തോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലപ്പുറം ജില്ലയിലെ പുറത്തൂർ തിരൂർ പുഴയിൽ നിർത്തിയിട്ടിരിക്കുന്ന തോണികൾ.
മലപ്പുറം ജില്ലയിലെ പുറത്തൂർ തിരൂർ പുഴയിൽ നിർത്തിയിട്ടിരിക്കുന്ന തോണികൾ.
മലപ്പുറം ജില്ലയിലെ പുറത്തൂർ തിരൂർ പുഴയിൽ നിർത്തിയിട്ടിരിക്കുന്ന തോണി.
മലപ്പുറം ജില്ലയിലെ പുറത്തൂർ തിരൂർ പുഴക്കരികിലെ തോണി നിർമ്മാണ യൂണിറ്റ്.
മലപ്പുറം ജില്ലയിലെ പുറത്തൂർ തിരൂർ പുഴക്കരികിലെ തോണി നിർമ്മാണ യൂണിറ്റ്.
മലപ്പുറം ജില്ലയിലെ പുറത്തൂർ തിരൂർ പുഴക്കരികിലെ തോണി നിർമ്മാണ യൂണിറ്റ്.
ശ്രീ കല്ലേൻ പൊക്കുടൻ കണ്ടൽക്കാട്  സംരക്ഷണത്തിനും കണ്ടൽ വിത്ത്‌ ശേഖരനത്തിനായും ഉപയോഗിച്ചിരുന്ന തോണികൾ.
തോണിയും വള്ളമൂന്നുന്ന കഴുക്കോലേന്തിയ തോണിക്കാരനും

ജലഗതാഗതത്തിനുപയോഗിക്കുന്ന മരം കൊണ്ട് നിർമ്മിച്ച വാഹനത്തെയാണ്‌ സാധാരണയായി തോണി എന്നു വിളിക്കുന്നത്. പരമ്പരാഗതമായി മരംകൊണ്ടാണ് ഇവ നിർമ്മിക്കാറുള്ളതെങ്കിലും ഇന്ന് ഫൈബർ തുടങ്ങിയ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന തോണികളും വിപണിയിൽ ലഭ്യമാണ്‌. വഞ്ചി, വള്ളം, ഓടം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. സാധാരണയായി കടവിൽ നിന്ന് ആളുകളെയും സാധനങ്ങളെയും മറ്റൊരു കടവിലേക്ക് കടത്തുന്നതിനാണ് തോണി ഉപയോഗിക്കാറുള്ളത്. എന്നാൽ ജലോത്സവങ്ങളിലെ ഒരു മത്സര ഇനമാണ്‌ വള്ളം കളി. ആകൃതിയുടെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന വള്ളങ്ങൾ കണ്ടുവരുന്നു. ചുണ്ടൻ വള്ളം, ചുരുളൻ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം, പള്ളിയോടം എന്നിവ ഇതിൽ ചിലതാണ്‌‍. കേരളത്തിൽ സിമന്റ് കൊണ്ടും തോണി നിർമ്മിക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

പുരാതനകാലം മുതൽക്കേ ജലഗതാഗതം മനുഷ്യൻ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുരാതന സംസ്കാരങ്ങൾ എല്ലാം തന്നെ സമുദ്രതീരങ്ങളിലാണ്‌ വികസിച്ചത് എന്നതും സമുദ്രമാർഗ്ഗം വ്യാപാരം എളുപ്പം നടത്താനായിരുന്നു എന്നതും അന്നത്തെ ജനത നൗകകളും തോണികളും ഉണ്ടാക്കിയിരുന്നതിൽ വിദഗ്ദ്ധരായിരിക്കണം എന്ന് കാണിക്കുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മരങ്ങൾ ചേർത്ത് വച്ച് വടം കൊണ്ട് കെട്ടിയുണ്ടാക്കുന്ന കട്ടമരം ആയിരിക്കണം അവർ ആദ്യം ഉണ്ടാക്കിയത്. പിന്നീട് ലോഹം കൊണ്ടുള്ള ആയുധങ്ങൾ വന്നതോടെ മരത്തിൽ കൊത്തിയുണ്ടാക്കുന്ന തോണികളും മരപ്പലകകൾ കൊണ്ട് ഉണ്ടാക്കുന്ന തോണികളും രൂപമെടുത്തു. വലിയ നൗകകളും മറ്റും വടങ്ങൾ കൊണ്ട് കെട്ടിവരിഞ്ഞുതന്നെയാണ്‌ ഉണ്ടാക്കിയിരുന്നത്

ഈജിപ്ത് മെസോപൊട്ടേമിയ[തിരുത്തുക]

കട്ടമരവുമായി മത്സ്യബന്ധനത്തിന്

ക്രിസ്തുവിന് 3000 വർഷങ്ങൾ മുന്ന് ഈജിപ്തിലും മെസൊപൊട്ടേമിയയിലും തോണികളും വൻ നൗകകളും ഉപയോഗിച്ചിരുന്നു. നൈൽ, യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദികളിലൂടെ വൻ തോതിൽ ജലഗതാഗതം നടന്നിരുന്നു. [1]മെഡിറ്ററേനിയൻ കടലിലേക്ക് ഈജിപ്തുകാർ വൻ യാനങ്ങൾ അയച്ചിരുന്നു. ഈ വൻ യാനങ്ങൾ ബിബ്ലോസ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ബിബ്ലോസായിരുന്നു ഫിനീഷ്യരുടെ പ്രധാന തുറമുഖം. ഇവിടെ നിന്നും ഗ്രീസ്|ഗ്രീസിലേക്ക് ലെബനൻ|ലെബനണിലെ സെഡാർ മരങ്ങൾ കയറ്റി അയക്കപ്പെട്ടിരുന്നു. ഗ്രീസിന്റെ വാസ്തുശില്പമാതൃകലളും നൗകകളും പ്രധാനമയും നിർമ്മിക്കപ്പെട്ടത് ഈ മരങ്ങൾ ഉപയോഗിച്ചായിരുന്നു. കേരളത്തിൽ നിന്നും തേക്ക്, വീട്ടി എന്നീ മരങ്ങളും അവർ കൊണ്ടുപോയിരുന്നതായും തെളിവുകൾ ഉണ്ട്. ഇന്ന് ലഭ്യമായ തോണികളിൽ ഏറ്റവും പഴക്കം ചെന്നത് ഗീസായിൽ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടത്. ഇത് കാർബൺ ഡേറ്റിങ്ങ് പ്രകാരം 2500 ക്രി.മു. വിലേതാണ്‌ എന്ന് കരുതുന്നു. സെഡാർ മരം ഉപയോഗിച്ച് നിർമ്മിച്ച് ഈ തോണിക്ക് 143 അടി നീളവും 20 അടി വീതിയും ഉണ്ട്.

ഫിനീഷ്യരും റൊമാക്കാരും[തിരുത്തുക]

ക്രിസ്തുവിന്‌ പത്ത് നൂറ്റാണ്ട് മുൻപ് ഫിനീഷ്യന്മാർ നാവികശക്തിയായിത്തീർന്നു. അവരുടെ നാവികവ്യൂഹം രണ്ട് പ്രത്യേകതരത്തിലുള്ള നൗകകളടങ്ങിയതായിരുന്നു. ഒന്ന് യാത്രക്കും മറ്റേത് യുദ്ധങ്ങള്ക്കുമാണ്‌ ഉപയോഗിച്ചിരുന്നത്. പത്തു നൂറ്റാണ്ടുകൾക്ക് ശേഷം റോമാക്കാരും അവരുടേതായ നാവികവ്യൂഹങ്ങൾ ഉണ്ടാക്കിത്തുടങ്ങി. പൂണിക യുദ്ധത്തിൽ വച്ച് അവർ കയ്യടക്കിയ അഞ്ച് തട്ടുകളുള്ള വലിയ കപ്പലാൺ അവർ മാതൃകയാക്കിയത്. ഇതിനുശേഷം അവർ നിരവധി കപ്പലുകൾ ഉണ്ടാക്കുകയും അവയെല്ലാം റോമാ സാമ്രാജ്യത്തെ വികസനത്തിന്‌ സാരമായ പിൻ‌തുണ നൽകി.

ഇന്ത്യ[തിരുത്തുക]

ചൈന[തിരുത്തുക]

പതിമൂന്നാം നൂറ്റാണ്ടിൽ സോങ് രാജവംശക്കാലത്തുള്ള ഒരു ചൈനീസ് ജങ്ക് കപ്പൽ
ഹോങ്ക് കോങ്ങിൽ നിന്നുള്ള ഒരു ആധുനിക ജങ്ക് നൗക

കടവ്[തിരുത്തുക]

സാധാരണയായി വിവിധ പ്രദേശങ്ങളിലേക്ക് തോണിയുടെ സേവനം ലഭ്യമാക്കുന്ന പുഴയോരത്തെയോ ജലാശയങ്ങളുടെ തീരത്തെയോ കടവ് എന്നു വിളിക്കുന്നു. കൂടാതെ നദീതീരങ്ങളിലുള്ള മണൽ (പൂഴി) എടുക്കുകയോ സ്ഥിരമായി ആളുകൾ കുളിക്കുകയോ അലക്കുകയോ ചെയ്യുന്ന തീരങ്ങളെയും കടവ് എന്നു വിളിക്കാറുണ്ട്.

തോണിക്കാരൻ[തിരുത്തുക]

തുഴ അല്ലെങ്കിൽ തണ്ട് ഉപയോഗിച്ച് തോണിയുടെ ഗതിയും വേഗതയും നിയന്ത്രിക്കുന്നയാളിനെ തോണിക്കാരൻ എന്നു വിളിക്കുന്നു.

തുഴയുപകരണങ്ങൾ[തിരുത്തുക]

തോണിയുടെ ഗതിയും വേഗതയും നിയന്ത്രിക്കുന്ന ഒരു ഉപകരണങ്ങൾ.

തുഴ[തിരുത്തുക]

പങ്കായം എന്ന പേരിലറിയപ്പെടുന്ന തുഴ സാധാരണയായി ചെറിയ തോണികളിലാണ് കാണുക. തോണിക്കാരൻ ഇടതും വലതും മാറി മാറി തുഴയുന്ന ഉപകരണമാണിത്.

തണ്ട്[തിരുത്തുക]

തോണിയിൽ ബന്ധിച്ചു നിർത്തിയ രീതിയിലാണ്‌‍ തണ്ട് കാണപ്പെടുന്നത്. ചെറിയ തോണികളിൽ ഒരാൾക്ക് തന്നെ തോണിയുടെ രണ്ട് വശങ്ങളിലും ഒരേസമയം തുഴയുന്നതിനുപകരിക്കുന്ന വിധത്തിൽ ഘടിപ്പിക്കുന്നു. വലിയ തോണികളാണെങ്ങിൽ തോണിയുടെ രണ്ട് വശങ്ങളിലും വിവിധ നിരകളിലും ഘടിപ്പിക്കുന്നു.

കോല്[തിരുത്തുക]

കഴുക്കോൽ എന്നും പറയുന്ന കോല് ആഴം കുറഞ്ഞ ജലശയങ്ങളിൽ സഞ്ചരിക്കുന്ന വലിയ വഞ്ചികളിലാണ് ഉപയോഗിക്കുക. തോണിക്കാരൻ വഞ്ചിയിൽ എഴുന്നേറ്റ് നിന്നുകൊണ്ട് കോല് ജലാശയത്തിൽ കുത്തി മുന്നോട്ട് പോകുന്നു. പായകെട്ടി കാറ്റിന്റെ ഗതിയിൽ സഞ്ചരിക്കുന്ന വലിയ തോണികളിലും കരകൾക്കടുത്ത് വഞ്ചിയെ നിയന്ത്രിക്കുന്നതിനും കാറ്റ് കുറവാണെങ്ങിൽ വേഗതയിൽ സഞ്ചരിക്കുന്നതിനും കോല് ഉപയോഗിക്കുന്നു.

ചുക്കാൻ[തിരുത്തുക]

കാറ്റമരാൻ(കട്ടമരം)[തിരുത്തുക]

കാറ്റമരാൻ

രണ്ടു പള്ളകളുള്ള ഒരുതരം തോണിയാണ് കാറ്റമരാൻ. തമിഴിലെ കെട്ടുമരം എന്നതിൽ നിന്നാണ് പേരിന്റെ ഉദ്ഭവം. തമിഴ്നാട്ടിലെ മുക്കുവ വർഗമായ പറവന്മാരാണ് ഇത് ആദ്യമായി നിർമിച്ചത്. ചോള രാജവംശം കട്ടമരങ്ങൾ ഉയോഗിച്ചിരുന്നു.

ഇതുകൂടി കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.historyworld.net/wrldhis/PlainTextHistories.asp?historyid=aa14
"https://ml.wikipedia.org/w/index.php?title=തോണി&oldid=3600961" എന്ന താളിൽനിന്ന് ശേഖരിച്ചത്