Jump to content

തെക്കൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കൻ സ്രാവ്
Temporal range: 23–0 Ma Early Miocene to Present[1]
Longsnout dogfish, Deania quadrispinosum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Deania

Species

See text.

ഒരിനം സ്രാവു മത്സ്യത്തെയാണ് തെക്കൻ സ്രാവ് എന്നു പറയുന്നത്. കാർക്കാറൈനോയിഡിഫോമെസ് (Carcharhinoidiformes) സ്രാവു ഗോത്രത്തിലെ കാർക്കാറൈനിഡേ (Carcharhinidae) കുടുംബത്തിൽപ്പെടുന്നു. ശാസ്ത്രീയനാമം: കാർക്കാറൈ നസ് ടെമ്മിൻക്കൈ (Carcharhinus temminckii).

രൂപവിവരണം

[തിരുത്തുക]
തെക്കൻ സ്രാവ്

ഇന്ത്യൻ സമുദ്രത്തിലാണ് തെക്കൻ സ്രാവുകളെ സാധാരണ കണ്ടുവരുന്നത്. 1.5-3 മീ. വരെ നീളത്തിൽ വളരുന്ന തെക്കൻ സ്രാവിന്റെ ശരീരത്തിന് പൊതുവേ ചാരനിറമായിരിക്കും. നീളം കൂടിയ മോന്തയുള്ള ഇവയുടെ നാസാരന്ധ്രങ്ങൾ വായുടെ അടുത്തായാണ് സ്ഥിതിചെയ്യുന്നത്. വായിൽ 36-40 വരെ കനം (വണ്ണം) കുറഞ്ഞ പല്ലുകളുണ്ടായിരിക്കും. ഭുജപത്രത്തിന്റെ മുകൾ ഭാഗം നീളം കൂടിയതാണ്. ഭുജപത്രത്തിനും പ്രാച്യപത്രത്തിനും മധ്യേയുള്ള ഭാഗത്തിന് എതിരെയായിട്ട് ഒന്നാമത്തെ പൃഷ്ടപത്രം സ്ഥിതി ചെയ്യുന്നു; പായു പത്രത്തിനുനേരെ മുകളിലായി ദ്വിതീയ പൃഷ്ഠ പത്രവും. പ്രഥമ പൃഷ്ഠപത്രത്തിനും ദ്വീതീയ പൃഷ്ഠപത്രത്തിനും തുല്യവലിപ്പമാണ്. ജരായുജ പ്രത്യുത്പാദന (viviparous)മാണ് തെക്കൻ സ്രാവുകളുടെ പ്രജനനരീതി.[2] ഇവയ്ക്ക് 20 വർഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: p.560. Archived from the original on 2012-05-10. Retrieved 2008-01-09. {{cite journal}}: |pages= has extra text (help); Cite has empty unknown parameter: |coauthors= (help)
  2. http://www.talktalk.co.uk/reference/encyclopaedia/hutchinson/m0006891.html viviparous

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെക്കൻ സ്രാവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തെക്കൻ_സ്രാവ്&oldid=3830871" എന്ന താളിൽനിന്ന് ശേഖരിച്ചത്