പനാമ പേപ്പേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരോപണ വിധേയരായ വ്യക്തികൾ ഉൾപ്പെട്ട രാജ്യങ്ങൾ[1]
  ആരോപണവിധേയർ ഉൾപ്പെട്ട രാജ്യങ്ങൾ

ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുകളാണ് പനാമ പേപ്പേർസ് (Panama Papers) എന്ന പേരിൽ അറിയപ്പെടുന്നത്.[2] നികുതി നിക്ഷപം തുടങ്ങിയവയിൽ ഉപദേശവും മാർഗ്ഗവും നൽകി സഹായിക്കുന്ന പാനമ ആസ്ഥാനമായുള്ള 'മൊസാക് ഫൊൻസേക'യുടെ വിവിധതരം സേവനങ്ങൾ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങൾ ജർമൻ ദിനപത്രം 'സ്വിദ്‌വദ് സെയ്തുങ്ങി'നു ചോർത്തി നൽകിയ അജ്ഞാതനാണു ലോകത്തെ നടുക്കിയ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്, എന്നാൽ ഇത് അവർ ഉടനടി പ്രസിദ്ധീകരിക്കുന്നതിനു പകരം അന്വേഷണാത്മക പത്രപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനു കൈമാറി, ഇവരുടെ എട്ടുമാസത്തിലേറെ നീണ്ട ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മാധ്യമങ്ങളിലൂടെ, ഇന്ത്യയിൽ ഇന്ത്യൻ എക്സ്പ്രസ്, ബ്രിട്ടനിൽ ഗാർഡിയൻ പോലുള്ള പത്രങ്ങൾ വഴി പുറത്തുവിട്ടത്.[3]

ഏതാണ്ട്, ഒരു കോടി, 15 ലക്ഷം രേഖകളാണ് ചോർന്ന് ലഭിച്ചത്, ഇത് ഡിജിറ്റലായി നോക്കിയാൽ ഏതാണ്ട് 2.6 ടെറാബൈറ്റ് വരും, ഇത്രയും വ്യക്തികളുടെ തീർത്തും സ്വകാര്യമായ വിവരങ്ങൾ പോലും ഇതിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിനാലാണ് ജർമ്മൻ പത്രം ഇത് പരിശോധിക്കാൻ ഒരു അന്താരാഷ്ട്ര ഏജൻസിയെ ഏൽപ്പിച്ചത്. 2013 ൽ എഡ്വേർഡ് സ്നോഡൻ വഴി ചോർന്ന എൻഎസ്എ രേഖകളെക്കാൾ വലിയ ഒരു രഹസ്യരേഖ ശേഖരമാണ് പാനമ പേപ്പറുകൾ.

പന്ത്രണ്ട് രാഷ്ട്രത്തലവന്മാർ അടക്കം 140 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ലിസ്റ്റിലുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ ബിനാമികൾ 200 കോടി യു.എസ് ഡോളർ കൈമാറ്റം ചെയ്‌തു. പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, അർജന്റീനയുടെ ഫുട്ബാൾ കളിക്കാരൻ ലയണൽ മെസ്സി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ കുടുംബത്തിന്റെ കമ്പനികൾ, ഐസ്‌ലാന്റ് പ്രധാനമന്ത്രി സിഗ്‌മുന്ദുർ ഡേവിഡ് ഗുൻലൗഗ്സൺ എന്നിവരും ലിസ്റ്റിലുള്ള പ്രമുഖരാണ്.[4] മെസിക്കും പിതാവിനും പനാമയിൽ മെഗാ സ്‌റ്റാർ എന്റർപ്രൈസസ് ഇൻകോർപറേഷൻസ് എന്ന കമ്പനിയുണ്ട്. യുവേഫ പ്രസി‌ഡന്റ് മിഷേൽ പ്ലാറ്റിനിക്കും നിക്ഷേപമുണ്ട്.[5] അമിതാഭ് ബച്ചൻ, ഐശ്വര്യാ റായ് ബച്ചൻ, അനുരാഗ് കെജ്രിവാള്, വിനോദ് അദാനി എന്നിവരാൺ പനാമ പേപ്പറിൽ പേരു വന്ന പ്രമുഖ ഇന്ത്യക്കാർ. എന്നാല് പനാമ പേപ്പേറ്സ് വഴി പുറ്ത്തുവന്ന അനധികൃതനിക്ഷേപങ്ങളിൽ വളരെ കുറച്ച് അമേരിക്കൻ പേരുകളേ ഉള്ളൂ എന്നതു സംശയമുളവാക്കുന്നതാൺ.

പശ്ചാത്തലം[തിരുത്തുക]

സ്വന്തം രാജ്യത്തെ വരുമാന നികുതി ഒഴിവാക്കാൻ, കമ്പനികളും, വ്യക്തികളും വിദേശരാജ്യങ്ങളിൽ കടലാസ് കമ്പനികളുടെ പേരിൽ അക്കൗണ്ടുകൾ ആരംഭിക്കുകയും പണം നിക്ഷേപിക്കുകയും ചെയ്യുന്നു. കമ്പനികളെക്കുറിച്ചുള്ള യഥാർത്ഥവിവരങ്ങൾ ഇവിടെ അക്കൗണ്ടുകൾ ആരംഭിക്കുന്നതിനായി നൽകേണ്ടതില്ല. നികുതികൾ താരതമ്യേന കുറവായിരിക്കും. ഇത്തരം സേവനങ്ങൾ നൽകുന്ന രാജ്യങ്ങളെ പൊതുവേ നികുതിദായകരുടെ സ്വർഗ്ഗം എന്നു വിശേഷിപ്പിക്കാറുണ്ട്. ഭൂരിഭാഗം കമ്പനികളും നികുതി വെട്ടിപ്പിനായാണ് ഇവിടെ അക്കൗണ്ടുകൾ തുടങ്ങുന്നത്, സദുദ്ദേശത്തോടെ വിദേശ നിക്ഷേപം തുടങ്ങുന്ന കമ്പനികളും നിലവിലുണ്ട്.[6] വൻകിട എണ്ണ കമ്പനികളും, അഴിമതികളിലൂടെ പണം സ്വരൂപിക്കുന്ന നേതാക്കളും പണം സുരക്ഷിതായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം കൂടിയാണ് വിദേശരാജ്യങ്ങളിലെ ഇത്തരം വ്യാജ കമ്പനികളിലൂടെ സൃഷ്ടിക്കുന്ന അക്കൗണ്ടുകൾ.[7]

ഒറ്റനോട്ടത്തിൽ[തിരുത്തുക]

  • 376 പത്രപ്രവർത്തകർ;
  • ഒരു വർഷം നീണ്ട അന്വേഷണം
  • ജർമ്മൻകാരനായ യൂർഗെൻ മൊസാകും റാമൺ ഫോൺസെകയും ചേർന്ന് സ്ഥാപിച്ച 'മൊസാക് ഫോൺസെക" കമ്പനിക്ക് 35 രാജ്യങ്ങളിൽ ഓഫീസുകളുണ്ട്.
  • കമ്പനിയുടെ സെർവർ ഹാക്ക് ചെയ്‌താണ് രേഖകൾ ചോർത്തിയത്.
  • രേഖകൾ ചോർത്തിയ അജ്ഞാതർ അത് ജർമ്മനിയിലെ ഒരു പത്രത്തിന് നൽകി.
  • അവർ പത്രപ്രവർത്തകരുടെ അന്താരാഷ്‌ട്ര കൺസോർഷ്യത്തിന് നൽകി. ലോകത്തെ നൂറിലേറെ മാദ്ധ്യമ സ്ഥാപനങ്ങളിലെ 376 അന്വേഷണാത്മക പത്രപ്രവർത്തകരാണ് കൺസോർഷ്യത്തിലുള്ളത്. അവർ ഒരു വർഷത്തോളം അന്വേഷിച്ച് രേഖകളുടെ ആധികാരികത ഉറപ്പാക്കി.
  • 'പനാമ പേപ്പേഴ്സ് " എന്ന പേരിൽ രേഖകൾ ലോകമാദ്ധ്യമങ്ങളിലൂടെ ഇന്നലെ ഒരേസമയം പുറത്തുവിട്ടു.
  • അറുനൂറ് ഡി.വി.ഡികളിൽ കൊള്ളുന്ന കടൽപോലെയുള്ള കമ്പ്യൂട്ടർ ഡാറ്റ.
  • ചോർന്നത് 1977 മുതൽ 2015 വരെയുള്ള 11.5 ദശലക്ഷം രേഖകൾ.
  • എച്ച്.എസ്.ബി.സി, യു.ബി.എസ്, ക്രെഡിറ്റ് സൂയിസ്, ഡ്യൂഷ് ബാങ്ക് തുടങ്ങിയ ആഗോള ബാങ്കിംഗ് ഭീമന്മാരാണ് ഫോൺസെക കമ്പനിയുടെ ബാങ്കിംഗ് പങ്കാളികൾ. ഈ ബാങ്കുകളിലാണ് കള്ളപ്പണത്തിന്റെ അക്കൗണ്ടുകൾ.

അവലംബം[തിരുത്തുക]

  1. "പനാമ പേപ്പേഴ്സ്, പവർ പ്ലേയേഴ്സ്". ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ്. Archived from the original on 2016-04-03. Retrieved 2016-04-03. {{cite web}}: |archive-date= / |archive-url= timestamp mismatch; 2016-04-04 suggested (help)
  2. "പനാമ പേപ്പേഴ്സ്". ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ്. Archived from the original on 2016-04-07. Retrieved 2016-04-07.{{cite web}}: CS1 maint: bot: original URL status unknown (link)
  3. റിതു, സരീൻ (2016-04-07). "പനാമ പേപ്പേഴ്സ്". ഇന്ത്യൻ എക്സ്പ്രസ്സ്. Archived from the original on 2016-04-07. Retrieved 2016-04-07.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "പനാമ പേപ്പേഴ്സ്, ചൈന സെൻസേഴ്സ് ഓൺലൈൻ ഡിസ്കഷൻ". ബി.ബി.സി. 2016-04-04. Archived from the original on 2016-04-07. Retrieved 2016-04-07.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "പനാമ പേപ്പേഴ്സ്, ദ പവർ പ്ലേയേഴ്സ്". ഐ.സി.ഐ.ജെ. Archived from the original on 2016-04-07. Retrieved 2016-04-07.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "എ പ്ലേസ് ഇൻ ദ ഹെവൻ" (PDF). ദ ഇക്കണോമിസ്റ്റ്സ്. Retrieved 2016-04-07.
  7. "പനാമ പേപ്പേഴ്സ്, സീക്രട്ടസ് ഓഫ് ഡർട്ടി മണി". സ്വിദ്‌വദ് സെയ്തുങ്ങ്. Archived from the original on 2016-04-07. Retrieved 2016-04-07.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പനാമ_പേപ്പേർസ്&oldid=3776768" എന്ന താളിൽനിന്ന് ശേഖരിച്ചത്