"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,008 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ജീവിത രേഖ ==
1946 [[മാർച്ച് 18]]ന് [[എറണാകുളം|എറണാകുളത്തെ]] ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് മേഴ്സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂൾ, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1969 ഇൽ തന്റെ കോളേജില് സീനിയർ ആയിരുന്ന [[വയലാർ രവി||വയലാർ രവിയെ]] വിവാഹം കഴിച്ചു. ഇവർക്ക് ഒരു പുത്രനും രണ്ട് പുത്രിമാരും ഉണ്ട്. വിവാഹ ശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. മുൻ എംഎൽഎയായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു. 2009 [[സെപ്റ്റംബർ 5]]ന് വൃക്ക സംബന്ധമായ അസുഖം മൂലം [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കൽ മിഷൻ ആസ്​പത്രിയിൽ അന്തരിച്ചു. ആലപ്പുഴയിൽ വയലാർ രവിയുടെ കുടുംബ വസതിയിൽ സംസ്കരിച്ചു. <ref> [http://www.doolnews.com/12015-5.html http://www.doolnews.com/12015-5.html] </ref>
 
== അധികാരങ്ങൾ ==
സംസ്ഥാന മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ഐഎൻടിയുസി ദേശീയ വനിതാ വിഭാഗം ജനറൽ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. ഐസിഎഫ്ടിയു (ഇന്റർനാഷനൽ ഫ്രീ ട്രേഡ്‌യൂണിയൻ) ഏഷ്യാ പസഫിക് റീജിയനൽ ഡയറക്ടറായും പ്രവർത്തിച്ചു.
 
== തിരഞ്ഞെടുപ്പുകൾ ==
*1996-ലെ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[മാള നിയമസഭാമണ്ഡലം|മാള നിയമസഭാമണ്ഡലത്തിൽ]] നിന്ന് സി.പി.ഐ യുടെ വി.കെ. രാജനോട് മൽസരിച്ച് പരാജയപ്പെട്ടു.
*2001-ലെ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[കോട്ടയം നിയമസഭാമണ്ഡലം|കോട്ടയം നിയമസഭാമണ്ഡലത്തിൽ]] നിന്ന് സി.പി.എം.ന്റെ [[വൈക്കം വിശ്വം|വൈക്കം വിശ്വനെ]] പരാജയപ്പെടുത്തി നിയമസഭയിലെത്തി.
 
== അവലംബങ്ങൾ ==
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]
 
{{kerala-politician-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1930386" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി