"ഓംകാര (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം: en:Omkara (film) എന്നത് en:Omkara (2006 film) എന്നാക്കി മാറ്റുന്നു
വരി 76: വരി 76:
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രങ്ങൾ]]


[[en:Omkara (film)]]
[[en:Omkara (2006 film)]]
[[es:Omkara (película)]]
[[es:Omkara (película)]]
[[fr:Omkara]]
[[fr:Omkara]]

20:40, 6 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഓംകാര
ഓംകാരയുടെ പോസ്റ്റർ
സംവിധാനംവിശാൽ ഭരദ്വാജ്
നിർമ്മാണംകുമാർ മംഗത് പഥക്
കഥവിശാൽ ഭരദ്വാജ്
തിരക്കഥവിശാൽ ഭരദ്വാജ്
റോബിൻ ഭട്ട്
അഭിഷേക് ചോബേ
ആസ്പദമാക്കിയത്ഒഥല്ലോ by
ഷേക്സ്പിയർ
അഭിനേതാക്കൾഅജയ് ദേവ്ഗൺ
വിവേക് ഒബ്രോയ്
കരീന കപൂർ
സെയ്ഫ് അലി ഖാൻ
കൊങ്കണ സെൻ ശർമ്മ
ബിപാഷ ബസു
നസീറുദ്ദീൻ ഷാ
സംഗീതംവിശാൽ ഭരദ്വാജ്
ഛായാഗ്രഹണംതസദുഖ് ഹുസൈൻ
ചിത്രസംയോജനംമേഘ്ന മൺചന്ദ സെൻ
സ്റ്റുഡിയോഷെമാറു എന്റർട്രൈൻന്മെന്റ്
വിതരണംബിഗ് സ്ക്രീൻ എന്റർട്രൈനർ
എറോസ് എന്റർട്രൈന്മെന്റ്
ഷെമാറു എന്റർട്രൈൻന്മെന്റ്
റിലീസിങ് തീയതി28 ജൂലൈ 2006
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്$1.4 ദശലക്ഷം
സമയദൈർഘ്യം155 നിമിഷങ്ങൾ

2006-ൽ വിശാൽ ഭരദ്വാജ് കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ഓംകാര. (ഹിന്ദി : ॐकारा). ഷേക്സ്പിയറിന്റെ വിശ്വവിഖ്യാതമായ ഒഥല്ലോ എന്ന കൃതിയെ ആസ്പഥമാക്കിയാണ് ഈ ചിത്രം രചിച്ചിട്ടുള്ളത്. അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, വിവേക് ഒബ്രോയ്, കരീന കപൂർ, നസീറുദ്ദീൻ ഷാ, കൊങ്കണ സെൻ ശർമ്മ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒരു ഗാനരംഗത്തിൽ ബിപാഷ ബസുവും തന്റെ സാന്നിദ്യം ഈ ചിത്രത്തിലറിയിച്ചു. സംവിധായകൻ വിശാൽ ഭരദ്വാജ് തന്നെയാണ് ഓംകാരയുടെ സംഗീത സംവിധാനവും, പശ്ചാത്തല സംഗീത സംവിധാനവും നിർവ്വഹിച്ചത്. ചിത്രത്തിന്റെ തിരക്കഥാരചന വിശാൽ ഭരദ്വാജ്, റോബിൻ ഭട്ട്, അഭിഷേക് ചോബേ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചത് ഗുൽസാർ ആണ്.[1]

2006=ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഈ പ്രദർശ്ശിപ്പിക്കുകയുണ്ടായിട്ടുണ്ട്.[2] കൂടാതെ കെയ്രോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി അവിടെ വെച്ച് ഒരു സംവിധായകൻ എന്ന നിലയിൽ സിനിമക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് വിശാൽ ഭരദ്വാജ് പുരസ്കാരാർഹനാവുകയും ചെയ്തു.[3] ഇതിനു പുറമേ കര (Kara) ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരങ്ങളും, ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പുരസ്കാരവും, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരവും, ഏഴ് ഫിലിം ഫെയർ പുരസ്കാരവും ഓംകാരക്ക് ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കളും കഥാപാത്രങ്ങളും

അഭിനേതാവ് ചിത്രത്തിലെ കഥാപാത്രം ഒഥല്ലോയിലെ കഥാപാത്രം
അജയ് ദേവ്ഗൺ ഓംകാര 'ഒമി' ശുക്ല ഒഥല്ലോ
കരീന കപൂർ ഡോളി മിശ്ര ഡെസ്ഡിമോണ
സെയ്ഫ് അലി ഖാൻ ഈശ്വർ 'ലംഗ്ഡ' ത്യാഗി ലാഗോ
വിവേക് ഒബ്രോയ് കേശവ് 'കേശു ഫിരംഗി' ഉപാദ്യായ കേസ്സിയോ
ബിപാഷ ബസു ബില്ലോ ചമൻബഹർ ബയ്നിയ
കൊങ്കണ സെൻ ശർമ്മ ഇന്ദു എമിലിയ
ദീപക് ദോബ്രിയാൽ രാജൻ ’രജ്ജു’ തിവാരി റോഡെരിഗോ
നസീറുദ്ദീൻ ഷാ ബായ്സാഹ്ബ് വെനീസിലെ ഡ്യൂക്

അവലംബം

  1. Ramesh, Randeep (29 July 2006). "A matter of caste as Bollywood embraces the Bard: Big budget remake of Othello - with song and dance - starts new trend". London: The Guardian. Retrieved 2010-05-20.
  2. "Omkara film preview". BBC website. Retrieved 2007-07-18.
  3. "'Omkara' shines in Cairo and Karachi". Apun Ka Choice. Retrieved 2006-12-26.

പുറം കണ്ണികൾ