ബാലിക്പപ്പാൻ
Balikpapan | |||||||||
---|---|---|---|---|---|---|---|---|---|
City of Balikpapan Kota Balikpapan | |||||||||
| |||||||||
| |||||||||
ശബ്ദോത്പത്തി: id: Balik (Behind) and Papan (Plank) | |||||||||
Nicknames: id: Balikpapan Kota Beriman
(Balikpapan, City of Believers) | |||||||||
Motto(s): bjn: Gawi Manuntung Waja Sampai Kaputing
(Hard Work until Finish) | |||||||||
ദേശീയഗാനം: Hymne Balikpapan | |||||||||
Location within East Kalimantan | |||||||||
Interactive Map of Balikpapan | |||||||||
Location in Kalimantan and Indonesia | |||||||||
Coordinates: 1°16′36.5″S 116°49′39.8″E / 1.276806°S 116.827722°E | |||||||||
Country | ഇന്തോനേഷ്യ | ||||||||
Region | Kalimantan | ||||||||
Province | East Kalimantan | ||||||||
Established | 10 February 1897 | ||||||||
• ഭരണസമിതി | City of Balikpapan Government | ||||||||
• Mayor | Rizal Effendi | ||||||||
• Vice Mayor | Rahmad Mas'ud | ||||||||
• ആകെ | 503.3 ച.കി.മീ.(194.3 ച മൈ) | ||||||||
• ജലം | 160.1 ച.കി.മീ.(61.8 ച മൈ) | ||||||||
ഉയരം | 52 മീ(171 അടി) | ||||||||
(2019) | |||||||||
• ആകെ | 852,046 | ||||||||
• ജനസാന്ദ്രത | 1,700/ച.കി.മീ.(4,400/ച മൈ) | ||||||||
• Ethnic groups | |||||||||
• Religion[1] | Islam 89.50% Protestanism 7.51% Catholic 1.78% Buddhism 0.95% Hinduism 0.12% Confucianism 0.01% Others 0.01% | ||||||||
സമയമേഖല | UTC+8 (WITA) | ||||||||
Postal Code | List
| ||||||||
ഏരിയ കോഡ് | (+62) 542 | ||||||||
വാഹന റെജിസ്ട്രേഷൻ | KT | ||||||||
HDI (2018) | 0.798 (High)[3] | ||||||||
Airport | Sultan Aji Muhammad Sulaiman Airport | ||||||||
വെബ്സൈറ്റ് | balikpapan.go.id |
ബാലിക്പപ്പാൻ, ഇന്തോനേഷ്യൻ പ്രവിശ്യയായ കിഴക്കൻ കലിമന്താനിൽ ബോർണിയോ ദ്വീപിന്റെ കിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു തുറമുഖ നഗരമാണ്. നഗരത്തിലെ പ്രധാന തുറമുഖങ്ങളായ സെമയാംഗ്, കരിൻഗൗ (ഫെറി തുറമുഖം), സുൽത്താൻ അജി മുഹമ്മദ് സുലൈമാൻ എയർപോർട്ട് എന്നിവയാണ് നഗരത്തിലെ പ്രധാന ജലവ്യോമ ഗതാഗത സൌകര്യങ്ങൾ. ഈ നഗരത്തിലെ ജനസംഖ്യ 701,066[4][5] ആണ്. സമരിന്ദയ്ക്കു ശേഷം കിഴക്കൻ കലിമന്താനിലെ രണ്ടാമത്തെ വലിയ നഗരമാണ് ബാലിക്പപ്പാൻ. ബാലിക്പപ്പാൻ ഇക്കാലത്തും വിവിധ മൃഗങ്ങളുടെ പരിപാലന സ്വഭാവമുള്ള പ്രാഥമിക മഴക്കാടുകളടങ്ങിയ ആവാസ വ്യവസ്ഥയുള്ള പ്രദേശമാണ്.
ചരിത്രം
[തിരുത്തുക]1900-കളുടെ ആദ്യപാദത്തിൽ എണ്ണ വ്യവസായത്തിന്റെ മുന്നേറ്റത്തിന് മുമ്പ്, ബാലിക്പപ്പാൻ ഒരു ഒറ്റപ്പെട്ട ബുഗീസ് മൽസ്യബന്ധന ഗ്രാമമായിരുന്നു. ബാലിക്പപ്പാൻ (ബാലിക് = "പിന്നിൽ", പപാൻ = "പലക") എന്ന പേരിന്റെ ഉത്ഭവം ഒരു നാടൻ ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രാദേശിക രാജാവ് ശത്രുക്കളിൽനിന്ന് തന്റെ മകളെ രക്ഷപെടുത്തുവാനായി നവജാതശിശുവിനെ കടലിലേയ്ക്കു എറിഞ്ഞുവെന്നാണ് ഈ ഐതിഹ്യം. പിന്നിൽ മരപ്പലകകൾ ചേർത്തു ബന്ധിച്ചിരുന്ന ശിശുവിനെ മീൻപിടുത്തക്കാരൻ കണ്ടെത്തി രക്ഷപെടുത്തി. ബാലിക്പപ്പാൻ എന്ന പേരിനെക്കുറിച്ചുള്ള മറ്റൊരു കഥ, കുട്ടായി സുൽത്താനേറ്റിലെ സുൽത്താൻ മുഹമ്മദ് ഇദ്രിസ് ഒരു പുതിയ കൊട്ടാരം നിർമ്മിക്കുവാനുള്ള സഹായമായി പാസെർ രാജവംശത്തിലേയ്ക്കു 1000 മരപ്പലകകൾ അയച്ചു കൊടുത്തതായ സംഭവമാണ്.
എണ്ണപ്പാട വികസനം
[തിരുത്തുക]1897[6] ഫെബ്രുവരി 10 ന് മതിൽഡ എന്ന പേരിൽ ഒരു ചെറിയ റിഫൈനറി കമ്പനി ആദ്യമായി എണ്ണ കുഴിച്ചെടുക്കൽ ആരംഭിച്ചു.[7] ഡച്ച് എണ്ണ കമ്പനിയായ ബാട്ടാഫ്ഷെ പെട്രോളിയം മാറ്റ്സ്ചാപ്പിജി (ബിപിഎം) ഈ പ്രദേശത്ത് എത്തിച്ചേർന്നതോടെ റോഡുകൾ, തുറമുഖം, പണ്ടകശാലകൾ, ഓഫീസുകൾ, പട്ടാളത്താവളങ്ങൾ, ബംഗ്ലാവുകൾ എന്നിവ കെട്ടിപ്പടുത്തു.
രണ്ടാം ലോകമഹായുദ്ധം
[തിരുത്തുക]1942 ജനുവരി 24 ന് ബാലിക്പപ്പാനിലെത്തിയ ജാപ്പനീസ് അധിനിവേശ സേനയുടെ കപ്പൽപ്പടക്കു നേരേ നാലു യുണൈറ്റഡ് സ്റ്റേറ്റ്സ് നാവിക ഉന്മൂലകർ നടത്തിയ ആക്രമണത്തിൽ മൂന്നു ജപ്പാൻ കപ്പലുകൾ മുങ്ങിപ്പോയിരുന്നു.[8] ജാപ്പനീസ് സൈന്യം കരക്കിറങ്ങുകയും, പിന്നീടുണ്ടായ ചെറുതും രൂക്ഷവുമായ യുദ്ധത്തിൽ അവർ ഡച്ച് ദുർഗ്ഗത്തെ പരാജയപ്പെടുത്തി അധീനതയിലാക്കുകയും ചെയ്തു.[9] പ്രതിരോധകർ എണ്ണ ശുദ്ധീകരണ ശാലകളും മറ്റു സൗകര്യങ്ങളും ഭാഗികമായി നശിപ്പിച്ചു.[10] അതിനുശേഷം ജാപ്പനീസ് പട അവർ ബന്ദികളാക്കിയിരുന്ന നിരവധി യൂറോപ്യൻ വംശജരെ കൂട്ടക്കൊല ചെയ്തു.
ഭരണം
[തിരുത്തുക]ബാലിക്പാപ്പാൻ നഗരത്തിന്റെ വടക്കുവശത്ത് കുട്ടായി കാർത്തനെഗാര റീജൻസിയും തെക്കു കിഴക്കും ഭാഗങ്ങളിൽ മകസ്സാർ കടലിടുക്കും പടിഞ്ഞാറ് വടക്കൻ പെനജാം റീജൻസിയുമാണ് അതിരുകൾ.
2010 ലെ കാനേഷുമാരി പ്രകാരം ഈ നഗരം അഞ്ച് ജില്ലകളായി (കെക്കമാതാൻ) വിഭജിക്കപ്പെട്ടിട്ടുണ്ട്:[11]
പേര് | ജനസംഖ്യ
(സെൻസസ് 2010) |
---|---|
ബാലിക്പപ്പാൻ സെലാറ്റൻ
(തെക്കൻ ബാലിക്പപ്പാൻ) |
191,737 |
ബാലിക്പപ്പാൻ തിമൂർ
(കിഴക്കൻ ബാലിക്പപ്പാൻ) |
60,664 |
ബാലിക്പപ്പാൻ ഉത്താര
(വടക്കൻ ബാലിക്പപ്പാൻ) |
123,214 |
ബാലിക്പപ്പാൻ ടെൻഗാഹ്
(മദ്ധ്യ ബാലിക്പപ്പാൻ) |
98,552 |
ബാലിക്പപ്പാൻ ബരത്
(പടിഞ്ഞാറൻ ബാലിക്പപ്പാൻ) |
83,412 |
ജനസംഖ്യാ കണക്കുകൾ
[തിരുത്തുക]സുഹാർത്തോ സർക്കാരിന്റെ ഏകാധിപത്യ കാലത്ത് വിദേശ നിക്ഷേപങ്ങളെ ആകർഷിച്ചുകൊണ്ട് ബാലിക്പാപ്പൻ അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ച നേടിയിരുന്നു. വിദേശ നിക്ഷേപത്തെ ആകർഷിച്ചുകൊണ്ട് അഭൂതപൂർവ്വമായ സാമ്പത്തിക വളർച്ച നേടുകയുണ്ടായി, പ്രത്യേകിച്ച് പ്രകൃതി വിഭവങ്ങളുടേയും, ധാതു വിഭവങ്ങളുടേയും ചൂഷണത്തിൽ. അനിയന്ത്രിതമായ പാരിസ്ഥിതിക നാശങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പേരിൽ ഈ നയം അതിനിശതമായി വിമർശിക്കപ്പെട്ടിരുന്നുവെങ്കിലും വിഭവ സമ്പന്നമായ നഗരങ്ങളുടെ വികസനം കുത്തനെ ഉയർന്നിരുന്നു. 1970-കളിൽ ബാലിക്പാപ്പാൻ നഗരത്തിൽ 7% ജനസംഖ്യാ വളർച്ചയുണ്ടാകുകയും അതേസമയം തടി, പെട്രോളിയം എന്നിവയുടെ കയറ്റുമതി നാടകീയമായി വർദ്ധിക്കുകയും ചെയ്തിരുന്നു.[12]
ഭൂമിശാസ്ത്രം
[തിരുത്തുക]ബലിക്പപ്പാൻ മുനിസിപ്പാലിറ്റിയുടെ ഭൂപ്രകൃതിയിൽ ഭൂരിഭാഗവും പൊതുവേ മലമ്പ്രദേശങ്ങളും (85%) പ്രധാനമായി തീരവും മലനിരകൾക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങൾ മാത്രം (15%) നിരപ്പായവയുമാണ്. സമീപത്തുള്ള താഴ്‍വരകളേക്കാൾ കുന്നുകൾക്ക് 100 മീറ്ററിൽ (330 അടി) താഴെ മാത്രം ഉയരമുള്ളവയാണ്.
അവലംബം
[തിരുത്തുക]- ↑ Banyaknya Pemeluk Agama Menurut Golongan Agama dan Kabupaten/Kota 2015 - Badan Pusat Statistik Provinsi Kalimantan Timur <https://kaltim.bps.go.id/statictable/2015/03/17/321/banyaknya-pemeluk-agama-menurut-golongan-agama-dan-kabupaten-kota-2015.html>
- ↑ Postal Code, Indonesia. "Kode Pos Kota Balikpapan - Kalimantan Timur". carikodepos.com (in ഇന്തോനേഷ്യൻ). Retrieved 2018-10-14.
- ↑ "Indeks Pembangunan Manusia Kota Balikpapan, Badan Pusat Statistik, 2018". Archived from the original on 2018-12-25. Retrieved 2020-04-14.
- ↑ "Pendatang Kota Balikpapan Capai 26.000 Jiwa". Tribun Kaltim.
- ↑ "Dinas Kependudukan Dan Catatan Sipil". Pemerintah Kota Balikpapan.
- ↑ Tranujaya, Herry (August 2014). "Minyak dan Revolusi". Vidya Karunia: 34.
{{cite journal}}
: Cite journal requires|journal=
(help) - ↑ Wood, William B (April 1986). "Intermediate Cities on a Resource Frontier". Geographical Review. American Geographical Society. 76 (2): 149–159. doi:10.2307/214621. JSTOR 214621.
- ↑ Muir, Dan (1999–2000). "The Balikpapan Raid". Forgotten Campaign: The Dutch East Indies Campaign 1941–1942.
- ↑ L, Klemen (1999–2000). "The capture of Balikpapan, January 1942". Forgotten Campaign: The Dutch East Indies Campaign 1941–1942. Archived from the original on 2011-07-26. Retrieved 2018-11-28.
- ↑ L, Klemen (1999–2000). "The capture of Balikpapan, January 1942". Forgotten Campaign: The Dutch East Indies Campaign 1941–1942. Archived from the original on 2011-07-26. Retrieved 2018-11-28.
- ↑ Biro Pusat Statistik, Jakarta, 2011.
- ↑ Wood, William B (April 1986). "Intermediate Cities on a Resource Frontier". Geographical Review. American Geographical Society. 76 (2): 149–159. doi:10.2307/214621. JSTOR 214621.