പി. രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. രാജു
കേരള നിയമസഭ അംഗം
ഓഫീസിൽ
1991–2001
മുൻഗാമിഎൻ. ശിവൻ പിള്ള
പിൻഗാമിവി.ഡി. സതീശൻ
മണ്ഡലംപറവൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-07-18)ജൂലൈ 18, 1951
ഏഴിക്കര,എറണാകുളം കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളിബി. ലതികാകുമാരി
വസതിsഏഴിക്കര,വടക്കൻ പറവൂർ

ഒൻപതും പത്തും കേരള നിയമസഭകളിലെ അംഗമായിരുന്നു പി. രാജു (ജനനം : 18 ജൂലൈ 1951). എറണാകുളം ജില്ലയിലെ വടക്കൻ പറവൂരു നിന്നാണ് രണ്ടു തവണയും രാജു സി.പി.ഐ യെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.

ജീവിതരേഖ[തിരുത്തുക]

സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. എ.ഐ.വൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ജനയുഗത്തിന്റെ മാനേജരും ഡയറക്ടറുമായിരുന്നു.[1]

ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തൽ[തിരുത്തുക]

2014 ഓഗസ്റ്റിൽ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സി.പി.ഐ. നിലപാടിനെതിരെ പാർട്ടി മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സംസ്ഥാന കൗൺസിലംഗമായിരുന്ന ഇദ്ദേഹത്തെ എറണാകുളം ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി.[2]

അവലംബം[തിരുത്തുക]

  1. "പി.രാജു". കേരള നിയമസഭ. Archived from the original on 2014-09-09. Retrieved 2014-09-09.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മുൻ എം.എൽ.എ. പി. രാജുവിനെ ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി". മാതൃഭൂമി ഓൺലൈൻ. 2014-08-11. Archived from the original on 2014-09-09. Retrieved 2014-08-11.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പി._രാജു&oldid=3776818" എന്ന താളിൽനിന്ന് ശേഖരിച്ചത്