പുസർല വെങ്കട്ട സിന്ധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പി.വി. സിന്ധു
വ്യക്തി വിവരങ്ങൾ
ജനനനാമം പുസർല വെങ്കട്ട സിന്ധു
രാജ്യം  India
ജനനം (1995-07-05) ജൂലൈ 5, 1995 (വയസ്സ് 22)
ഹൈദരാബാദ്
ഉയരം 5 അടി (1.5240000000 മീ)
കൈവാക്ക് വലംകൈ
കോച്ച് പുല്ലേല ഗോപീചന്ദ്
വനിതാ സിംഗിൾസ്
ഉയർന്ന റാങ്കിങ് 13 (02 മേയ് 2013)
നിലവിലെ റാങ്കിങ് 13 (02 മേയ് 2013)
BWF profile

പുസർല വെങ്കട്ട സിന്ധു ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരി ആണ്. സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ കളിക്കാരി ആണ് സിന്ധു. 2012 മെയ് 2ന് സിന്ധു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 13ൽ എത്തി.[1]. 2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലി‍ൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി സിന്ധു മാറി. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകൻ.

2013 മേയ് 4ന് സിന്ധു മലേഷ്യ ഗ്രാന്റ് പ്രി ഗോൾഡ് കരസ്ഥമാക്കി. കലാശക്കളിയിൽ സിംഗപ്പൂരിന്റെ ജുവാൻ ഗുവിനേ 21-17, 17-21, 21-19 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.[2] 2013ൽ തന്നെ ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചു.[3]

സിന്ധുവിന്റെ മറ്റ് പ്രധാന നേട്ടങ്ങൾ ചുവടെ കൊടുക്കുന്നു

 • 2016 ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ഏക ഇന്ത്യൻ താരം.
 • 2013 ഇന്ത്യൻ സൂപ്പർ സീരീസിൽ രണ്ടാം സ്ഥാനം.
 • 2012ൽ നിലവിലെ ഒളിമ്പിക്സ് ജേതാവായ ലി ചുറേയിയേ തോല്പിച്ചു.
 • 2013ൽ നിലവിലെ ഏഷ്യൻ ഗെയിംസ് ജേതാവായ വാംഗ് ഷിക്സിയാനേ തോല്പിച്ചു.
 • 2013 മേയിൽ മലേഷ്യൻ ഓപ്പൺ കിരീടം നേടി.[4]
 • ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു.[3]
 • 2013 നവംബർ 30നു മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി.[4]
 • 2016ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
 • 2017 സെപ്റ്റംബർ 17നു കൊറിയ ഓപ്പൺ സൂപ്പർ സീരീസിൽ കിരീടം നേടി.[5]

2016 റിയോ ഒളിമ്പിക്സിൽ[തിരുത്തുക]

ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്‌പെയ്‌നിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടു.

ലോക രണ്ടാം റാങ്കുകാരിയും രണ്ട് തവണ ഒളിംമ്പിക് സ്വർണ്ണ മെഡൽ നേടിയിട്ടുമുള്ള ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്.

ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് സിന്ധു.

മത്സര തലം എതിരാളി ഫലം കളി നില പോയിന്റുകൾ
ഗ്രൂപ്പ് മത്സരം  Michelle Li (CAN) വിജയിച്ചു 2-1 19-21, 21-15, 21-17
ഗ്രൂപ്പ് മത്സരം  Laura Sárosi (HUN) വിജയിച്ചു 2-0 21-4, 21-9
പ്രീ ക്വാർട്ടർ  Tai Tzu-ying (TPE) വിജയിച്ചു 2-0 21-13,21-15
ക്വാർട്ടർ  വാങ് യിഹാൻ (CHN) വിജയിച്ചു 2-0 22-20, 21-19
സെമി ഫൈനൽ  Nozomi Okuhara (JPN) വിജയിച്ചു 2-0 21-19, 21-10
ഫൈനൽ  Carolina Marín (ESP) Silver 1-2 21-19, 12-21, 15-21

അവലംബം[തിരുത്തുക]

 1. "അന്താരാഷ്ട്ര ബാഡ്മിന്റൺ റാങ്കിംഗ്". bwfbadminton.org. 2013-05-23. 
 2. "സിന്ദു മലേഷ്യ ഗ്രാന്റ് പ്രി ജയിച്ചു". ദ ഹിന്ദു. 2013-05-04. 
 3. 3.0 3.1 "ലോകബാഡ്മിന്റൺ : സിന്ധു സെമിയിൽ തോറ്റു". മാതൃഭൂമി സ്പോർട്സ്. ശേഖരിച്ചത് 2013 ഓഗസ്റ്റ്10.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 4. 4.0 4.1 "മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്". മാതൃഭൂമി സ്പോർട്സ്. ശേഖരിച്ചത് 2013 ഡിസംബർ 1. 
 5. www.mathrubhumi.comhttp://www.mathrubhumi.com/sports/badminton/pv-sindhu-wins-korea-open-superseries-final-nozomi-okuhara-1.2244399
"https://ml.wikipedia.org/w/index.php?title=പുസർല_വെങ്കട്ട_സിന്ധു&oldid=2601844" എന്ന താളിൽനിന്നു ശേഖരിച്ചത്