പ്രംബനൻ ക്ഷേത്രസമുച്ചയ പ്രദേശം

Coordinates: 7°45′8″S 110°29′30″E / 7.75222°S 110.49167°E / -7.75222; 110.49167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Prambanan Temple Compounds
Prambanan
LocationBokoharjo Village, Prambanan District, Sleman Regency, Special Region of Yogyakarta; and Bugisan Village, Prambanan District, Klaten Regency, Central Java
Coordinates7°45′8″S 110°29′30″E / 7.75222°S 110.49167°E / -7.75222; 110.49167
BuiltCirca 8th to 9th century CE
TypeCultural
Criteriai, iv
Designated1991 (15th session)
Reference no.642
State Party ഇന്തോനേഷ്യ
RegionSoutheast Asia
പ്രംബനൻ ക്ഷേത്രസമുച്ചയ പ്രദേശം is located in Java
പ്രംബനൻ ക്ഷേത്രസമുച്ചയ പ്രദേശം
Location within Java
പ്രംബനൻ ക്ഷേത്രസമുച്ചയ പ്രദേശം is located in Indonesia
പ്രംബനൻ ക്ഷേത്രസമുച്ചയ പ്രദേശം
പ്രംബനൻ ക്ഷേത്രസമുച്ചയ പ്രദേശം (Indonesia)

ഇന്തോനേഷ്യയിലെ മദ്ധ്യജാവ പ്രവിശ്യയുടെയും യോഗ്യകർത്ത പ്രവിശ്യയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഹിന്ദു ബുദ്ധ ക്ഷേത്ര സമുച്ചയങ്ങളുടെ കൂട്ടമാണ് പ്രംബനൻ ക്ഷേത്ര സമുച്ചയ പ്രദേശങ്ങൾ. ഇത് ഒരു ലോകപൈതൃക സ്ഥാനമാണ്. പ്രംബനൻ, ലുംബുങ്, ബുബ്രാഹ്, സെവു എന്നീ ക്ഷേത്ര സമുച്ചയങ്ങൾ അടങ്ങുന്ന പ്രദേശമാണിത്. ഈ ക്ഷേത്ര സമുച്ചയങ്ങളെല്ലാം പ്രംബനൻ ആർക്കിയോളജിക്കൽ പാർക്കിൽ സ്ഥിതിചെയ്യുന്നു. [1]

ഇന്തോനേഷ്യൻ, ജാവനീസ് ഭാഷകളിൽ കാൻഡി എന്നാണ് ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. ഓപാക് നദീതാഴ്വാരത്തിലായാണ് ഈ ക്ഷേത്രസമുച്ചയങ്ങൾ എല്ലാം സ്ഥിതിചെയ്യുന്നത്. 8-ാം നൂറ്റാണ്ടിലും 9-ാം നൂറ്റാണ്ടിലുമായി പണികഴിപ്പിക്കപ്പെട്ട അനേകം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന അനേകം പുരാവസ്തുക്കൾ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട പ്രദേശമാണ് പ്രംബനനൻ പ്രദേശം അഥവാ കെവു പ്രദേശം. മതരം സാമ്രാജ്യകാലത്ത് നിർമ്മിക്കപ്പെട്ടവയാണ് ഇവയിൽ പല ക്ഷേത്രങ്ങളും. അതുകൊണ്ട് ഈ പ്രദേശം മതരം സാമ്രാജ്യത്തിന്റെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. [2] ഈ പ്രദേശത്തെ ക്ഷേത്ര സംയുക്തങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും വൈവിധ്യവും ആധുനികതയും കമ്പോഡിയയിലെ അങ്കോർ പുരാവസ്തു സ്ഥലവുമായി താരതമ്യപ്പെടുത്താവുന്നതാണ്.

ചരിത്രം[തിരുത്തുക]

പ്രംബനൻ പ്രധാന ക്ഷേത്രത്തിലെ ശിവന്റെ പ്രതിമ. 1895 ൽ എടുത്ത ചിത്രം

എ.ഡി എട്ടാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്ര സമുച്ചയങ്ങൾ മതരം സാമ്രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഭരണകുടുംബമായ ശൈലേന്ദ്ര രാജവംശം ക്ഷേത്രനിർമ്മാതാക്കൾ എന്നാണ് അറിയപ്പെട്ടിരുന്നത്. കലാസൻ, സാരി, സേവു എന്നിവയുൾപ്പെടെ ഈ പ്രദേശത്തെ ചില ക്ഷേത്രങ്ങൾ അവരുടെ രണ്ടാമത്തെ രാജാവായ പനങ്കരൻ രാജാവാണ് നിർമ്മിച്ചത്. മഞ്ജുശ്രീഗ്ര ലിഖിതമനുസരിച്ച് 792 ൽ പൂർത്തീകരിച്ച സേവു ക്ഷേത്ര സമുച്ചയമാണ് ഇവയിൽ ഏറ്റവും പഴയത്. ലുംബുങും ബുബ്രയും ഇതേ കാലഘട്ടത്തിലോ അല്ലെങ്കിൽ അല്പം കഴിഞ്ഞോ ആണ് നിർമ്മിച്ചിട്ടുള്ളത്. എന്നിരുന്നാലും, ശിവാഗ്ര ലിഖിതമനുസരിച്ച് 856-ൽ പിക്കാതൻ രാജാവിന്റെ ഭരണകാലത്ത് നിർമ്മാണം പൂർത്തിയാക്കിയ പ്രംബനൻ ക്ഷേത്രസമുച്ചയമാണ് ഇതിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ.

പതിനൊന്നാം നൂറ്റാണ്ടിൽ തലസ്ഥാനം കിഴക്കൻ ജാവയിലേക്ക് മാറ്റിയ ശേഷം ഈ ക്ഷേത്രങ്ങൾ അവഗണിക്കപ്പെട്ടു. നൂറ്റാണ്ടുകൾക്കുശേഷം, ഇവയ്ക്ക് പരിപാലനമില്ലാതെയായി മെറാപി അഗ്നിപർവത അവശിഷ്ടങ്ങൾക്കടിയിൽ ഈ ക്ഷേത്രങ്ങൾ മൂടപ്പെട്ടു. ഭൂകമ്പത്തിൽ കുലുങ്ങി. [3] 1600 കളിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ക്ഷേത്രം തകർന്നു. [4]

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ജാവ കാലഘട്ടത്തിൽ ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപ്പോഴേക്കും പല ക്ഷേത്രങ്ങളും തകർന്നടിഞ്ഞിരുന്നു. 1918 ൽ ഡച്ച് കൊളോണിയൽ സർക്കാർ കോമ്പൗണ്ടിന്റെ പുനർനിർമ്മാണം ആരംഭിച്ചു, ക്ഷേത്രത്തിലെ കല്ലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് 1930 ൽ ശരിയായ പുനസ്ഥാപനം നടന്നു. പസഫിക് യുദ്ധത്തിന് മുമ്പുള്ള ഡച്ച് ഈസ്റ്റ് ഇൻഡീസ് കാലഘട്ടത്തിൽ പ്രംബനൻ, സേവ് സമുച്ചയത്തിലെ നിരവധി ചെറിയ പെർവാര ക്ഷേത്രങ്ങൾ മാത്രമാണ് പുനർനിർമിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അനസ്റ്റൈലോസിസ് രീതി നടപ്പിലാക്കിക്കൊണ്ട് പുനർനിർമ്മാണ ശ്രമങ്ങൾ തുടർന്നു. അതായത് യഥാർത്ഥ കല്ലുകളിൽ 75 ശതമാനമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ക്ഷേത്രം പുനർനിർമിക്കും. പ്രംബനൻ സമുച്ചയത്തിലെ പ്രധാന ശിവക്ഷേത്രത്തിന്റെ പുനർനിർമാണം 1953 ഓടെ പൂർത്തിയായി. ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ് സുകർനോ പുനർനി‍ർമ്മിച്ച ക്ഷേത്രം ഉദ്ഘാടനം ചെയ്തു. 1987 ൽ ബ്രഹ്മക്ഷേത്ര പുനർനിർമ്മാണം പൂർത്തിയായി. 1991 ൽ വിഷ്ണുക്ഷേത്രവും പൂർത്തീകരിച്ചു. രണ്ടും സുഹാർട്ടോ ഉദ്ഘാടനം ചെയ്തു.

1991 ൽ ക്ഷേത്രസമുച്ചയങ്ങൾ യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് പദവി നേടി. [1] പ്രംബനൻ ടൂറിസം പാർക്കിലാണ് ഈ ക്ഷേത്ര സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത് ( Indonesian: Taman Wisata Candi Prambanan ). [5] സിവു പ്രധാന ക്ഷേത്രം 1993 ലും ബുബ്ര പുനസ്ഥാപനം 2017 ലും പൂർത്തിയായി. നൂറുകണക്കിന് പെർവാര ക്ഷേത്രങ്ങളോ പൂരകങ്ങളായ ചെറിയ ആരാധനാലയങ്ങളോ ക്ഷേത്രസമുച്ചയത്തിൽ അടങ്ങിയിരിക്കുന്നതിനാൽ, അവ ഇപ്പോഴും തകർന്നുകിടക്കുകയും പുനസ്ഥാപന ശ്രമങ്ങൾ ഇന്നും തുടരുകയും ചെയ്യുന്നു.

ക്ഷേത്ര സമുച്ചയങ്ങൾ[തിരുത്തുക]

പ്രമ്പാനൻ സമതലത്തിലെ ക്ഷേത്രങ്ങളും പുരാവസ്തു സ്ഥലങ്ങളും

ഹിന്ദുമതത്തിലെ ഏറ്റവും ഉയർന്ന മൂന്ന് ദേവന്മാരായ ത്രിമൂർത്തിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമാണ് പ്രമ്പാനൻ. എന്നാൽ സെവ, ലംബുംഗ്, ബുബ്ര ക്ഷേത്ര സമുച്ചയങ്ങൾ മഹായാന ബുദ്ധമതവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളാണ്. പ്രംബാനനും സേവുവും യഥാർത്ഥത്തിൽ മണ്ടല ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയങ്ങളാണ്, അവയ്ക്ക് ചുറ്റും നൂറുകണക്കിന് പെർവാര (രക്ഷാകർതൃ പൂരക) ക്ഷേത്രങ്ങളുണ്ട്. യഥാർത്ഥത്തിൽ പ്രംബാനനിൽ 240 നിർമ്മിതികളുണ്ട്, സേവിൽ 249 നിർമ്മിതികളും ലംബുംഗ് ക്ഷേത്ര സമുച്ചയത്തിൽ 17 നിർമ്മിതികളുമുണ്ട്. അഞ്ഞൂറിലധികം ക്ഷേത്രങ്ങളുള്ള സം‌യോജനത്തിലൂടെ, പ്രമ്പാനൻ ക്ഷേത്ര സമുച്ചയ പ്രദേശങ്ങൾ ഒരു വാസ്തുവിദ്യാ, സാംസ്കാരിക നിധി മാത്രമല്ല, മതപരമായ ഐക്യത്തിനും ഇന്തോനേഷ്യയുടെ മുൻകാല വിശ്വാസങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനും ഉദാഹരണമാണ്. [1]

പ്രംബനൻ[തിരുത്തുക]

പ്രംബനൻ ക്ഷേത്രം പ്രാദേശികമായി അറിയപ്പെടുന്നത് അതിന്റെ ജാവനീസ് പേരായ രാര ജൊങ്ഗ്ഗ്രങ്ഗ് എന്നാണ്. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു മഹത്തായ ഹിന്ദു ക്ഷേത്ര സമുച്ചയമാണിത്. ഹിന്ദു ഐതീഹ്യ പ്രകാരമുള്ള ക്ഷേത്രങ്ങളും പ്രതിമകളും നിർമ്മിതികളുമാണ് ഇതിനെ പ്രധാനപ്പെട്ടതാക്കുന്നത്. രാമായണം അടിസ്ഥാനപ്പെടുത്തിയുള്ള നി‍ർമ്മിതികളാണ് മിക്കവയും. പ്രധാന ദേവൻ ശിവനാണ്. കൂടാതെ വിഷ്ണു, ബ്രഹ്മാ, ദുർഗ മഹിസാസുരമർദ്ദിനി, ഗണേശൻ, അഗസ്ത്യൻ, നന്ദി കാള എന്നീ ദേവതകളുടെയും പ്രതിമകൾ ഈ ക്ഷേത്ര സമുച്ചയത്തിൽ കാണപ്പെടുന്നു. [1]

സേവു[തിരുത്തുക]

മഞ്ജുശ്രീഗ്രഹ സമുച്ചയം എന്നാണ് സേവു അറിയപ്പെടുന്നത്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്ര സമുച്ചയമാണ് സേവു. ഇവിടെ വലിയ നാല് ജോഡി ദ്വാരപാലക പ്രതിമകൾ സ്ഥിതിചെയ്യുന്നു. ബോർബുദുറിന് ശേഷം ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ ബുദ്ധ ക്ഷേത്രമാണ് ഇത്. മഹായാന ബുദ്ധമത വിശ്വാസത്തിലെ പ്രധാന ബോധിസത്വങ്ങളിലൊന്നായ " മഞ്ജുശ്രീയുടെ വീട്" എന്നർഥമുള്ള മഞ്ജുശ്രീഗൃഹ എന്നതാണ് ഈ ക്ഷേത്രസമുച്ചയത്തിന്റെ യഥാർത്ഥ പേര് എന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്. [6] [7]

ബുബ്ര[തിരുത്തുക]

സേവുവിനും ലുംബുഗിനും ഇടയിൽ സ്ഥിതിചെയ്യുന്ന 9-നൂറ്റാണ്ടിൽ നിർമ്മിച്ച ബുദ്ധ ക്ഷേത്രമാണ് ബുബ്ര. ബുബ്രയുടെ വടക്ക് സേവുവും തെക്ക് ലുബുഗും സ്ഥിതിചെയ്യുന്നു. വലിയ സേവു ക്ഷേത്ര സമുച്ചയ മണ്ഡലയുടെ ഭാഗമായാണ് ഈ ക്ഷേത്രം രൂപകൽപ്പന ചെയ്തതെന്ന് വിദഗ്ദ്ധർ കരുതുന്നു. [8]

ലംബുംഗ്[തിരുത്തുക]

9-നൂറ്റാണ്ടിൽ പണികഴിപ്പിച്ചിട്ടുള്ള ബുദ്ധമത ക്ഷേത്രമാണ് ലുംബുഗ്. ഈ ക്ഷേത്രത്തിന്റെ യഥാർത്ഥ പേര് അജ്ഞാതമാണ്, എന്നിരുന്നാലും പ്രാദേശിക ജാവനീസ് ക്ഷേത്രത്തിന് " കാൻഡി ലംബുംഗ്" എന്ന് പേരിട്ടു, അതായത് ജാവാനീസ് ഭാഷയിൽ " അരി കളപ്പുര ക്ഷേത്രം" എന്നാണ്. [9]

ചുറ്റുമുള്ള ക്ഷേത്രങ്ങൾ[തിരുത്തുക]

പ്രംബനൻ ക്ഷേത്ര ടൂറിസം പാർക്കിന് പുറത്ത് നിരവധി ക്ഷേത്രങ്ങളും പുരാവസ്തു സ്ഥലങ്ങളും ഏതാനും കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

 • പ്ലൂസൻ . സെവു ക്ഷേത്ര വളപ്പിൽ നിന്ന് ഏതാനും കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രം. ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ബുദ്ധമത രാജ്ഞിക്കായി ഒരു ഹിന്ദു രാജാവ് പണികഴിപ്പിച്ചതായി കരുതുന്നു. ബോധിസത്വന്റെയും താരയുടെയും പ്രതിമകൾ ഉള്ള രണ്ട് പ്രധാന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. കൂടാതെ അനേകം സ്തൂപങ്ങളുടെ നിരകളും കാണാം.
 • രതു ബോക്കോ . കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന കോട്ടകളുടെ കവാടങ്ങൾ, കുളിക്കുന്ന കുളങ്ങൾ, ഉയർന്ന മതിലുകളുള്ള കല്ലുകൾ.
 • സാജിവാൻ . വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രതിമകളാലും ചിത്രങ്ങളാലും അലങ്കരിച്ചിരിക്കുന്ന ബുദ്ധക്ഷേത്രം. ജാതകകഥകളിൽ നിന്നുള്ള മൃഗകഥകളാൽ അടിത്തറയും ഗോവണി അലങ്കരിച്ചിരിക്കുന്നു.
 • ബന്യൂനിബോ . തനതായ രൂപത്തിലുള്ള മേൽക്കൂരയുള്ള ബുദ്ധക്ഷേത്രം.
 • ബറോംഗ് . വലിയ പടികളുള്ള ഒരു ഹിന്ദു ക്ഷേത്ര സമുച്ചയം. കുന്നിന്റെ ചരിവിൽ സ്ഥിതിചെയ്യുന്നു.
 • ഇജോ . ഇജോ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ഹിന്ദു ക്ഷേത്രം. പ്രധാന ക്ഷേത്രത്തിൽ ഒരു വലിയ ലിംഗവും യോനിയും ഉണ്ട്.
 • അർക്ക ബുജിസാൻ . ഏഴ് ബുദ്ധ, ബോധിസത്വ പ്രതിമകൾ. ഇവയിൽ ചിലത് തകർന്നുവീണു, വ്യത്യസ്ത ഭാവങ്ങളെയും പ്രകടനങ്ങളെയും പ്രതിനിധീകരിക്കുന്നു.
 • കലാസൻ . എട്ടാം നൂറ്റാണ്ടിലെ ഈ ബുദ്ധക്ഷേത്രം ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതാണ്. പനങ്‌കരൻ രാജാവ് ബോധിസത്വദേവി താരയുടെ ചിത്രം നിർമ്മിക്കാൻ നിർമ്മിച്ചതാണ്, ഇത് കൊത്തിയെടുത്ത പ്രതിമകളാൽ അലങ്കരിച്ചിരിക്കുന്നു.
 • സാരി . ബുദ്ധ സന്യാസിമാരുടെ സങ്കേതമായിരുന്നു ഇത്. എട്ടാം നൂറ്റാണ്ടിലാണ് നിർമ്മാണം. മുകളിൽ ഒമ്പത് സ്തൂപങ്ങൾ. താഴെയുള്ള രണ്ട് മുറികൾ ഓരോന്നും സന്യാസിമാർക്ക് ധ്യാനിക്കാനുള്ള സ്ഥലങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.
 • സാംബിസാരി . ഒൻപതാം നൂറ്റാണ്ടിലെ ഹിന്ദുക്ഷേത്രം 1966 ൽ കണ്ടെത്തി, 6.5 മീറ്റർ ആഴത്തിൽ അഗ്നിപർവ്വത ചാരത്താൽ മൂടപ്പെട്ടുകിടന്നു. പ്രധാന ക്ഷേത്രത്തിൽ ഒരു ലിംഗവും യോനിയും ഉണ്ട്, അതിനു ചുറ്റുമുള്ള മതിൽ അഗസ്ത്യ, ദുർഗ, ഗണേശൻ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.
 • കെഡുലൻ . 1994 ൽ മണൽ കുഴിക്കുന്നവർ 4 മീറ്റർ ആഴത്തിൽ കണ്ടെത്തി. പ്രധാന ക്ഷേത്രത്തിന്റെ തറഭാഗം കാണാം. ദ്വിതീയ ക്ഷേത്രങ്ങൾ ഇതുവരെ പൂർണ്ണമായി ഖനനം ചെയ്തിട്ടില്ല.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 Centre, UNESCO World Heritage. "Prambanan Temple Compounds". UNESCO World Heritage Centre (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-23.
 2. Ramirez-Faria, Carlos (2007). Concise Encyclopeida Of World History (ഭാഷ: ഇംഗ്ലീഷ്). Atlantic Publishers & Dist. ISBN 978-81-269-0775-5.
 3. Troll, Valentin R.; Deegan, Frances M.; Jolis, Ester M.; Budd, David A.; Dahren, Börje; Schwarzkopf, Lothar M. (2015-03-01). "Ancient oral tradition describes volcano–earthquake interaction at merapi volcano, indonesia". Geografiska Annaler: Series A, Physical Geography. 97 (1): 137–166. doi:10.1111/geoa.12099. ISSN 0435-3676.
 4. "Prambanan". Kementerian Badan Usaha Milik (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2020-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-27.
 5. "Prambanan". Taman Wisata Candi (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-23.
 6. Gunawan Kartapranata; Septa Inigopatria; Emille Junior (2015-04-20), "Candi Sewu Mandala Suci Manjusrigrha", Harian Kompas via Youtube, ശേഖരിച്ചത് 2018-09-08
 7. Joachim Schliesinger (2016). Origin of Man in Southeast Asia 5: Part 2; Hindu Temples in the Malay Peninsula and Archipelago. Booksmango. പുറം. 7. ISBN 9781633237308.
 8. "Bubrah Temple". Taman Wisata Candi (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-22.
 9. "SEAlang Library Javanese Lexicography". sealang.net. ശേഖരിച്ചത് 2019-04-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]