തരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തരകൻ
City of Tarakan
Kota Tarakan
Skyline of തരകൻ
Official seal of തരകൻ
Seal
Location within North Kalimantan
Location within North Kalimantan
Coordinates: 3°18′0″N 117°38′0″E / 3.30000°N 117.63333°E / 3.30000; 117.63333
Country Indonesia
Province North Kalimantan
Established15 December 1997
ഭരണസമ്പ്രദായം
 • MayorSofyan Raga
 • Vice MayorKhaerudin Arief Hidayat
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2010)
 • ആകെ1,93,069
സമയമേഖലUTC+8 (Indonesia Central Time)
Area code(+62) 551
വെബ്സൈറ്റ്www.tarakankota.go.id

തരകൻ, ഇന്തോനേഷ്യൻ പ്രവിശ്യയായ വടക്കൻ കലിമന്താനിലെ ഏറ്റവും വലിയ നഗരമാണ്. വടക്കൻ ബോർണിയോയിൽ മലേഷ്യയിലെ സബായ്ക്ക് എതിർവശത്തായാണ് തരകൻ ദ്വീപു സ്ഥിതിചെയ്യുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ ഒരു പ്രധാന എണ്ണ ഉത്പാദന മേഖലയായിരുന്നതിനാൽ തരകന് പസഫിക് യുദ്ധസമയത്ത് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നതോടൊപ്പം യുദ്ധകാലത്ത് ജാപ്പാൻകാരുടെ ആദ്യ ലക്ഷ്യങ്ങളിലൊന്നുമായിരുന്നുമായിരുന്നു ഇത്. പുതുതായി രൂപീകരിക്കപ്പെട്ട (2012) ഇന്തോനേഷ്യൻ പ്രവിശ്യയായ വടക്കൻ കലിമന്താനിലെ ഏക നഗരമാണിത്.


പേരിന്റെ ഉത്ഭവം[തിരുത്തുക]

തരകൻ എന്ന പേര് ടിഡങ് ഭാഷയിൽനിന്നുള്ളതാണ്: തരക് (സമാഗമസ്ഥലം), ൻഗാകൻ (ആഹരിക്കുക); അതുകൊണ്ട് തരകൻ യഥാർത്ഥത്തിൽ ടിഡങ് പ്രദേശത്തെ നാവികരുടേയും വ്യാപാരികളുടേയും ഭക്ഷണത്തിനും വിശ്രമത്തിനും അവർ പിടിച്ച മത്സ്യങ്ങളുടെ ക്രയവിക്രയം നടത്തുന്നതിനുമുളള ഒരു സമാഗമ സ്ഥലമായിരുന്നുവെന്നു കരുതപ്പെടുന്നു.[1]

ചരിത്രം[തിരുത്തുക]

പുരാവൃത്തമനുസരിച്ച്, തദ്ദേശീയ ടിഡങുകൾ തരകനിൽ ഏതാണ് 1076 CE യിൽ തങ്ങളുടേതായ ഒരു രാജ്യം സ്ഥാപിച്ചു. നൂറ്റാണ്ടുകളായി തലസ്ഥാനം നിരവധി തവണ മാറ്റി സ്ഥാപിച്ചതിനുശേഷം 1571 ൽ അവർ ഇതിനകംതന്നെ ഇസ്ലാമിന്റെ സ്വാധീനവലയത്തിലായിരുന്ന തരകന്റെ കിഴക്കൻ തീരത്ത് കുടിയേറി.[2]

പെട്രോളിയം[തിരുത്തുക]

1905 നും 1914 നും ഇടയിലെടുത്ത തരകനിലെ എണ്ണ സംഭരണ ടാങ്കുകളുടേയും കപ്പൽത്തട്ടിന്റേയും ചിത്രം.

1863-ൽ ഡച്ച് പര്യവേക്ഷകർ ഈ പ്രദേശത്ത് എണ്ണയുടെ ഊറൽ ശ്രദ്ധിക്കുകയും 1905 ൽ റോയൽ ഡച്ച് ഷെൽ കമ്പനിയുടെ പൂർവ്വഗാമിയായിരുന്ന ‘കൊണിങ്ക്ലിജ്കെ നെതർലാന്റ്ഷെ പെട്രോളിയം മാറ്റ്ഷാപ്പിജ്’ എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള അനുവാദം സമ്പാദിക്കുകയും ചെയ്തു.  ഒരു വർഷത്തിനു ശേഷം 57,928 ബാരൽ എണ്ണയുടെ പ്രതിവർഷ ഉത്പാദനത്തോടെ എണ്ണ ഉത്പാദനം ഇവിടെ ആരംഭിച്ചു. ഉൽപ്പാദനം വർദ്ധിച്ചുവരികയും 1920-കളിൽ തരകനിലെ എണ്ണ ഉത്പാദനം ഒരു വർഷം ഏകദേശം 5 ദശലക്ഷം ബാരലാകുകയും ചെയ്തു. ഇത് ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ മൊത്തം എണ്ണ ഉൽപാദനത്തിന്റെ മൂന്നിലൊന്നായിരുന്നു.[3]

ഇവിടെനിന്നു ഉത്പാദിപ്പിച്ചിരുന്ന എണ്ണ, പൊതുവേയുള്ള കീൽ അടിസ്ഥാനമായ എണ്ണക്കു പകരം പാരഫിൻ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.[4] തരകൻ എണ്ണപ്പാടങ്ങൾ ഒരുതരം സാന്ദ്രതകുറഞ്ഞ, അമ്ലതയുള്ള അസംസ്കൃത എണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്. 1940 ആയപ്പോഴേയ്ക്കും ഈ ദ്വീപിൽ ഒരു എണ്ണ ശുദ്ധീകരണശാലയും നാല് പെട്രോളിയം കയറ്റുമതി ചെയ്യാനുതകുന്ന കപ്പൽത്തട്ടുകളും[5] നിലവിൽ വരുകയും ഇസ്റ്റ് ഇൻഡീസിലെ ഏറ്റവും വലിയ 5 പെട്രോളിയം സംസ്കരണകേന്ദ്രങ്ങളിലൊന്നായി മാറുകയും ചെയ്തു.[6]

രണ്ടാം ലോകമഹായുദ്ധം[തിരുത്തുക]

ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ തരകനിലെ എണ്ണപ്പാടം, ca. 1925

സഖാലിൻ, ഫോർമോസാ എന്നിവിടങ്ങളിലെ ജപ്പാനീസ് എണ്ണപ്പാടങ്ങൾ ജാപ്പനീസ് വ്യവസായത്തെ താങ്ങിനിർത്താനാവശ്യമായതിന്റെ വെറും പത്ത് ശതമാനം പെട്രോളിയമാണ് നൽകിയിരുന്നത്.[7] ജാപ്പനീസ് റിഫൈനറികളിലെ കാലിഫോർണിയ ക്രൂഡ് ഓയിലിന്റെ കരുതൽ ശേഖരം, 1941 ജൂലായ് 26 ന് അമേരിക്ക ജപ്പാനിലേക്ക് കയറ്റുമതി അവസാനിപ്പിച്ച അവസ്ഥയിൽ, നിലവിലുള്ള ഉപഭോഗ നിരക്കു തുടർന്നാൽ  രണ്ടു വർഷത്തിനുള്ളിൽ തീർന്നുപോകുന്ന അവസ്ഥയായിരുന്നു. നാലു മാസത്തിനു ശേഷം ഈസ്റ്റ് ഇൻഡീസിൽനിന്നുള്ള[8] ബദൽ പെട്രോളിയം സ്രോതസ്സുകൾ കൈപിടിയിലൊതുക്കുന്നതിനു ജപ്പാൻ മുന്നൊരുക്കം നടത്തുകയും അമേരിക്കക്കും ബ്രിട്ടനുമെതിരെ യുദ്ധത്തിനു കോപ്പുകൂട്ടുകയും ചെയ്തു. 1942 ജനുവരി 10 ന് ജപ്പാൻ, നെതർലാന്റിന്റെ ഈസ്റ്റ് ഇൻഡീസുമായി യുദ്ധം പ്രഖ്യാപിക്കുകയും ജാപ്പനീസ് സേന അടുത്ത ദിവസം തരകൻ തീരത്തിറങ്ങുകയും ചെയ്തു.[9] ഒരു മാസത്തിനു മുൻപുതന്നെ ഡച്ചുകാർ ജപ്പാനോടു യുദ്ധം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങുന്നതിനു മുന്നോടിയായി അവർ എണ്ണപ്പാടങ്ങളും ശുദ്ധീകരണശാലയും താറുമാറാക്കുകയും ചെയ്തു.[10]

 

ഡിസംബർ മാസത്തിൽ ജപ്പാൻ സൈന്യം മിറി എണ്ണപ്പാടം കീഴടക്കുകയും ജനുവരിയിൽ ബാലിക്പപ്പാനിലെയും തുടർന്ന് ഫെബ്രുവരിയിൽ സുമാത്രായിലേയും മാർച്ചിൽ ജാവയിലേയും എണ്ണപ്പാടങ്ങളും എണ്ണ ശുദ്ധീകരണശാലകളും പിടിച്ചടക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു. പിടിച്ചെടുക്കപ്പെടുന്ന സൗകര്യങ്ങളിലെ ഉൽപ്പാദനം നില നിർത്താൻ ശ്രമിക്കുന്നതിന് അധിനിവേശയെ അനുഗമിച്ചിരുന്ന ഓയിൽ ടെക്നീഷ്യന്മാർ ശ്രമിച്ചിരുന്നു. ജപ്പാനിൽനിന്ന് അധികമായി കൊണ്ടുവരികയായിരുന്ന പെട്രോളിയം എൻജിനീയർമാരും സാങ്കേതികവിദഗ്ദ്ധരുമടങ്ങിയ ആയിരത്തോളം പേരുള്ള ഒരു സംഘം സഞ്ചരിച്ചിരുന്ന തയ്യോ മാരു എന്ന ആവിക്കപ്പലിനെ 1942 മേയ് 8-ന് യുഎസ്എസ് ഗ്രെനേഡിയർ എന്ന മുങ്ങിക്കപ്പൽ ക്യൂഷുവിനു തെക്കുപടിഞ്ഞാറു വച്ച് ആക്രമിച്ചു മുക്കുകയും ഏകദേശം 800 പേർ ഈ സംഭവത്തിൽ മുങ്ങിമരിക്കുകയും ചെയ്തിരുന്നു.[11]

ഇന്തോനേഷ്യൻ വിപ്ലവം[തിരുത്തുക]

ഇന്തോനേഷ്യൻ വിപ്ലവത്തിനുശേഷം തരകൻ പുതിയ റിപ്പബ്ലിക്കിന്റെ ഭാഗമായിത്തീർന്നു. 1981 ൽ തരകന് ഒരു നഗര അധികാരപത്രം നൽകപ്പെട്ടു. അക്കാലത്ത് കിഴക്കൻ കലിമന്താനിലെ സമരിന്ദ, ബാലിക്പപ്പാൻ, ബൊണ്ടാങ് എന്നീ നഗരങ്ങൾക്കൊപ്പം ഇത്തരം അധികാരപത്രം ലഭിച്ച നാലാമത്തെ നഗരമായിരുന്നു ഇത്. 2012 ൽ വടക്കൻ കലിമന്താൻ ഒരു പ്രവിശ്യയായി സ്ഥാപിക്കപ്പെട്ടശേഷം തരകൻ പുതിയ പ്രവിശ്യയിലെ ഒരേയൊരു നഗരമായി മാറി.

അവലംബം[തിരുത്തുക]

  1. "Hari Jadi & Sejarah". Tarakan Municipal website. Archived from the original on 2011-03-02. Retrieved 2018-11-29.
  2. Prasetyo, Deni (2009). Mengenal Kerajaan-Kerajaan Nusantara. Pustaka Widyatama (Yogyakarta).
  3. European foreign investments as seen by the U.S. Department of Commerce. United States Bureau of Foreign and Domestic Commerce. 1977.
  4. Mindell, Earl P.; John T. Mason (1986). "The Pacific War Remembered: An Oral History Collection". Naval Institute Press. {{cite web}}: Missing or empty |url= (help)
  5. "The Pacific War Online Encyclopedia". Kent G. Budge. Retrieved 2011-02-17.
  6. Wolborsky, Stephen L. Choke Hold: The Attack on Japanese Oil in World War II (1994) United States Air Force
  7. Grimes, C.G., CAPT USN Japanese Fuels and Lubricants in U.S.Technical Mission to Japan (1946)
  8. Wolborsky, Stephen L. Choke Hold: The Attack on Japanese Oil in World War II (1994) United States Air Force
  9. Dull, Paul S. A battle history of the Imperial Japanese Navy, 1941-1945.
  10. Dull, Paul S. The Imperial Japanese Navy (1941-1945) (1978) Naval Institute Press p.66
  11. Dunnigan, James F. & Nofi, Albert A. Victory at Sea (1995) William Morrow & Company ISBN 0-688-14947-2 pp.360-361
"https://ml.wikipedia.org/w/index.php?title=തരകൻ&oldid=3633603" എന്ന താളിൽനിന്ന് ശേഖരിച്ചത്