സമരിന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Samarinda
Official seal of Samarinda
Seal
Motto(s): 
Samarinda Kota Tepian
ProvinceEast Kalimantan
Founded1668
ഭരണസമ്പ്രദായം
 • MayorSyaharie Jaang
വിസ്തീർണ്ണം
 • ആകെ718 ച.കി.മീ.(277 ച മൈ)
ഉയരം
8 മീ(26 അടി)
ജനസംഖ്യ
 (2010)
 • ആകെ726.223
 • ജനസാന്ദ്രത1.0/ച.കി.മീ.(2.6/ച മൈ)
സമയമേഖലUTC+8 (WITA)
ഏരിയ കോഡ്+62 541
വെബ്സൈറ്റ്www.samarindakota.go.id

സമരിന്ദ ഇന്തോനേഷ്യയുടെ ബോർണിയോ ദ്വീപിലെ പൂർവ്വ കലിമന്താൻ പ്രവിശ്യയുടെ തലസ്ഥാനമാണ്. മഹകാം നദിയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഇത് ബോർണിയോ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. 2010ലെ സെൻസസ് പ്രകരം 842,691 ആണിവിടത്തെ ജനസംഖ്യ.

ചരിത്രം[തിരുത്തുക]

ഡച്ച് ഈസ്റ്റിന്ത്യ കമ്പനി മകസ്സാർ ആക്രമിച്ചു. ഇവിടത്തെ ഗോവാ രാജാവ് സുൽതാൻ ഹസ്സനുദിൻ തോൽക്കുകയും ഡച്ചുകാരുമായി ഒരു ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. ഈ യുദ്ധം ഗോവാ യുദ്ധം എന്നറിയപ്പെട്ടു. ഈ ഉടമ്പടിയെ ബോൺഗാജ ഉടമ്പടി എന്നു വിളിച്ചു. 1667 നവംബർ 19നാണ് ഉടമ്പടി നിലവിൽ വന്നത്.

പക്ഷേ ബുഗിസ് എന്ന ഒരു വിഭാഗം വിമതർ ഡച്ചു കാരുമായി ഒളിയുദ്ധം തുടർന്നു. കിഴക്കൻ കലിമന്താനിലെയ്ക്ക് അവർ തങ്ങളുടെ കേന്ദർമ് മാറ്റി. അവിടത്തെ കുടൈ സുൽതാൻ ഇവരെ സ്വീകരിക്കുകയും കറാങ്ങ് മുമുസ് നദിയ്ക്ക് ചുറ്റും താമസിക്കുകയും ചെയ്തു. ഇപ്പോൾ ഈ പ്രദേശം കമ്പുങ് സെലിലി എന്നാണ് അറിയപ്പെടുന്നത്. സുൽതാനെ ആ പ്രദേശം സംരക്ഷിക്കാൻ അവർ സഹായം വഗ്ദാനം ചെയ്തു. 1668 ജനുവരി 21 ആണ് ആദ്യ ബുഹിസ് സംഘം ഇവിടെയെത്തിയത്. ഈ ദിവസമാണ് ഈ പട്ടണത്തിന്റെ വാർഷികമായി കൊണ്ടാടപ്പെടുന്നത്.

ഭരണം[തിരുത്തുക]

6 ജില്ലകളായി (kecamatan) തിരിച്ചിരിക്കുന്നു. 2010ലെ സെൻസസ് അനുസരിച്ച് താഴെപ്പറയുന്ന പ്രകാരമാണ് ജനസംഖ്യ:

Name Population
Census 2010
Palaran 49,079
Samaranda Ilir 120,936
Samarinda Seberang 114,183
Sungai Kunjang 114,044
Samarinda Ulu 126,651
Samarinda Utara
(North Samarinda)
202,607

അവലംബം[തിരുത്തുക]

  • L, Klemen (1999–2000). "The conquest of Borneo Island, 1941-1942". Forgotten Campaign: The Dutch East Indies Campaign 1941-1942.
"https://ml.wikipedia.org/w/index.php?title=സമരിന്ദ&oldid=3697213" എന്ന താളിൽനിന്ന് ശേഖരിച്ചത്