പശ്ചിമ സുലവേസി
West Sulawesi Sulawesi Barat | ||
---|---|---|
Province of West Sulawesi | ||
| ||
Motto(s): ഫലകം:Nativename Stick to the Truth | ||
Location of West Sulawesi in Indonesia | ||
Coordinates: 2°41′S 118°54′E / 2.683°S 118.900°E | ||
Country | Indonesia | |
Established | 22 September 2004[1] | |
Capital | Mamuju | |
• ഭരണസമിതി | West Sulawesi Provincial Government | |
• Acting Governor | Zudan Arif Fakrulloh | |
• ആകെ | 16,594.75 ച.കി.മീ.(6,407.27 ച മൈ) | |
•റാങ്ക് | 31st in Indonesia | |
ഉയരത്തിലുള്ള സ്ഥലം | 3,074 മീ(10,085 അടി) | |
(mid 2022 estimate)[2] | ||
• ആകെ | 14,58,606 | |
• ജനസാന്ദ്രത | 88/ച.കി.മീ.(230/ച മൈ) | |
• Ethnic groups (2010 census)[3] | 45.42% Mandar 12.49% Buginese 10.91% Mamasa 8.12% Kalumpang 4.92% Javanese 2.61% Pattae' 2.19% Makassarese 9.0% other | |
സമയമേഖല | UTC+08 (CIT) | |
HDI | 0.669 (Medium) | |
HDI rank | 31st (2022) | |
വെബ്സൈറ്റ് | sulbarprov.go.id |
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് പശ്ചിമ സുലവേസി ( Indonesian: Sulawesi Barat ) . തെക്കൻ സുലവേസി, മദ്ധ്യ സുലവേസി എന്നീ പ്രവിശ്യകൾ കിഴക്ക്, മകാസർ കടലിടുക്ക് പടിഞ്ഞാറ്, പസഫിക് സമുദ്രം തെക്ക് എന്നിവയാണ് പശ്ചിമ സുലവേസി പ്രവിശ്യയുടെ അതിർത്തികൾ. പടിഞ്ഞാറ് കിഴക്ക് കലിമന്തൻ, തെക്കൻ കലിമന്തൻ, തെക്ക് പടിഞ്ഞാറ് നുസ തെങ്കാര എന്നിവയുമായും ഈ പ്രവിശ്യ സമുദ്രാതിർത്തികൾ പങ്കിടുന്നു. സുലവേസി ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് പശ്ചിമ സുലവേസി സ്ഥിതി ചെയ്യുന്നത്. ഈ പ്രവിശ്യക്ക് 16,594.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പ്രവിശ്യയുടെ തലസ്ഥാനം മമുജു നഗരമാണ്. 2010ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇവിടത്തെ ജനസംഖ്യ 1,158,651 ആയിരുന്നു.[4] പിന്നീട് 2020 ൽ നടന്ന ജനസംഖ്യ പ്രകാരം ജനസംഖ്യ 1,419,228 ആണെന്ന് കണ്ടെത്തുകയുണ്ടായി.[5] 2022 മദ്ധ്യത്തിലെ ഏകദേശ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇവിടെ 1,458,606 ജനങ്ങൾ അധിവസിക്കുന്നു.[2]
2004 ൽ ദക്ഷിണ സുലവേസി പ്രവിശ്യയിൽ നിന്ന് വിഭജിച്ചാണ് പശ്ചിമ സുലവേസി ഉണ്ടായത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് (മുമ്പ് സെലിബുകൾ) പശ്ചിമ സുലവേസി സ്ഥിതിചെയ്യുന്നത്. ദക്ഷിണ സുലവേസിയുടെ ഭാഗമായിരുന്ന പൊലവാലി മന്ദർ, മമാസ, മജെനെ, മമുജു, സെൻട്രൽ മമുജു, പസാങ്കായു (മുമ്പ് വടക്കേ മമുജു എന്ന് വിളിച്ചിരുന്നു) എന്നീ റീജൻസികൾ (കബുപറ്റെൻ) ഉൾപ്പെടുത്തിയാണ് പശ്ചിമ സുലവേസി പ്രവിശ്യ നിർമ്മിച്ചത്. പശ്ചിമ സുലവേസിയുടെ ആകെ വിസ്തീർണ്ണം 16,594.75 ചതുരശ്ര കിലോമീറ്റർ ആണ് .
സമ്പദ് വ്യവസ്ഥ
[തിരുത്തുക]പശ്ചിമ സുലവേസി പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ഖനനം, കൃഷി, മത്സ്യബന്ധനം എന്നീ വിഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനം മമുജു നഗരമാണ്.
പുരാവസ്തു കണ്ടെത്തലുകൾ
[തിരുത്തുക]2019 ഡിസംബർ 11-ന്, ഡോ. മാക്‌സിം ഓബർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ, ലീങ് ബുലു സിപോങ് 4 ലെ ചുണ്ണാമ്പുകല്ല് ഗുഹയിൽ നിന്ന് 44,000 വർഷത്തിലേറെ പഴക്കമുള്ള ലോകത്തിലെ ചരിത്രാതീത കലയിലെ ഏറ്റവും പഴക്കമുള്ള വേട്ടയാടൽ ദൃശ്യങ്ങൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 'പോപ്‌കോൺ' എന്ന പേരിൽ അറിയപ്പെടുന്ന കാൽസൈറ്റ്, റേഡിയോ ആക്ടീവ് യുറേനിയം, തോറിയം എന്നീ മൂലകങ്ങളിലെ വ്യത്യസ്ത ഐസോടോപ്പിന്റെ അളവ് നിർണ്ണയിച്ച് ഈ ഗുഹകളിൽ വരച്ചിരുന്ന പന്നിയെയും എരുമയെയും വേട്ടയാടുന്ന ചിത്രത്തിന്റെ പ്രായം പുരാവസ്തു ഗവേഷകർ നിർണ്ണയിച്ചു. [6] ഇതിൽ നിന്നാണ് ഈ ചിത്രത്തിന് 44,000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
ഭരണപരമായ വിഭാഗങ്ങൾ
[തിരുത്തുക]പശ്ചിമ സുലവേസി പ്രവിശ്യയെ ആറ് റീജൻസികളായി തരംതിരിച്ചിരിക്കുന്നു: [7] പൊലെവാലി മന്ദാർ, മമുജു, പസാങ്കായു, മമാസ, മജെനെ, സെൻട്രൽ മമുജു എന്നിവയാണ് ഈ പ്രവിശ്യയിലെ വിവിധ റീജൻസികൾ. ആറാമത്തെ റീജൻസിയായ മദ്ധ്യ മമുജു റീജൻസി ( കബുപതെൻ മമുജു തെംഗ ) - നിലവിലുള്ള മാമുജു റീജൻസിയിൽ നിന്ന് വിഭജിച്ച് സൃഷ്ടിച്ചതാണ്. 2012 ഡിസംബർ 14-നാണ് മമുജു റീജൻസി വിഭജിച്ച് പുതിയ റീജൻസി സൃഷ്ടിച്ചത്.
ജനസംഖ്യ കണക്കെടുപ്പ്
[തിരുത്തുക]2010 ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇവിടത്തെ ജനസംഖ്യ 1,158,651 ആയിരുന്നു. ഇവിടത്തെ ജനസംഖ്യ പ്രതിവർഷം 2.67% വർദ്ധിക്കുന്നതായി കണക്കാക്കുന്നു. [4] ഇവിടത്തെ ജനതയുടെ 171,356 പേർ ഇന്തോനേഷ്യയുടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. [8] 2022 മധ്യത്തിലെ ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യ 1,458,606 ആയിരുന്നു. [2]
മതം
[തിരുത്തുക]റീജൻസി | ഇസ്ലാം | പ്രൊട്ടസ്റ്റന്റ് | കത്തോലിക്കൻ | ഹിന്ദുമതം | ബുദ്ധമതം | കൺഫ്യൂഷ്യനിസം </br> /കൊങ്കുകു |
ആദിവാസികൾ |
---|---|---|---|---|---|---|---|
മജെനെ | 99.75% | 0.10% | 0.10% | 0.02% | 0.03% | 0.00% | 0.00% |
മമാസ | 20.29% | 70.80% | 4.35% | 2.92% | 0.01% | 0.01% | 1.62% |
മാമുജു | 81.61% | 16.61% | 0.87% | 0.88% | 0.02% | 0.01% | 0.00% |
കേന്ദ്ര മമുജു | 80.24% | 12.90% | 2.18% | 4.57% | 0.10% | 0.01% | 0.01% |
പശങ്കായ് | 86.98% | 6.99% | 1.83% | 4.19% | 0.01% | 0.01% | 0.00% |
പോൾവാലി മന്ദർ | 96.00% | 2.77% | 1.00% | 0.19% | 0.04% | 0.00% | 0.00% |
പശ്ചിമ സുലവേസി | 82.22% | 14.82% | 1.47% | 1.25% | 0.04% | 0.01% | 0.19% |
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "J.D.I.H. - Dewan Perwakilan Rakyat". Archived from the original on 2022-04-04. Retrieved 2023-11-08.
- ↑ 2.0 2.1 2.2 Badan Pusat Statistik, Jakarta, 2023, Provinsi Sulawesi Barat Dalam Angka 2023 (Katalog-BPS 1102001.76)
- ↑ Ananta, Aris; Arifin, Evi Nurvidya; Hasbullah, M Sairi; Handayani, Nur Budi; Pramono, Agus (2015). Demography of Indonesia's Ethnicity. Institute of Southeast Asian Studies. ISBN 978-981-4519-87-8. P. 102.
- ↑ 4.0 4.1 Biro Pusat Statistik, Jakarta, 2011.
- ↑ Badan Pusat Statistik, Jakarta, 2021.
- ↑ "Narrative Cave Art in Indonesia Dated to 44,000 Years Ago | ARCHAEOLOGY WORLD". archaeology-world.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-04-26.
- ↑ 2010 Indonesian Census
- ↑ "Fajar Lokal News : Warga Miskin Sulbar 171.356 Jiwa". Archived from the original on 2011-07-21. Retrieved 2010-12-08.
- ↑ "Population of West Sulawesi by Religion/Belief (June 2021)". databoks.katadata.co.id.