐ.ബി.എം റോഡ്റണ്ണർ
  3. TOP500
  4. SLURM

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-18.
"https://ml.wikipedia.org/w/index.php?title=സെക്കോയ&oldid=3648133" എന്ന താളിൽനിന്ന് ശേഖരിച്ചത്