ധർമ്മരാജാ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധർമ്മരാജാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ധർമ്മരാജാ
Dharmaraja.jpg
പുസ്തകത്തിന്റെ പുറം ചട്ട
Authorസി.വി. രാമൻപിള്ള
Original titleധർമ്മരാജാ
Countryഇന്ത്യ
Languageമലയാളം
Genreചരിത്രാഖ്യായിക
Publication date
1913
Media typeഅച്ചടി (പേപ്പർബാക്ക്)
Pages539
ISBN[[Special:BookSources/ISBN 9788189975500 [1]|ISBN 9788189975500 [1]]]
Preceded byമാർത്താണ്ഡവർമ്മ
Followed byരാമരാജ ബഹദൂർ

സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ.

എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ സമ്പ്രതി ആകുന്നതു വരെയാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ.

കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ നോവൽ പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്നിട്ടുണ്ട്.

ജി.എസ്. അയ്യർ, ഈ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[2]

കഥാപാത്രങ്ങൾ[തിരുത്തുക]

  • ധർമ്മരാജാ
  • കേശവപിള്ള
  • ഹരിപഞ്ചാനൻ
  • കേശവൻകുഞ്ഞ് / കേശവനുണ്ണിത്താൻ
  • കാളിയുടയാൻ ചന്ത്രക്കാറൻ
  • അനന്തപത്മനാഭൻ വലിയപടത്തലവർ
  • വൃദ്ധസിദ്ധൻ/പക്കീർസാ
  • ഉമ്മിണിപ്പിള്ള
  • അണ്ണാവയ്യൻ
  • കുപ്പശ്ശാർ
  • മാമാവെങ്കിടൻ
  • ഭൈരവൻ
  • കുട്ടിക്കോന്തിശ്ശൻ
  • വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പി
  • സാംബദീക്ഷിതർ
  • രാഘവൻ ഉണ്ണിത്താൻ
  • ത്രിപുരസുന്ദരിക്കുഞ്ഞമ്മ
  • മീനാക്ഷി
  • അരത്തമപ്പിള്ള തങ്കച്ചി
  • പവതിക്കൊച്ചി / ഭഗവതി അക്കൻ
  • കൊച്ചമ്മിണി
  • പാർവതിപിള്ള
  • ജനറൽ കുമാരൻതമ്പി
  • ദളവ സുബ്ബയ്യൻ
  • സമ്പ്രതി രാമയ്യൻ

അവലംബം[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ധർമ്മരാജാ എന്ന താളിലുണ്ട്.
  1. westlandbooks
  2. "ധർമ്മരാജ (ഇംഗ്ലീഷ്)". ഇന്ദുലേഖബിസ്. ശേഖരിച്ചത്: 17 ഫെബ്രുവരി 2013.
"https://ml.wikipedia.org/w/index.php?title=ധർമ്മരാജാ_(നോവൽ)&oldid=3116676" എന്ന താളിൽനിന്ന് ശേഖരിച്ചത്