പല്ലഞ്ചാത്തനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ മാത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമപ്രദേശമാണ് പല്ലഞ്ചാത്തനൂർ.

ചിത്ര സഞ്ചയം[തിരുത്തുക]

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണു പല്ലഞ്ചാത്തനുർ. ഇവിടെ പേരുകേട്ട ഒരു ശിവക്ഷേത്രമുണ്ട്. "വടക്കുന്നാഥൻ ക്ഷേത്രം. ദേവി മുഖ്യ പ്രതിഷ്ഠയായും ശിവൻ അരികിൽ ഉപദേവനായും ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്. മന്ദം ബസ് സ്റ്റോപ്പിൽ നിന്നും 1/2 കി.മി. ദൂരത്ത് സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള മറ്റ് ക്ഷേത്രങ്ങൾ: ബ്രഹ്മണ അഗ്രഹാരത്തിൻ കീഴിൽ വരുന്ന ശ്രീകൃഷ്ണക്ഷേത്രം, മന്ദത്ത് ഭഗവതി ക്ഷേത്രം, ഉദയാർമന്ദം കൊളകുർശ്ശി ശിവ ക്ഷേത്രം എന്നിവയാണ്. തെരുവത്തെപള്ളി വളരെ പ്രത്യേകതയാർന്നതാണ്. ഹിന്ദുക്കളും, മുസ്ലീങളും ചേർന്ന് ഇവിടെ നേർച്ച ആഘോഷിക്കുന്നു. തമിഴ്നാട്ടിൽ നിന്നുവരെ വിശ്വാസികൾ നേർച്ച സമയത്ത് എത്തുന്നു. കർഷകർക്ക് അവരവരുടെ കാളകളെ പ്രദക്ഷിണം ചെയ്യിക്കുക എന്നൊരു ചടങ്ങ് ഇവിടെയുണ്ട്. 'തങ്ങൾ' എന്നാണ് ഇവിടെയുള്ള ദൈവം അറിയപ്പെടുന്നത്. 'പൂമണ്ണ്' എന്ന പ്രത്യേക തരം മണ്ണാണ് ഇവിടത്തെ പ്രസാദം. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം 'ഇളയാട്ട്' തറവാട് വക ദാനമായി കൊടുത്തിട്ടുള്ളതാണ്. മതമൈത്രിയുടെ മകുടോദഹാരണമാണ് തെരുവത്ത് പള്ളി.


"https://ml.wikipedia.org/w/index.php?title=പല്ലഞ്ചാത്തനൂർ&oldid=3344768" എന്ന താളിൽനിന്ന് ശേഖരിച്ചത്