തവിട്ടു തലയൻ കടൽകാക്ക
ദൃശ്യരൂപം
തവിട്ടു തലയൻ കടൽകാക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Charadriiformes |
Family: | Laridae |
Genus: | Chroicocephalus |
Species: | C. brunnicephalus
|
Binomial name | |
Chroicocephalus brunnicephalus (Jerdon, 1840, west coast of Indian Peninsula)
| |
Synonyms | |
Larus brunnicephalus |
ഒരിനം ദേശാടനപപക്ഷിയാണ് തവിട്ടു തലയൻ കടൽകാക്ക - Brown-Headed Gull. (ശാസ്ത്രീയനാമം: Chroicocephalus brunnicephalus)
പ്രജനനം
[തിരുത്തുക]മദ്ധ്യ ഏഷ്യയിലെ ഉയർന്ന പീഠഭൂമികളിൽ താജിക്കിസ്ഥാൻ മുതൽ മംഗോളിയ വരെ പ്രജനനം നടത്തുന്നു. ഉയർന്ന പുല്ലുകൾക്കിടയിലും ചതുപ്പിലും കൂട്ടമായി കൂട് വെയ്ക്കുന്നു. കടൽത്തീരങ്ങളിൽ ഇവയെ അപൂർവ്വമായി മാത്രമെ കാണുകയുള്ളു.
തീറ്റ
[തിരുത്തുക]ഇവ പട്ടണങ്ങളിൽ ചീഞ്ഞളിഞ്ഞതും കൃഷിയിടങ്ങളിൽ ഉഴുന്ന സമയത്ത് മണ്ണിരകളേയും പുഴുക്കളേയും ഒരേപോലെ കഴിക്കുന്നു.
രൂപ വിവരണം
[തിരുത്തുക]തണുപ്പുകാലത്ത് തലയിൽ തവിട്ടു നിറം ഉണ്ടാകില്ല. എന്നാൽ വരകളുണ്ടാവും. മങ്ങിയ ചാര നിറത്തിലുള്ള ശരീരം, ചിറകിലെ പ്രാഥമിക തൂവലുകളുടെ അറ്റം കറുപ്പാണ്. ചുവന്ന കൊക്കും കാലുകളും. ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പക്ഷിയാണിവ.
ചിത്രശാല
[തിരുത്തുക]-
തവിട്ടു തലയൻ കടൽകാക്കൾ ഏഴിമലയിൽ
-
ബാങ്ങ് പൂ, ബാങ്കോക്ക്
-
ഗുജറാത്തിലെ സൂററ്റിൽ നിന്നും
-
മീൻ പിടിക്കുന്ന തവിട്ടു തലയൻ കടൽകാക്ക, നവി മുംബൈ, മഹാരാഷ്ട്ര
അവലംബം
[തിരുത്തുക]- ↑ BirdLife International (2004). "Larus brunnicephalus". IUCN Red List of Threatened Species. 2004. Retrieved 5 May 2006.
{{cite journal}}
: Invalid|ref=harv
(help)
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- Pons J.M., Hassanin, A., and Crochet P.A.(2005). Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers. Molecular phylogenetics and evolution 37(3):686-699