Jump to content

ഗ്ലോബൽ ഡിംമിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Global dimming എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dozens of fires burning on the surface (red dots) and a thick pall of smoke and haze (greyish pixels) filling the skies overhead in Eastern China. Smoke, pollution and other air particles are linked to global dimming. Photo taken by MODIS aboard NASA's Aqua satellite.

1950 കളിൽ വ്യവസ്ഥാപിത അളവുകൾ ആരംഭിച്ചതിനു ശേഷം നിരവധി പതിറ്റാണ്ടുകളായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഭൂമിയുടെ ഉപരിതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോള പ്രത്യക്ഷമായ പ്രകാശത്തിന്റെ ക്രമാനുഗതമായ കുറവ് ആണ് ഗ്ലോബൽ ഡിംമിംഗ്. സ്ഥലം വ്യത്യാസപ്പെടുന്നതനുസരിച്ച് പ്രഭാവവും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ 1960-90 കാലഘട്ടത്തിൽ ലോകമെമ്പാടും ഇത് മൂന്നു പതിറ്റാണ്ടുകളായി 4% കുറവുവരുത്തിയെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, 1991- ൽ പിനാട്യൂബോ മൗണ്ട് മൂലം ഉണ്ടായേക്കാവുന്ന അസന്തുലിതയെത്തുടർന്ന്, മൊത്തത്തിലുള്ള പ്രവണതയിൽ നിന്ന് വളരെ ചെറിയ തിരുത്തൽ നിരീക്ഷിക്കപ്പെട്ടു.[1]

മനുഷ്യപ്രവർത്തനങ്ങൾ കാരണം അന്തരീക്ഷത്തിൽ സൾഫേറ്റ് എയറോസ്ലോലുകൾ പോലെയുള്ള കണങ്ങളുടെ വർധനമൂലം ആഗോള ഡിംമിംഗ് ഉണ്ടാകുന്നതായി കരുതപ്പെടുന്നു. ഇത് ജല ചക്രത്തിൽ നീരാവിയിൽ വ്യത്യാസം വരുത്തുന്നതിലൂടെ ചില പ്രദേശങ്ങളിൽ മഴ കുറക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം ആഗോള താപനം വർദ്ധിപ്പിക്കുകയും ഗ്ലോബൽ ഡിംമിംഗ് തണുപ്പിക്കൽ ഫലം സൃഷ്ടിക്കുകയും ചെയ്യുന്നു.

കാരണങ്ങൾ, ഇഫക്റ്റുകൾ

[തിരുത്തുക]

കൂടുതൽ വിവരങ്ങൾ: ആൽബിഡോ, ഇറാഡിയൻസ്, ഇൻസൊലേഷൻ, ആഡ്രോപോജെനിക് ക്ലൗഡ്സ്

[തിരുത്തുക]

മനുഷ്യ പ്രവർത്തനങ്ങളാൽ അന്തരീക്ഷത്തിൽ എയറൊസോൺ കണങ്ങളുടെ വർദ്ധിച്ച സാന്നിധ്യം മൂലമാണ് ഗ്ലോബൽ ഡിംമിംഗ് ഉണ്ടാകുന്നതെന്ന് കണക്കാക്കപ്പെടുന്നു.[2]എയറൊസോളും മറ്റ് കണങ്ങളും സൂര്യന്റെ ഊർജ്ജം ആഗിരണം ചെയ്യുകയും സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. മാലിന്യങ്ങൾ മേഘ ജലകണികകളുടെ നൂക്ലിയസുകൾ ആയിമാറുന്നു. മേഘങ്ങളിൽ കാണപ്പെടുന്ന ജലകണികകൾ കണങ്ങളുടെ ചുറ്റും ഒത്തുചേരുകയും ചെയ്യുന്നു.[3]വർദ്ധിച്ച മലിനീകരണം കൂടുതൽ കണികകൾ ഉണ്ടാക്കുകയും അങ്ങനെ കൂടുതൽ ചെറിയ ജലകണികകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ചെറിയ ജലകണികകൾ മേഘങ്ങളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നു. കൂടുതലായി കടന്നുവരുന്ന സൂര്യപ്രകാശം ശൂന്യാകാശത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ഭൂമിയിലെ ഉപരിതലത്തിലേക്ക് എത്തുന്നത് കുറയുകയും ചെയ്യുന്നു. ഈ പ്രഭാവം താഴെ നിന്നും വരുന്ന വികിരണത്തെ പ്രതിഫലിപ്പിക്കുകയും അന്തരീക്ഷത്തിനു താഴെ വച്ച് തന്നെ അത് തകരുകയും ചെയ്യുന്നു. ഈ ചെറിയ ജലകണികകൾ മഴകുറയ്ക്കാനും കാരണമായി തീരുന്നു.[4]

മേഘങ്ങൾ സൂര്യനിൽ നിന്നുള്ള താപവും ഭൂമിയിൽ നിന്നുമുള്ള വികിരണതാപവും പുറത്തുവിടുന്നു. അവയുടെ പ്രഭാവം സങ്കീർണ്ണവും കാലവും സ്ഥലവും ഉയരവും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ പകൽ സമയത്ത് സൂര്യപ്രകാശം ഒരു തണുപ്പിക്കൽ പ്രഭാവം നൽകിക്കൊണ്ടിരിക്കും. എന്നിരുന്നാലും, രാത്രിയിൽ താപത്തിന്റെ പുനർ വികിരണം ഭൂമിയിലെ ചൂട് കുറയ്ക്കാൻ കാരണമാവുകയും, തുടർന്ന് കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും ഇതുമൂലം ഉണ്ടാക്കുകയും ചെയ്യുന്നു.

ഗവേഷണം

[തിരുത്തുക]

കൂടുതൽ വിവരങ്ങൾ: കാലാവസ്ഥാ മാതൃകയും പിരാനോമീറ്റർ

[തിരുത്തുക]

1960-കളുടെ അവസാനം മിഖായേൽ ഇവാനോവിച്ച് ബുഡികോ ലളിതമായ ദ്വിമാന-ഊർജ്ജ കാലാവസ്ഥാ മാതൃക ഉപയോഗിച്ച് ഐസിന്റെ റിഫ്ലക്റ്റിവിറ്റി കണ്ടുപിടിക്കുന്നതിലേയ്ക്കായി പ്രവർത്തിച്ചു.[5]ഐസ് ആൽബിഡോയുടെ ഫീഡ്ബാക്ക് ഭൂമിയുടെ കാലാവസ്ഥാ സംഖ്യയിൽ പോസിറ്റീവ് ഫീഡ്ബാക്ക് ലൂപ്പ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം കണ്ടെത്തി. കൂടുതൽ ഹിമവും ഐസും, കൂടുതൽ സൗരവികിരണം ബഹിരാകാശത്തിലേക്ക് പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുന്നു. മലിനീകരണവും അഗ്നിപർവ്വത സ്ഫോടനവും ഹിമയുഗത്തിന്റെ തുടക്കം സൃഷ്ടിക്കുമെന്ന് മറ്റു പഠനങ്ങൾ കണ്ടെത്തി.[6][7]

1980 കളുടെ മധ്യത്തിൽ, സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു ഭൗമശാസ്ത്ര ഗവേഷകനായ അറ്റ്സുയു ഓമുറ എന്ന ശാസ്ത്രജ്ഞൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഭൂമിയുടെ ഉപരിതലത്തെ അടിക്കടി സൗരോർജ്ജം പത്ത് ശതമാനത്തിലധികം കുറഞ്ഞുവെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ആഗോളതാപനത്തിന് വിരുദ്ധമാണെന്ന് തോന്നുന്നു - 1970 മുതൽ ആഗോള താപനാവസ്ഥ സാധാരണഗതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ പ്രകാശം എത്തുന്നതിനാൽ ഭൂമി തണുത്തതാണെന്ന് അർത്ഥമാക്കുന്നതായി കാണാൻ കഴിഞ്ഞു. 1989 -ൽ ഓമുറ തന്റെ കണ്ടെത്തലുകളിൽ നിന്ന് "യൂറോപ്പിലെ ആഗോള വികിരണത്തിന്റെ സെക്കുലർ വകഭേദം" പ്രസിദ്ധീകരിച്ചു.[8]ഇത് വളരെ താമസിയാതെ മറ്റുള്ളവരും പിന്തുടർന്നു. 1990- ൽ "സൗരവികിരണത്തിന്റെ പ്രവണതകൾ, മേഘങ്ങൾ, അന്തരീക്ഷത്തിലെ സുതാര്യത എന്നിവ എസ്റ്റോണിയയിലെ സമീപകാല ദശകങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ വിവി റാസ്സാക്ക് കണ്ടെത്തിയിരുന്നു.[9]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Hegerl, G. C.; Zwiers, F. W.; Braconnot, P.; et al. (2007). "Chapter 9, Understanding and Attributing Climate Change – Section 9.2.2 Spatial and Temporal Patterns of the Response to Different Forcings and their Uncertainties" (PDF). In Solomon, S.; Qin, D.; Manning, M.; Chen, Z.; Marquis, M.; Averyt, K.B.; Tignor, M.; Miller, H.L. Climate Change 2007: The Physical Science Basis. Contribution of Working Group I to the Fourth Assessment Report of the Intergovernmental Panel on Climate Change. Intergovernmental Panel on Climate Change. Cambridge, United Kingdom and New York, NY, USA.: Cambridge University Press. Retrieved 2008-04-13. "See 9.2.2.2"
  2. Keneth L. Denman; Guy Brasseur; et al. (2007). "Couplings between changes in Climate System and the Biogeochemistry, 7.5.3" (PDF). IPCC. Retrieved 2008-04-09.
  3. "The Physical Basis for Seeding Clouds". Atmospherics Inc. 1996. Archived from the original on 2008-04-08. Retrieved 2008-04-03.
  4. Yun Qian; Daoyi Gong; et al. (2009). "The Sky Is Not Falling: Pollution in eastern China cuts light, useful rainfall". Pacific Northwest National Laboratory. Retrieved 2009-08-16.
  5. Budyko, M.I. (1969). "The effect of solar radiation variations on the climate of the Earth". Tellus. 21 (5): 611–619. doi:10.1111/j.2153-3490.1969.tb00466.x. Archived from the original on 2007-10-15.
  6. Rasool, Ichtiaque, S. and Schneider, Stephen H. (July 1971). "Atmospheric Carbon Dioxide and Aerosols: Effects of Large Increases on Global Climate". Science. 173 (3992): 138–141. Bibcode:1971Sci...173..138R. doi:10.1126/science.173.3992.138. PMID 17739641.
  7. Lockwood, John G. (1979). Causes of Climate. Lecture Notes in mathematics 1358. New York: John Wiley & Sons. p. 162. ISBN 0-470-26657-0.
  8. Ohmura, A.; Lang, H. (June 1989). Lenoble, J.; Geleyn, J.-F., eds. Secular variation of global radiation in Europe. In IRS '88: Current Problems in Atmospheric Radiation, A. Deepak Publ., Hampton, VA. , Hampton, VA: Deepak Publ. pp. (635) pp. 298–301. ISBN 978-0-937194-16-4.
  9. Russak, V. (1990). "Trends of solar radiation, cloudiness and atmospheric transparency during recent decades in Estonia". Tellus B. 42 (2): 206–210. Bibcode:1990TellB..42..206R. doi:10.1034/j.1600-0889.1990.t01-1-00006.x. 1990TellB..42..206R.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Climate Change എന്ന താളിൽ ലഭ്യമാണ്


.
"https://ml.wikipedia.org/w/index.php?title=ഗ്ലോബൽ_ഡിംമിംഗ്&oldid=2797293" എന്ന താളിൽനിന്ന് ശേഖരിച്ചത്