നോർമ ക്രെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർമ ക്രെയിൻ
ക്രെയിൻ 1966 ൽ
ജനനം
നോർമ അന്ന ബെല്ല സുക്കർമാൻ

(1928-11-10)നവംബർ 10, 1928
മരണംസെപ്റ്റംബർ 28, 1973(1973-09-28) (പ്രായം 44)
അന്ത്യ വിശ്രമംവെസ്റ്റ്വുഡ് വില്ലേജ് മെമ്മോറിയൽ പാർക്ക് സെമിത്തേരി, ലോസ് ഏഞ്ചൽസ്
തൊഴിൽനടി
സജീവ കാലം1951–1973
ജീവിതപങ്കാളി(കൾ)ഹെർബ് സാർജന്റ്
(m. 1961; div. 19??)

നോർമ ക്രെയിൻ (ജനനം, നോർമ അന്ന ബെല്ല സുക്കർമാൻ; നവംബർ 10, 1928 - സെപ്റ്റംബർ 28, 1973) നാടകം, സിനിമ, ടെലിവിഷൻ മേഖലകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ഒരു അമേരിക്കൻ നടിയായിരുന്നു. 1971-ൽ ഫിഡ്‌ലർ ഓൺ ദി റൂഫിൻറെ ചലച്ചിത്രാവിഷ്‌കാരത്തിൽ ഗോൾഡെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അവർ കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നു. ദേ കോൾ മി മിസ്റ്റർ ടിബ്‌സ്!, പെനലോപ്പ് എന്നീ ചലച്ചിത്രങ്ങളിലും അവർ വേഷമിട്ടു. ന്യൂയോർക്ക് നഗരത്തിൽ ജനിച്ച ക്രെയിൻ വളർന്നത് ടെക്സസിലെ എൽ പാസോ നഗരത്തിലാണ്.[1]

ജീവചരിത്രം[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലെ ഒരു ജൂത കുടുംബത്തിൽ ജനിച്ച് ടെക്സസിലെ എൽ പാസോയിൽ വളർന്ന്, ഡെന്റൺ നഗരത്തിലെ ടെക്സസ് സ്റ്റേറ്റ് കോളേജ് ഫോർ വിമൻസിൽ[2] നാടകകല പഠിച്ച ക്രെയിൻ എലിയ കസാന്റെ ആക്ടേഴ്സ് സ്റ്റുഡിയോയിലെ ഒരു അംഗമായിരുന്നു.[3] ആർതർ മില്ലറുടെ ദി ക്രൂസിബിൾ എന്ന നാടകത്തിലൂടെ ക്രെയിൻ ബ്രോഡ്‌വേ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു.[4]

1950-കളിൽ, വിവിധ ലൈവ് ടെലിവിഷൻ നാടകങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർ, ജോർജ്ജ് ഓർവലിൻറെ "1984" എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ടെലിവിഷൻ പരമ്പരയിലൂടെയാണ് ആദ്യ അംഗീകാരം നേടിയത്.[5] വിൻസെന്റ് മിനല്ലിയുടെ ടീ ആൻഡ് സിമ്പതി എന്ന നാടകത്തിൻറെ ചലച്ചിത്ര പതിപ്പിൽ എല്ലി മാർട്ടിൻ എന്ന വേഷം ചെയ്തു. 1956-ലെ ആൽഫ്രഡ് ഹിച്ച്‌കോക്ക് പ്രസന്റ്‌സ് എപ്പിസോഡായ "ദേർ വാസ് ആൻ ഓൾഡ് വുമൺ", 1958 ലെ "ദി ഇക്വലൈസർ" എന്ന എപ്പിസോഡ്, 1959 ലെ "അപ്പോയ്‌മെന്റ് അറ്റ് ഇലവൻ" എന്നിവയിലും അവർ പ്രത്യക്ഷപ്പെട്ടു. 1959-ൽ വെസ്റ്റേൺ ടെലിവിഷൻ പരമ്പരയായ ഗൺസ്‌മോക്കിൽ "ടിൽഡ" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സിബിഎസ് പ്രക്ഷേപണം ചെയ്ത ഹാവ് ഗൺ - വിൽ ട്രാവൽ എന്ന വെസ്റ്റേൺ ടെലിവിഷൻ പരമ്പരയിൽ റിച്ചാർഡ് ബൂണിനോടൊത്ത് അവർ നാല് തവണ അതിഥി താരമായി അഭിനയിച്ചു. എബിസിയുടെ ദ അൺടച്ചബിൾസ് എന്ന പരമ്പരയുടെ ഒരു എപ്പിസോഡിൽ ലില്ലി ഡാളസ് എന്ന ക്രൂരയായ ഗുണ്ടാനേതാവായി പ്രത്യക്ഷപ്പെട്ട അവർ, കൂടാതെ മറ്റ് രണ്ട് എപ്പിസോഡുകളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.

സ്വകാര്യ ജീവിതം[തിരുത്തുക]

1961-ൽ, സാഹിത്യകാരനും നിർമ്മാതാവുമായിരുന്ന ഹെർബ് സാർജന്റിനെ അവർ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു.[6]

മരണം[തിരുത്തുക]

അവസാന ചിത്രമായ ഫിഡ്‌ലർ ഓൺ ദി റൂഫ് (1971) പുറത്തിറങ്ങി രണ്ട് വർഷത്തിന് ശേഷം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽവച്ച് 44-ാം വയസ്സിൽ സ്തനാർബുദം ബാധിച്ച് ക്രെയിൻ മരിച്ചു. ലോസ് ഏഞ്ചൽസിലെ വെസ്റ്റ്വുഡ് വില്ലേജ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.

അവലംബം[തിരുത്തുക]

  1. "Norma Crane, Starred in 'Fiddler'". St. Petersburg Times. 1973-09-29. p. 11-B. Retrieved 2012-12-10.
  2. "New Carol Lombard". The Baltimore Sun. 1961-09-03. p. A6. Retrieved 2012-12-10.
  3. Garfield, David (1980). "Appendix: Life Members of The Actors Studio as of January 1980". A Player's Place: The Story of The Actors Studio. New York: MacMillan Publishing Co., Inc. p. 280. ISBN 0-02-542650-8.
  4. "Norma Crane, Starred in 'Fiddler'". St. Petersburg Times. 1973-09-29. p. 11-B. Retrieved 2012-12-10.
  5. "Norma Crane, Starred in 'Fiddler'". St. Petersburg Times. 1973-09-29. p. 11-B. Retrieved 2012-12-10.
  6. Finstad, Suzanne (2009). Natasha: The Biography of Natalie Wood. Crown p. 308. ISBN 978-0-3074-2866-0.
"https://ml.wikipedia.org/w/index.php?title=നോർമ_ക്രെയിൻ&oldid=3976135" എന്ന താളിൽനിന്ന് ശേഖരിച്ചത്