"രാജ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: രാജ് കപൂര്‍ >>> രാജ് കപൂർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:ராஜ் கபூர்
വരി 46: വരി 46:
[[ru:Капур, Радж]]
[[ru:Капур, Радж]]
[[sv:Raj Kapoor]]
[[sv:Raj Kapoor]]
[[ta:ராஜ் கபூர்]]
[[tr:Raj Kapoor]]
[[tr:Raj Kapoor]]
[[ur:راج کپور]]
[[ur:راج کپور]]

22:38, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജ് കപൂര്‍
ജനനം
രണ്‍ബീര്‍ രാജ് കപൂര്‍
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്,ചലച്ചിത്ര സംവിധായകന്‍
സജീവ കാലം1935-1985

പ്രശസ്ത ഹിന്ദി നടനും നിര്‍മ്മാതാവും സം‌വിധായകനുമായിരുന്ന രാജ്‌ കപൂര്‍ 1924 ഡിസംബര്‍ 14-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂര്‍ നടനായ പൃഥ്വിരാജ് കപൂറിന്‍റെ മകനാണ്. പ്രശസ്ത നടന്മാരായ ഷമ്മികപൂറും, ശശികപൂറും രാജ്‌കപൂറിന്‍റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പര്‍ ബോയ്‌ ആയാണ് രാജ് കപൂര്‍ തന്‍റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂര്‍ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സില്‍ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്‍റെ സ്റ്റുഡിയോയായ ആര്‍.കെ.സ്റ്റുഡിയോയില്‍ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിര്‍മ്മിച്ചത്‌. 1951-ല് “ആവാര” എന്ന സിനിമയില്‍ രാജ്കപൂര്‍ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാര്‍ളിചാപ്‌ളിന്‍“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.

1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാന്‍സിന്‍റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീര്‍ന്നു. ഈ ചിത്രത്തില്‍ രാജ്‌കപൂര്‍ തന്‍റെ മകന്‍ ഋഷികപൂറിനെ അദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് 1971-ല്‍ പത്മഭൂഷണും 1987-ല്‍ ദാദാസാഹേബ്‌ ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

"https://ml.wikipedia.org/w/index.php?title=രാജ്_കപൂർ&oldid=607346" എന്ന താളിൽനിന്ന് ശേഖരിച്ചത്