പുലിപ്പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുലിപ്പൂച്ച[1]
Bengalkatze.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Carnivora
Family: Felidae
Genus: Prionailurus
Species: P. bengalensis
Binomial name
Prionailurus bengalensis
(Kerr, 1792)
Leopard Cat area.png
Leopard cat range

ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം കാട്ടുപൂച്ചയാണ് പുലിപ്പൂച്ച[2] അഥവാ പൂച്ചപ്പുലി. ഈ പൂച്ചയുടെ പന്ത്രണ്ടോളം സബ്സ്പീഷീസുകളെ കണ്ടുവരുന്നു. ശരീരത്തിൽ പുള്ളിപ്പുലിയുടെ പോലയുള്ള പുള്ളികൾ ഉള്ളതിനാലാണ് പുലിപ്പൂച്ച എന്ന പേരുവന്നത്. കേരളത്തിലും ഇവയെ സാധാരണമായി കണ്ടുവരുന്നു.[3]

സ്വഭാവസവിശേഷതകൾ[തിരുത്തുക]

ശാസ്ത്രീയ നാമം Prionailurus bengalensis
പ്രാദേശിക പേര് ചീറ്റ ബില്ലി (ഹിന്ദി), ബാൻ ബിറൽ (ബംഗാളി), ലോട്ട മെകുരി ബാഗ്‌ (ആസ്സാമീസ്), ഹൂളി ബൈക്കു (കന്നഡ), വഗതി (മറാട്ടി)
കുടുംബം Felidae
IUCN/WPA നില വംശനാശഭീഷണികുറവ്/ I
പ്രാദേശിക നില അപൂർവ്വം
ആകെ എണ്ണം അറിവില്ല, എണ്ണം കുറയുന്നു
ഭക്ഷണ രീതി ചെറിയ സസ്തനങ്ങൾ, പക്ഷികൾ
സമൂഹ്യഘടന ഏകാന്തമായി
സജീവം രാത്രി
ആവാസം കരയിൽ

വീട്ടിൽ വളർത്തുന്ന പൂച്ചയുടെ വലിപ്പം തന്നെയാണ് പുലിപ്പൂച്ചക്കും ഉള്ളത്. കാലുകൾക്ക് അല്പം നീളം കൂടുതലാണ്. സാധാരണ പൂച്ചകളെപ്പോലെ തന്നെ നിറഭേദങ്ങൾ കണ്ടുവരുന്നുണ്ട്. അര കിലോഗ്രാം മുതൽ മൂന്ന് കിലോഗ്രാം വരെ ഭാരം ഉണ്ടാകും. 38 സെ.മീ. മുതൽ 66 സെ.മി. വരെ നീളവും കാണാം. വടക്കേ ചൈനയിലും സൈബീരിയയിലും ഉള്ള പൂച്ചപ്പുലികൾ 7 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. [4]

വിതരണം[തിരുത്തുക]

ഏഷ്യയിൽ മിക്കയിടങ്ങളിലും ഇവയെ കാണാം. കൊറിയ, ചൈന, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങിയയിടങ്ങളിലെല്ലാം ഇവയുടെ സാന്നിദ്ധ്യമുണ്ട്. കൃഷി ചെയ്യുന്നിടങ്ങളിൽ കാണപ്പെടാറുണ്ടെങ്കിലും കൂടുതലായും കാടുകൾ ഇഷ്ടപ്പെടുന്നവരാണ് പൂച്ചപ്പുലികൾ. ഹിമാലയിത്തിലെ ഒരു കിലോമീറ്റർ ഉയരമുള്ള മലനിരകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ജീവിതരീതി[തിരുത്തുക]

ഒറ്റയ്ക്കു ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പുലിപ്പൂച്ചകൾ. ഇണചേരുന്ന കാലത്തു മാത്രമാണ് ഇവ മറ്റു പുലിപ്പൂച്ചകളുമായി ബന്ധം സ്ഥാപിക്കുന്നത്. ചില പൂച്ചകൾ പകൽ ഇരതേടാറുണ്ടെങ്കിലും ഭൂരിഭാഗവും രാത്രി ഇര തേടാൻ ഇഷ്ടപ്പെടുന്നവരാണ്. [5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. 
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982. 
  3. http://www.mathrubhumi.com/wayanad/news/877091-local_news-mananthavadi-%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%BF.html
  4. Sunquist, M., Sunquist, F. (2002). Wild cats of the World. Chicago: University of Chicago Press. pp. 225–232. ISBN 0-226-77999-8. 
  5. Grassman Jr, L. I., Tewes, M. E., Silvy, N. J., Kreetiyutanont, K. (2005) Spatial organization and diet of the leopard cat (Prionailurus bengalensis) in north-central Thailand. Journal of Zoology (London) 266: 45–54.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുലിപ്പൂച്ച&oldid=2724329" എന്ന താളിൽനിന്നു ശേഖരിച്ചത്