കാലാവസ്ഥാവ്യതിയാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Climate change എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാലാവസ്ഥയിൽ ഉണ്ടാകുന്ന കാര്യമായതും പതിറ്റാണ്ടുകളോ ദശലക്ഷക്കണക്കിനോ വർഷങ്ങൾ നീണ്ടുനിൽക്കുന്നതുമായ മാറ്റത്തെയാണ് കാലാവസ്ഥാവ്യതിയാനം എന്ന് പറയുന്നത്. ശരാശരി കാലാവസ്ഥാ മാനകങ്ങളിലെ വ്യതിയാനമോ രൂക്ഷമായ സംഭവങ്ങൾ ഉണ്ടാകുന്ന തോതിലെ മാറ്റമോ ഇക്കൂട്ടത്തിൽ പെടുന്നു (കാലാവസ്ഥാ ക്ഷോഭങ്ങൾ കൂടുതലായോ കുറവായോ ഉണ്ടാകുക). സമുദ്രത്തിലെ പ്രതിഭാസങ്ങളിലെ മാറ്റങ്ങൾ (സമുദ്രത്തിലെ ഒഴുക്കിലുണ്ടാകുന്ന മാറ്റം), ജൈവ ജന്യമായ പ്രക്രീയകൾ, സൂര്യ പ്രകാശത്തിലെ മാറ്റങ്ങൾ, പ്ലേറ്റ് ടെക്റ്റോണിക്സ് അഗ്നിപർവ്വത സ്ഫോടനം, പ്രകൃതിയിലെ മനുഷ്യജന്യമായ മാറ്റങ്ങൾ എന്നിവ ഇതിന് കാരണമായേക്കാം. നിലവിൽ ആഗോള താപനത്തിനും, "കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള" പ്രധാന കാരണങ്ങൾ മനുഷ്യരുടെ ഇടപെടലുകളാണ്.

പല മാർഗ്ഗങ്ങളിലൂടെ ഭൂമിയിലെ ഭൂതകാല കാലാവസ്ഥാ വ്യതിയാനങ്ങളെപ്പറ്റി മനുഷ്യർ കൂടുതൽ വിവരങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലാവസ്ഥാവ്യതിയാനം&oldid=1819168" എന്ന താളിൽനിന്ന് ശേഖരിച്ചത്