തെക്കൻ സുലവേസി

Coordinates: 4°20′S 120°15′E / 4.333°S 120.250°E / -4.333; 120.250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Sulawesi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ സുലവേസി

Sulawesi Selatan
Other transcription(s)
 • Bugineseᨔᨘᨒᨕᨙᨔᨗ ᨒᨕᨘᨈ
Clockwise, from top left : Makassar Skyline Night, Bili-bili Reservoir, Tongkonan houses in Tana Toraja, Limestone hills in Maros, Rice fields in South Sulawesi, Floating houses on Lake Tempe, Tanjung Bira beach
പതാക തെക്കൻ സുലവേസി
Flag
Official seal of തെക്കൻ സുലവേസി
Seal
Motto(s): 
Toddo' Puli / ᨈᨚᨉᨚᨄᨘᨒᨗ
(Keep the faith)
Location of South Sulawesi in Indonesia
Location of South Sulawesi in Indonesia
Coordinates: 4°20′S 120°15′E / 4.333°S 120.250°E / -4.333; 120.250
Country Indonesia
Founded19 October 1669
Founded As Province13 December 1960
Capital Makassar
ഭരണസമ്പ്രദായം
 • ഭരണസമിതിSouth Sulawesi Regional Government
 • GovernorNurdin Abdullah (PDI-P)
 • Vice GovernorSudirman Sulaiman
വിസ്തീർണ്ണം
 • ആകെ46,717.48 ച.കി.മീ.(18,037.72 ച മൈ)
•റാങ്ക്16th
ഉയരത്തിലുള്ള സ്ഥലം
3,478 മീ(11,411 അടി)
ജനസംഖ്യ
 (2010)[1]
 • ആകെ80,32,551
 • ജനസാന്ദ്രത170/ച.കി.മീ.(450/ച മൈ)
Demographics
 • Ethnic groupsBugis (41.9%), Makassarese (25.43%), Toraja (9.02%), Mandar (6.1%)
 • ReligionIslam (89.62%), Protestantism (7.62%), Roman Catholicism (1.54%), Buddhism (0.24%), Hinduism (0.72%), Confucianism (0.004)[2]
 • LanguagesIndonesian (official)
Buginese (regional)
Makassarese (regional)
Toraja (regional)
Mandar (regional)
സമയമേഖലUTC+08 (Indonesia Central Time)
Postcodes
90xxx, 91xxx, 92xxx
Area codes(+62) 4xx
ISO കോഡ്ID-SN
Vehicle signDD, DP, DW
HDIDecrease 0.684 (Medium)
HDI rank14th (2014)
Largest city by areaPalopo - 247.52 square kilometres (95.57 sq mi)
Largest city by populationMakassar - (1,339,374 - 2010)
Largest regency by areaNorth Luwu Regency - 7,502.58 square kilometres (2,896.76 sq mi)
Largest regency by populationBone Regency - (717,268 - 2010)
വെബ്സൈറ്റ്Government official site

തെക്കൻ സുലവേസി ഇന്തോനേഷ്യയിലെ തെക്കൻ ഉപദ്വീപായ സുലവേസിയിലെ ഒരു പ്രവിശ്യയാണ്. സുലവേസിക്ക് തെക്കു ഭാഗത്തുള്ള സെലയാർ ദ്വീപസമൂഹങ്ങളും ഈ പ്രവിശ്യയുടെ ഭാഗമാണ്. തലസ്ഥാനം മകാസാർ ആണ്. സുലവേസി പ്രവിശ്യയുടെ അതിരുകൾ വടക്കു ഭാഗത്ത് മദ്ധ്യ സുലവേസി, പടിഞ്ഞാറൻ സുലവേസി എന്നിവയും , ഗൾഫ് ഓഫ് ബോൺ, തെക്കു-കിഴക്കൻ സുലവേസി എന്നിവ കിഴക്കുഭാഗത്തും മക്കസാർ കടലിടുക്ക് പടിഞ്ഞാറും ഫ്ലൊറെസ് കടൽ തെക്കുഭാഗത്തുമാണ്.

2010 ലെ ജനസംഖ്യാ കണക്കനുസരിച്ച് ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 8,032,551 ആണ്. ഇത് തെക്കൻ സുലവസിയെ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാക്കുന്നു (സുലവേസിയിലെ ജനസംഖ്യയുടെ 46 ശതമാനവും തെക്കൻ സുലാവസിയിലാണ്) അതുപോലെതന്നെ ഇതു ജനസംഖ്യയിൽ ഇന്തോനേഷ്യയിലെ ആറാം സ്ഥാനത്ത് നിൽക്കുന്ന പ്രവിശ്യയുമാണ്. 2015 ആയപ്പോഴേക്കും ജനസംഖ്യ 8.52 മില്യണായി വർദ്ധിച്ചിരുന്നു. ബുഗിനീസ്, മക്കസാരിസ്, ടോറാജ, മാന്ദർ എന്നിവയാണ് തെക്കൻ സുലവേസിയിലെ പ്രധാന വംശീയ വിഭാഗങ്ങൾ. പ്രവിശ്യയുടെ സാമ്പത്തിക വ്യവസ്ഥ കൃഷി, മത്സ്യബന്ധനം, സ്വർണ്ണം, മഗ്നീഷ്യം, ഇരുമ്പ്, മറ്റ് ലോഹങ്ങൾ എന്നിവയുടെ ഖനനം എന്നിവടെ അടിസ്ഥാനമാക്കിയുള്ളതാണ്. പിനിസി എന്നറിയപ്പെടുന്ന രണ്ടു പായ്മരങ്ങളുള്ള ഇന്തോനേഷ്യൻ ചെറുകപ്പലുകൾ ഇന്തോനേഷ്യൻ ദ്വീപ സമൂഹങ്ങൾക്കുള്ളിലെ ഇടുങ്ങിയ പ്രദേശങ്ങളിലെ ഗതാഗതം, ചരക്കുനീക്കം, മീൻപിടിത്തം എന്നിവയ്ക്കായി ബുഗിനീൻസ്, മക്കസാരി ജനങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്നു.

15 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ തെക്കൻ സുലാവസി മലക്കു ദ്വീപുകളിലേയ്ക്കുള്ള ഒരു പ്രവേശന കവാടമായിരുന്നു. മകസാറിനടുത്തുള്ള ഗോവ രാജ്യവും ബോണിൽ സ്ഥിതി ചെയ്യുന്ന ബൂഗിസ് രാജ്യവും ഉൾപ്പെടെ നിരവധി ചെറു രാജ്യങ്ങൾ ഇവിടെ നിലനിന്നിരുന്നു. 15-ആം നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി (VOC) ഈ മേഖലയിൽ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. VOC പിന്നീട് ബുഗീസ് രാജകുമാരനായിരുന്ന അരുങ്ങ് പാലാക്കയുമായി ഒത്തുചേർന്ന് ഗോവാ രാജ്യം പിടിച്ചടക്കി. ഗോവയിലെ രാജാവായിരുന്ന സുൽത്താൻ ഹസനുദ്ദീൻ ഒരു ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതനായി. ഇത് ബുംഗയ ഗോവയുടെ സ്വധീന ശക്തി കുറയുന്നതിനു കാരണമായിത്തീർന്നു.

സുലവേസിയിൽ ഏകദേശം 30,000 വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി മനുഷ്യവാസം ആരംഭിക്കുന്നത്. തെക്കൻ സുലവേശി പ്രവിശ്യയുടെ തലസ്ഥാനമായ മക്കസാറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുകിഴക്കായി  മാറോസിനു ചുറ്റുമുള്ള ചുണ്ണാമ്പുകൽ ഗുഹകളിൽ ആദ്യകാല മനുഷ്യവാസത്തിന്റെ തെളിവുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. വാലാനിലെ താഴ്‍വരയിലെ നദീതീരങ്ങളിൽ നിന്ന്  കല്ലുകൊണ്ടുള്ള പണിയായുധങ്ങളും സോപ്പെങ്, സെങ്കാങ് എന്നിവിടങ്ങളിൽനിന്നു കണ്ടെത്തിയവയിൽ നാമാവശേഷമായ ആന, രാക്ഷസൻ പന്നി തുടങ്ങിയ ജന്തുജാലങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടുന്നു. 35,000 മുതൽ 40,000 വർഷം വരെ പഴക്കമുള്ള കൈകൊണ്ടുള്ള ചിത്രപ്പണികൾ മരോസിൽനിന്നു 12 കിലോമീറ്ററും (7.5 മൈൽ) മകസാറിൽനിന്ന് 30 കിലോമീറ്റർ (19 മൈൽ) അകലെയുള്ള പെട്ടക്കെരെ ഗുഹയിൽ കാണാവുന്നതാണ്.

പതിനാലാം നൂറ്റാണ്ടിൽ തെക്കൻ സുലവേസിയിൽ നിരവധി പ്രമുഖ രാജ്യങ്ങളുണ്ടായിരുന്നു. മക്കസാറിനു സമീപമുള്ള ഗോവ രാജ്യവും ബോണിൽ സ്ഥിതി ചെയ്തിരുന്ന ബൂഗിസ് രാജ്യവുമായിരുന്നു ഇവയിൽ പ്രധാനപ്പെട്ടത്. 1530-ൽ ഗോവ രാജ്യം വികസിച്ചുതുടങ്ങുകയും പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, കിഴക്കൻ ഇൻഡോനേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നായി മാറുകയും ചെയ്തു. 1605-ൽ ഗോവ രാജാവ് ഇസ്ലാം സ്വീകരിക്കുകയും ഗോവ രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയും ചെയ്തു. 1608 നും 1611-നും ഇടയിൽ ഗൊവാ രാജ്യം ബുഗിസ് രാജ്യത്തെ ആക്രമിച്ചു കീഴടക്കുകയും ഇസ്ലാം മഗസാർ, ബോൺ എന്നീ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവർത്തനം ആരംഭിക്കുകയും ഈ പ്രദേശത്തെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ നിയന്ത്രണം കൈക്കലാക്കുവാൻ ഗോവ രാജ്യം ഒരു തടസ്സമാണെന്നു മനസ്സിലാക്കുകയും ചെയ്തു. VOC പിന്നീട് ബുഗിസിന്റ പതനത്തിനുശേഷം പ്രവാസജീവിതം നയിച്ചിരുന്ന  ബുഗിസ് രാജകുമാരനായിരുന്ന അരുങ് പലാക്കയുമായി സഖ്യം സ്ഥാപിക്കുകയും ചെയ്തു.  ഒരു വർഷം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം അവർ ഗോവാ രാജാവിനെ പരാജയപ്പെടുത്തുകയും ഗൊവാ രാജാവ് സുൽത്താൻ ഹസനുദ്ദീൻ ഒരു ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതനായിത്തീരുകയും ചെയ്തു. ഇത് ബുംഗയ ഗോവയുടെ ശക്തി കുറയാനിടയാക്കി. കൂടാതെ, പലാക്ക തെക്കൻ സുലാവസിയലെ ഭരണാധികാരിയാകുകയും ചെയ്തു.

ഡച്ചുകാർ യൂറോപ്പിൽ നെപ്പോളിയൻ യുദ്ധങ്ങളുമായി തിരക്കിലായിരുന്ന കാലത്ത്  ഒരു ബുഗീസ് റാണി മുഖ്യധാരയിലെത്തുകയും ഡച്ചുകാർക്കെതിരേയുള്ള ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുകുയം ചെയ്തു. നെപ്പോളിയാനിക് യുദ്ധങ്ങൾ കഴിഞ്ഞതിനുശേഷം, ഡച്ചുകാർ തെക്കൻ സുലാവസിയിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും  രാജ്ഞിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കലാപത്തെ അടിച്ചമർത്തുകയും ചെയ്തു. എന്നാൽ 1905 വരെ ബുഗീസ് ജനതയുടെ കൊളോണിയൽ ഭരണത്തിനെതിരെയുള്ള എതിർപ്പ് തുടർന്നു. 1905-ൽ ഡച്ചുകാർ താന തോറാജ പിടിച്ചെടുത്തു.

റിപ്പബ്ലിക്ക് ഓഫ് ഇൻഡോനേഷ്യ പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ്, തെക്കൻ സുലവേസി നിരവധി സ്വതന്ത്ര രാജ്യങ്ങളുടെ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതും ബുഗിസ്, മകസാർ, മന്ദാർ, തൊറാജ എന്നിങ്ങനെ നാല് വംശീയവിഭാഗങ്ങൾ അധിവസിക്കുന്നതുമായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

തെക്കൻ സുലവസി 4°20'S 120°15'E അക്ഷാംശരേഖാംശങ്ങളിൽ നിലനിൽക്കുന്നതും 45,764.53 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചുകിടക്കുന്നതുമാണ്. പ്രവിശ്യയുടെ അതിരുകൾ വടക്കു ഭാഗത്ത് മദ്ധ്യ സുലവേസി, പടിഞ്ഞാറൻ സുലവേസി എന്നിവയും കിഴക്കുഭാഗത്ത് ബോൺ ഉൾക്കടലും തെക്കുകിഴക്കൻ സുലവേസിയും പടിഞ്ഞാറ് മകാസാർ കടലിടുക്കും തെക്ക് ഫ്ലോറെസ് കടലുമാണ്.

അവലംബം[തിരുത്തുക]

  1. "Number of Population, Sex Ratio, Member of Household and Average Household Member by Regency/City in Sulawesi Selatan, 2005". Statistics of Sulawesi Selatan (Press release). BPS Provinsi Sulawesi Selatan. Archived from the original on 2 September 2007. Retrieved 28 August 2007. {{cite press release}}: Unknown parameter |deadurl= ignored (|url-status= suggested) (help) Archived 2007-09-02 at the Wayback Machine.
  2. Indonesia Official Census http://sp2010.bps.go.id/index.php/site/tabel?tid=321
"https://ml.wikipedia.org/w/index.php?title=തെക്കൻ_സുലവേസി&oldid=3772503" എന്ന താളിൽനിന്ന് ശേഖരിച്ചത്