Jump to content

നീലക്കാലി നിഴൽത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലക്കാലി നിഴൽത്തുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. cyanofemora
Binomial name
Protosticta cyanofemora
Joshi, Subramanian, Babu & Kunte, 2020

നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് നീലക്കാലി നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta cyanofemora).[1] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[2] ഇവയുടെ കാലുകളുടെ തുടകൾക്കുള്ള (femur) നീല (cyan) നിറത്തെ സൂചിപ്പിക്കാനാണ് "സിയനോഫെമോറ" എന്ന ശാസ്ത്രീയനാമം നൽകിയിട്ടുള്ളത്.[2]

ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനഞ്ച് നിഴൽത്തുമ്പികളിൽ പന്ത്രണ്ടും പശ്ചിമഘട്ടത്തിൽ നിന്നുമാണ്.[3][4]

നീലക്കണ്ണുകളും ഇരുണ്ട ഉടലുമുള്ള ഈ സൂചിത്തുമ്പിയുടെ ഉരസ്സിൽ മഞ്ഞ വരകൾ ഉണ്ട്. കാലുകളുടെ തുടഭാഗത്തിന്റെ അകവശം നീലയാണ്. സുതാര്യമായ ചിറകുകളിലെ പൊട്ടുകൾക്ക് കടുത്ത തവിട്ടുനിറമാണ്. കറുപ്പുനിറത്തിലുള്ള ഉദരത്തിന്റെ ആദ്യ ഖണ്ഡങ്ങളുടെ വശങ്ങളിൽ വെള്ളനിറമുണ്ട്. 3 മുതൽ 8 വരെയുള്ള ഖണ്ഡങ്ങളുടെ തുടക്കത്തിൽ വെള്ള വളയങ്ങളുണ്ട്. എട്ടാം ഖണ്ഡത്തിന്റെ തുടക്കത്തിലെ മൂന്നിൽ രണ്ടുഭാഗവും മഞ്ഞകലർന്ന വെള്ളനിറമാണ്. ഒൻപതും പത്തും ഖണ്ഡങ്ങളും കുറുവാലുകളും കറുപ്പുനിറമാണ്. പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെതന്നെ ആണെങ്കിലും കുറുകിയ ശരീരപ്രകൃതമാണ്.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-14.
  2. 2.0 2.1 2.2 Joshi, Shantanu; Subramanian, K. A.; Babu, R.; Sawant, Dattaprasad; Kunte, Krushnamegh (2020). "Three new species of Protosticta Selys, 1885 (Odonata: Zygoptera: Platystictidae) from the Western Ghats, India, with taxonomic notes on P. mortoni Fraser, 1922 and rediscovery of P. rufostigma Kimmins, 1958". Zootaxa. 4858. Magnolia Press, Auckland, New Zealand: 151–185. doi:10.11646/zootaxa.4858.2.1.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]