Jump to content

വേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേഗത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തു യൂണിറ്റ് സമയത്തിൽ സഞ്ചരിച്ചദൂരമാണ് വേഗത.

               വേഗത  = സഞ്ചരിച്ച ദൂരം / സഞ്ചരിക്കാനെടുത്ത സമയം  
                      = ദൂരം / സമയം     

യൂണിറ്റ്സമയം : സമയത്തിൻറെ അടിസ്ഥാന യൂണിറ്റ് ആണ് സെക്കന്റ്‌ . ഒരു സെകന്റിനെയാണ് യൂണിറ്റ് സമയം എന്നുപറയുന്നത്

               വേഗത്തിന്റെ യൂണിറ്റ് = ദൂരത്തിന്റെ യൂണിറ്റ് / സമയത്തിന്റെ യൂണിറ്റ്  
                                = m / s

വേഗം ഒരു അദിശ അളവാണ്(പ്രത്യേക ദിശയില്ലാത്തത് ).യൂണിറ്റ് മീറ്റർ / സെകന്റ് ആണ് .




ചലനത്തിന്റെ നിരക്ക് അഥവാ ദൂരത്തിലുള്ള മാറ്റത്തിന്റെ നിരക്കാണ് വേഗം.

സ്ഥിരവേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തു x ദൂരം t സമയംകൊണ്ട് സഞ്ചരിച്ചാൽ വേഗം;

എന്നാൽ പല സന്ദർഭങ്ങളിലും വസ്തുക്കൾ സ്ഥിര വേഗത്തിലല്ല സഞ്ചരിക്കുന്നത്. ഉദാഹരണമായി ഒരു വാഹനം 2 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ സഞ്ചരിച്ചാൽ ആ സമയത്തെ അതിന്റെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ ഓരോ ക്ഷണത്തിലുമുള്ള വേഗം വ്യത്യസ്തമായിരിക്കാം. ത്വരണത്തിലുള്ള ഒരു വസ്തുവിന്റെ തൽക്ഷണ വേഗം;

ഇതിൽ, വസ്തു എന്ന വളരെ ചെറിയ സമയത്തിൽ സഞ്ചരിച്ച ദൂരമാണ് . ഒരു വസ്തു സമയത്തിൽ ആകെ ദൂരം സഞ്ചരിക്കുകയാണെങ്കിൽ ആ സമയത്ത് വസ്തുവിന്റെ ശരാശരി വേഗത;

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേഗം&oldid=1927236" എന്ന താളിൽനിന്ന് ശേഖരിച്ചത്