"മജിസിയ ഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
"Majiziya-1.jpg" നീക്കം ചെയ്യുന്നു, Ahmad252 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation, found elsewhere on the web and unlikely to be own work ([[:c:COM:C
വരി 2: വരി 2:
| headercolor =
| headercolor =
| name = മജിസിയ ഭാനു
| name = മജിസിയ ഭാനു
| image = Majiziya-1.jpg
| image =
| image_size = 200px
| image_size = 200px
| caption = മജിസിയ ഭാനു സ്‌ട്രോങ്ങ് വുമൺ പട്ടവുമായി
| caption = മജിസിയ ഭാനു സ്‌ട്രോങ്ങ് വുമൺ പട്ടവുമായി

20:33, 10 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മജിസിയ ഭാനു
വ്യക്തിവിവരങ്ങൾ
ജനനം (1994-12-01) ഡിസംബർ 1, 1994  (29 വയസ്സ്)
താമസംഓർക്കാട്ടേരി, വടകര, കോഴിക്കോട്, കേരളം
ഉയരം163 cm (5 ft 4 in)
ഭാരം56 kg (123 lb)
Sport
രാജ്യം ഇന്ത്യ
കായികയിനംപവർ ലിഫ്റ്റിങ്, ബോഡിബിൽഡിങ്ങ്, പഞ്ചഗുസ്തി
Event(s)56 KG
നേട്ടങ്ങൾ
Highest world ranking6 in World
Personal best(s)
  • Gold Medal -2018 World Power lifting Championship Moscow
  • Gold Medal -2019 World Power lifting Championship Moscow
  • Gold Medal - 2019 World Power lifting Championship Moscow
  • Silver Medal - 2017 Asian World Power lifting Championship Indonesia
  • Silver Medal - 2017 Asian World Power lifting Championship Alappuzha

ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് ബോഡി ബിൽഡറും പഞ്ചഗുസ്തി താരവും ആയ മജിസിയ ഭാനു [1] , .വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ്.

നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ

  • 2017 ൽ ഇന്തോനീഷ്യയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൊയ്യാൻ തുടങ്ങിയത് .
  • 2017 ൽ ആലപ്പുഴയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഒരിക്കൽ കൂടി രാജ്യത്തിന് വേണ്ടി വെള്ളിമെഡൽ ജേതാവായി.
  • 2018 ൽ മോസ്‌കോയിൽ വെച്ച് നടന്ന ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിലാണ് മജിസിയ ആദ്യമായി ഒരു സ്വർണമെഡൽ നേടുന്നത് .
  • അടുത്ത വർഷം 2019 ൽ ഇതേ ഇനത്തിൽ സ്വർണമെഡൽ നില നിറുത്തി .
  • ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റിലും മജ്‌സിയ സ്വർണമെഡൽ നേടി ഇരട്ട സ്വർണം നേടി ചാമ്പ്യൻഷിപ്പിൽ സ്‌ട്രോങ്ങ് വുമൺ അവാർഡ് നേട്ടവും മജിസിയ കരസ്ഥമാക്കി .
  • 2018 ൽ തുർക്കിയിൽ നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി

നേട്ടങ്ങൾ ദേശീയ തലത്തിൽ

  • 2018 ൽ ലഖ്‌നൗവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ് ,
  • 2018 ൽ തൃശൂരിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ്,
  • 2018ലെ മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് ജേതാവ്
  • 2018ലെ ബെസ്റ്റ് ലിഫ്റ്റർ, സംസ്ഥാന ബെഞ്ച് പ്രെസ് ചാംപ്യൻ,
  • നാഷനൽ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ സിൽവർ മെഡൽ
  • 2017ലെ സ്‌ട്രോങ്ങ് വുമൺ
  • 2017ലെ പവർ ലിഫ്റ്റിങ് ചാംപ്യൻ
  • 2017ലെ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ ചാംപ്യൻ
  • 2016ലെ ലിറ്റിൽ സ്‌ട്രോങ്ങ് വുമൺ ഒഫ് കോഴിക്കോട്

തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയിട്ടുള്ളത് [2],[3] ,[4] , [5] .

ഹിജാബ് ധരിച്ച ബോഡി ബിൽഡർ

യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു സമൂഹത്തിൽ പെൺകുട്ടികൾ കടന്നുവരാൻ മടിക്കുന്ന ഇടമാണ് സ്ത്രീകളുടെ ശരീരാരോഗ്യ പ്രദർശന മത്സരം.പ്രതിശ്രുത വരൻ അഫ്ഗാൻ സ്വദേശി നൂർ അഹമ്മദ് കൊഹ്ആൻ അലിസായിയാണ് ബോഡിബിൽഡിങ്ങ് മത്സരത്തിൽ പങ്കെടുക്കാൻ മജിസിയയ്ക്ക് പ്രചോദനം നൽകിയത് . 2018 ൽ കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി [6] , [7], [8] , [9] ,[10]

സ്വകാര്യജീവിതം

വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ മജീദ് റസിയ ദമ്പതികളുടെ മകളാണ് മജിസിയ . അഫ്ഗാൻ സ്വദേശി നൂർ അഹമ്മദ് കൊഹ്ആൻ അലിസാസായിയുമായി വിവാഹ തീരുമാനത്തിലാണ് മജിസിയ. ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും ഓർക്കാട്ടേരി ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ് [11] .

അവലംബം

  1. "ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രണ്ടാം തവണയും സ്വർണ മെഡൽ കരസ്ഥമാക്കി മജിസിയാ ഭാനു -". kl18times.com.
  2. "സ്​ട്രോങ് സ്​ട്രോങ് മജ്സിയ -". www.madhyamam.com. {{cite web}}: zero width space character in |title= at position 3 (help)
  3. "പവർ ലിഫ്റ്റിങ്ങിൽ 'പവർഫുളായി' മജീസിയ -". www.manoramamax.com.
  4. "മജിസിയ ബാനു എന്ന മലയാളി പെൺകുട്ടി ലോക പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും -". www.azhimukham.com.
  5. "മജ്‌സിയ ഭാനുവിന് തുർക്കിയിൽ കൈക്കരുത്തു കാട്ടണം; ഇനിയുംസ്‌പോൺസറെ -". www.malayalam.mykhel.com.
  6. "മജ്‌സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല -". www.thalsamayamonline.com.
  7. "ബോഡി ബിൽഡിങ്ങിലൂടെ മിസ്റ്റർ കേരളയായ മജ്സിയ- ഒരു തട്ടത്തിൻ മറയത്ത് വിശേഷം -". www.janayugomonline.com.
  8. "Meet Majiziya Bhanu, a hijab-clad power-lifter from Kerala who packs a punch -". www.thehindu.com.
  9. "Meet The Hijab-Wearing Bodybuilder, Majiziya Bhanu From Kerala Who Is Breaking All The Stereotypes -". www.scoopwhoop.com.
  10. "Hijab is never an obstacle for women: Hijab-wearing bodybuilder Majiziya Bhanu -". www.indianexpress.com.
  11. "ഹിജാബ് ധരിച്ച ബോഡി ബിൽഡർ ഇന്നൊരു അത്ഭുതമല്ല,തകർക്കാൻ പറ്റാത്ത സ്വപ്നമാണ് -". www.mathrubhumi.com.
"https://ml.wikipedia.org/w/index.php?title=മജിസിയ_ഭാനു&oldid=3293349" എന്ന താളിൽനിന്ന് ശേഖരിച്ചത്