കിഴക്കൻ കലിമന്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(East Kalimantan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ കലിമന്താൻ

Kalimantan Timur
Benua Etam
From top, left to right : Pela River, Derawan Islands, Manggar Beach in Balikpapan, Kutai Kartanegara Bridge, Mahakam Ulu Bridge, Lake Melintan, Islamic Centre in Samarinda
പതാക കിഴക്കൻ കലിമന്താൻ
Flag
Official seal of കിഴക്കൻ കലിമന്താൻ
Seal
Motto(s): 
Ruhui Rahayu
("Perfect harmony the blessing from God")
Location of  കിഴക്കൻ കലിമന്താൻ  (dark red) [Legend]
Coordinates: 1°3′N 116°19′E / 1.050°N 116.317°E / 1.050; 116.317
Country ഇന്തോനേഷ്യ
Capital Samarinda
ഭരണസമ്പ്രദായം
 • GovernorIsran Noor
 • Vice GovernorHadi Mulyadi
വിസ്തീർണ്ണം
(excluding the area separated off in 2012 as North Kalimantan)
 • ആകെ1,29,066.64 ച.കി.മീ.(49,832.91 ച മൈ)
•റാങ്ക്4th
ജനസംഖ്യ
 (2014)[1]
 • ആകെ35,08,012
 • ജനസാന്ദ്രത27/ച.കി.മീ.(70/ച മൈ)
 (excluding population separated off in 2012 as North Kalimantan)
Demographics
 • Official languageIndonesian
 • Recognised regional languagesKutai Malay, Banjar, Dayak and Buginese
 • Ethnic groupsJavanese (29.55%)
Banjar (13.94%)
Bugis (18.26%)
Dayak (9.91%)
Kutai (9.21%)
Toraja (1.16%)
Sundanese (1.59%)
Madurese (1.24%)
Chinese (1.16%)
other (13.18%)[2]
സമയമേഖലWITA (UTC+8)
വാഹന റെജിസ്ട്രേഷൻKT
HDIIncrease 0.738 (High)
HDI rank3rd (2014)
വെബ്സൈറ്റ്kaltimprov.go.id

കിഴക്കൻ കലിമന്താൻ (ഇന്തോനേഷ്യൻ:കിഴക്കൻ കലിമന്താൻ) ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. ഇതിന്റെ പ്രദേശങ്ങളിൽ ബോർണിയോയുടെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ ഏകദേശം 3.5 ദശലക്ഷമാണ്. തലസ്ഥാനമാണ് സമരിന്ദ.

കിഴക്കൻ കലിമന്താന്റെ മൊത്തം വിസ്തീർണ്ണം 129,066.64 ചതുരശ്ര കിലോമീറ്ററാണ് (49,832.91 ചതുരശ്ര മൈൽ).[3] ഇതു കലിമന്താനിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ പ്രവിശ്യയാണ്.[4] ഈ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പടിഞ്ഞാറൻ സുലവേസി, വടക്കൻ സുലാവേസി എന്നിവയുമായി കിഴക്ക് ഭാഗത്ത് നാവിക അതിർത്തി പങ്കിടുന്നു. അതിന്റെ തീരപ്രദേശം മക്കാസ്സർ കടലിടുക്കിനേയും സെലിബെസ് കടലിനേയും അഭിമുഖീകരിക്കുന്നു. ഇതിന്റെ പഴയ ഏറ്റവും ഉത്തരഭാഗത്തുണ്ടായിരുന്ന പ്രദേശം ഇപ്പോൾ വടക്കൻ കലിമന്താൻ ആണ്. തെക്കുഭാഗത്ത് കിഴക്കൻ കലിമന്താൻ ദക്ഷിണ കലിമന്താൻ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു. ഭാഗിക്കുന്നതിനുമുമ്പ് സബാഹുമായി അതിർത്തിയുണ്ടായിരുന്നു; സരവാക്കുമായി ഇപ്പോഴും അതിർത്തിയുണ്ട്.

കിഴക്കൻ കലിമന്താൻ ഇപ്പോൾ ആറു റീജൻസികളായും മൂന്നു നഗരങ്ങളായും വിഭജിച്ചിക്കപ്പെട്ടിരിക്കുന്നു. കിഴക്കൻ കലിമാന്താന്റെ നിലവിലുള്ള ഗവർണര് ഇസൻ നൂറും, വൈസ് ഗവർണർ ഹാദി മുല്യാദിയുമാണ്.[5]

ചരിത്രം[തിരുത്തുക]

കിഴക്കൻ കലിമന്താൻ ഒരിക്കൽ ഉഷ്ണമേഖലാ മഴക്കാടുകളാൽ സമൃദ്ധമായ പ്രദേശമായിരുന്നു. കുട്ടായി രാജവംശം, സുൽത്താനേറ്റ് ഓഫ് കുട്ടായി ഇങ് മർത്താഡിപുര, സുൽത്താനേറ്റ് ഓഫ് പാസിർ എന്നിങ്ങനെ കിഴക്കൻ കലിമന്താനിൽ നിരവിധി രാജവംശങ്ങൾ നിലനിന്നിരുന്നു. പാസിർ, കുട്ടായി, ബെറൗ, എന്നിവയോടൊപ്പം 1620 വരെ ബഞ്ചാർ സുൽത്താനേറ്റിലെ ദിപ സംസ്ഥാനത്തെ (അമുന്തായിയിലെ മഹാ ക്ഷേത്ര പരിസരത്തു സ്ഥിതിചെയ്യുന്നു) മജാപാഹിത് ഗവർണ്ണറായിരുന്ന സൂര്യനാത മഹാരാജാ പിടച്ചടക്കിയ പ്രദേശമായി അവകാശപ്പെട്ടിരുന്ന കാരസികാനും (ബുറാനൻ / സുലു സുൽത്താനേറ്റിനു മുമ്പ് ) കിഴക്കൻ കലിമന്താൻ മേഖലയിൽ ഉൾപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കിഴക്കൻ കലിമന്താൻ പ്രദേശത്തിന്റെ ഭൂതലവിസ്തീർണ്ണം 127,267.52 ചതുരശ്ര കിലോമീറ്ററാണ്. വികസനവും പ്രാദേശിക വിഭാഗങ്ങളും ഉൾപ്പെട്ട കിഴക്കൻ കലിമന്താൻ പപ്പുവ, മദ്ധ്യ കലിമന്താൻ എന്നിവ കഴിഞ്ഞാൽ മൂന്നാമത്തെ വലിയ പ്രവിശ്യയാണ്. ഇത് ഏഴു റീജൻസികളായും മൂന്നു നഗരങ്ങളായും 103 ജില്ലകളായും 1026 ഗ്രാമങ്ങളായും / കെലുറഹാൻ വിഭജിക്കപ്പെട്ടിരിക്കുന്നു. ബെറൗ (തലസ്ഥാനം, താഞ്ചുങ് റെഡെബ്), കിഴക്കൻ കുട്ടായി (തലസ്ഥാനം, സങ്കാത), കുട്ടായി കാർത്തനെഗാര (തലസ്ഥാനം, തെങ്കരോങ്), മഹാകാം ഉലു (തലസ്ഥാനം, ഉജോങ് ബിലാഗ്), വടക്കൻ പെനാജം പാസെർ (തലസ്ഥാനം, പെനാജം), പാസെർ (തലസ്ഥാനം, തനാഹ് ഗ്രൊഗോട്ട്), പടിഞ്ഞാറൻ കുട്ടായി (തലസ്ഥാനം, സെന്ദാവർ) എന്നവയാണ് പ്രവിശ്യയിലെ 7 റീജൻസികൾ. ബാലിക്പപ്പാൻ, ബോണ്ടാങ്, സമരിൻഡ എന്നിവയാണ് മൂന്നു നഗരങ്ങൾ. ഇൻഡോനേഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള പ്രധാന കവാടങ്ങളിൽ ഒന്നാണ് കിഴക്കൻ കലിമന്താൻ. തടിയുടെ ഒരു സംഭരണശാലയായും ഖനന പ്രദേശവുമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഏതാണ്ട് എല്ലാ ജില്ലകളിലും നഗരങ്ങളിലുമായി നൂറുകണക്കിന് നദികൾ ചിതറിക്കിടക്കുന്നതിനാൽ ഭൂതല ഗതാഗതത്തോടൊപ്പം നദികളും ഗതാഗതമാർഗ്ഗമായി ഉപയോഗിക്കുന്നു. ഏറ്റവും നീളമുളള നദി മഹാകാം ആണ്. പ്രോവിൻസി നദി കിഴക്കൻ കലിമന്താനിലെ ഏറ്റവും കിഴക്കുള്ള ദ്വീപായ ബോർണിയോയിലാണു സ്ഥിതി ചെയ്യുന്നത്.

ഈ പ്രവിശ്യ കൃത്യമായി വടക്കൻ ബോർണിയോയുടെ വടക്കൻ പ്രദേശത്തിനു തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് സെലിബെസ് കടൽ, മക്കസ്സാർ കടലിടുക്ക് എന്നിവയും തെക്കുഭാഗത്ത് തെക്കൻ കലിമന്താൻ, പടിഞ്ഞാറൻ ദിശയിൽ പടിഞ്ഞാറൻ കലിമന്താൻ, മദ്ധ്യ കലിമന്താൻ, മലേഷ്യ എന്നിവയുമാണ് ഈ പ്രവിശ്യയുടെ അതിരുകൾ.  കിഴക്കൻ കലിമന്താന്റെ പ്രധാനകരയെ കുന്നുകളിൽ നിന്ന് വേർതിരിക്കാനാവില്ല, എന്തെന്നാൽ എല്ലാ ജില്ലകളിലും കുന്നുകളുണ്ട്. പ്രവിശ്യയിലെ തടാകങ്ങളുടെ എണ്ണം 18 ആണ്. കൂടുതൽ തടാകങ്ങളും കുട്ടായി റീജൻസിയിലാണ്. ഏറ്റവും വിശാലമായ തടാകങ്ങൾ സെമയാങ്, മെലിന്റാങ് എന്നിവയാണ്. ഒരോന്നിന്റേയും വലിപ്പം യഥാക്രമം 13,000 ഹെക്ടർ, 11,000 ഹെക്ടർ എന്നിങ്ങനെയാണ്.

അവലംബം[തിരുത്തുക]

  1. Central Bureau of Statistics: Estimates 2014 Archived November 13, 2010, at the Wayback Machine. (in Indonesian)
  2. "BPS -". Kaltim.bps.go.id. Archived from the original on 2012-11-23. Retrieved 2012-11-17.
  3. revised area following the removal of Tarakan city and four regencies to form the new North Kalimantan province in 2012.
  4. Badan Pusat Statistik. "Hasil Sensus Penduduk 2010 Data Agregat Per Provinsi" (PDF). Badan Pusat Statistik. Archived from the original (PDF) on 2010-11-13.
  5. "Organisasi". Kaltimprov.go.id. Retrieved 13 January 2013.
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_കലിമന്താൻ&oldid=3746417" എന്ന താളിൽനിന്ന് ശേഖരിച്ചത്