പഞ്ചഗുസ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചഗുസ്തി
Girls arm wrestling home alive.jpg
പഞ്ചഗുസ്തി
കളിക്കാർ 2
കളി തുടങ്ങാനുള്ള സമയം
കളിക്കാനുള്ള സമയം
അവിചാരിതമായ അവസരം
വേണ്ട കഴിവുകൾ കരുത്ത്

രണ്ട് പേർ ചേർന്ന് കൈകളുപയോഗിച്ച്‌ ഏർപ്പെടുന്ന ഒരു കായിക വിനോദമാണ് പഞ്ചഗുസ്തി. പരസ്പരം മുഖത്തോട് മുഖം ചേർന്ന് നടുവിൽ ഒരു മേശയിൽ തങ്ങളുടെ ഇടതോ, വലതോ കൈകൾ കോർത്തുപിടിച്ച് ആണ് ഇതിൽ മത്സരിക്കുന്നത്. മത്സരലക്ഷ്യം തന്റെ എതിരാളിയുടെ കൈ തറയിൽ മുട്ടിക്കുക എന്നതാണ്. തോൽക്കുന്ന ആളുടെ കൈ അടിയിലും വിജയിക്കുന്ന ആളുടെ കൈ മുകളിലും വരികയും ചെയ്യുന്നു.


വിവരണം[തിരുത്തുക]

ഈ മത്സരത്തിന്റെ പ്രധാന വിജയഘടകം മത്സരാർഥിയുടെ കൈക്കരുത്താണ്. കൂടാതെ കൈകളുടെ നീളം, പേശികൾ എന്നിവ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇതിന്റെ മത്സരങ്ങൾ നടത്തുന്നത് വേൾഡ് ആം‌റെസ്ലിംഗ് ഫെഡറേഷൻ (World Armwrestling Federation (WAF)) ആണ് [അവലംബം ആവശ്യമാണ്]. ഇതിന്റെ മത്സരങ്ങൾ മത്സരാർഥികളുടെ ഭാരത്തിനനുസരിച്ച് തരം തിരിച്ചിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പഞ്ചഗുസ്തി&oldid=3792124" എന്ന താളിൽനിന്ന് ശേഖരിച്ചത്