പാരഫിൻ മെഴുക്

പാരഫിൻ മെഴുക് ഒരു വെളുത്ത അല്ലെങ്കിൽ നിറമില്ലാത്ത മൃദുലമായ പെട്രോളിയത്തിൽ നിന്നോ കൽക്കരിയിൽ നിന്നോ ഷെയ്ൽ ഓയിലിൽ നിന്നോ ലഭിക്കുന്ന വസ്തുവാണ്. ഇതിൽ 20 മുതൽ 40 വരെ ഹൈഡ്രോകാർബൺ തന്മാത്രകൾ കണപ്പെടുന്നു. സധാരണ താപനിലയിൽ ഇത് ഖരം ആകുന്നു. എന്നാൽ, 37• സെൽഷ്യസിൽ (99• ഫാരെൻഹീറ്റിൽ)ഉരുകാൻ തുടങ്ങുന്നു. അതിന്റെ തിളനില 370• സെന്റീഗ്രേഡ് (698• ഫാരെൻഹീറ്റ്)ആകുന്നു.[1] പാരഫിൻ മെഴുകിന്റെ പ്രധാന ഉപയോഗം ലൂബ്രിക്കേഷനും, വൈദ്യുത ആവരണവും മെഴുകുതിരി നിർമ്മാണവും ആകുന്നു. ഇതു മണ്ണെണ്ണയിൽ നിന്നും വ്യത്യസ്തമാകുന്നു.[2] എങ്കിലും മണ്ണെണ്ണയെ പാരഫിൻ എന്നു വിളിക്കാറുണ്ട്.
രസതന്ത്രത്തിൽ പാരഫിൻ; ആൽക്കേൻ വിളിക്കപ്പെടുന്നു. എന്ന രാസസൂത്രമുള്ള [[ഹൈഡ്രോകാർബൺ ആകുന്നു. ഈ പേര് ലാറ്റിനിൽ നിന്നും വന്നതാകുന്നു. parum ("barely") + affinis, meaning "lacking affinity" or "lacking reactivity", പാരഫിന്റെ മറ്റുള്ളവയോട് ചേർച്ചയില്ലാത്ത സ്വഭാവം ആണിതിനു കാരണം.[3]
സ്വഭാവം[തിരുത്തുക]
പാരഫിൻ മെഴുക് ഒരു വെള്ളനിറമുള്ള മണമില്ലാത്ത രുചിയില്ലാത്ത മെഴുകുരൂപത്തിലുള്ള ഖരപദാർഥമാകുന്നു. 46• സെന്റീഗ്രേഡ് മുതൽ 68• സെന്റീഗ്രേഡ് വരെ (115• ഫാരെൻഹീറ്റു മുതൽ 154• ഫാരെൻഹീറ്റു വരെ) സവിശേഷമായ ഉരുകൽനിലയുള്ളതും ഏതാണ്ട് 900 kg/m3 സാന്ദ്രതയുള്ളതുമാണ്.[4] പാരഫിൻ മെഴുക് വളരെനല്ല ഒരു വിദ്യുത് രോധി ആകുന്നു. ഇതിന്റെ വിദ്യുത് രോധനാങ്കം 1013 നും 1017 ഇടയിൽ ഓം മീറ്റർ ആകുന്നു. ഇതു ടെഫ്ലോൺ പോലുള്ള ചില പ്ലാസ്റ്റിക്കുകൾ ഒഴിച്ച് മറ്റെല്ലാ വസ്തുക്കളേക്കാൾ മെച്ചമായ വിദ്യുത് രോധനാങ്കം ഉള്ളതാണ്. ഇത് ഫലപ്രദമായ ഒരു ന്യൂട്രോൺ നിയന്ത്രകം ആകുന്നു. ജെയിംസ് ചാഡ് വിക്കിന്റെ ന്യൂട്രോണിനെ കണ്ടെത്താനുള്ള 1932ലെ പരീക്ഷണങ്ങളിൽ ഉപയോഗിച്ചിരുന്നു.
താപം സൂക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല വസ്തുവാണ്. ഇതിന്റെ ആപേക്ഷിക താപക്ഷമത 2.14–2.9 J g−1 K−1 (joules per gram kelvin) and a heat of fusion of 200–220 J g−1. [5] ഇതിന്റെ സവിശേഷതകൾ ജിപ്സം പലക നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇവിടെ മാറ്റം വരാത്ത ഉരുകൽനിലയുള്ള ഒരു പ്രത്യേകതരം മെഴുക് ജിപ്സം പലകയിൽ അതിന്റെ ഉല്പാദനസമയം തന്നെ പൂശുന്നു. ഇത്, പകലത്തെ ചൂട് വലിച്ചെടുത്ത് ഉരുകുകയും രാത്രി തണുക്കുമ്പോൾ വീണ്ടും ചൂട് പുറത്തുവിടുകയും ചെയ്യുന്നു. [6] ലൂണാർ റോവറിൽ ഇലക്ട്രോണിക് ഭാഗങ്ങൾ തണുപ്പിക്കാൻ ഇതിന്റെ സവിശേഷമായ സ്വഭാവം സഹായിച്ചു. താപനിയന്ത്രണസംവിധാനങ്ങളിൽ ഇതു ഉപയോഗിച്ചുവരുന്നു.
ഉല്പാദനം[തിരുത്തുക]
ലൂബ്രിക്കേഷനുള്ള ഓയിൽ ശുദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന ഉപോൽപ്പന്നമാണ് പാരഫിൻ മെഴുക്.
പ്രയോഗങ്ങൾ[തിരുത്തുക]
മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]
ഇതും കാണൂ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Paraffin Wax". Chemical book. ശേഖരിച്ചത് 25 ഒക്ടോബർ 2013.
{{cite web}}
: CS1 maint: url-status (link) - ↑ Raw materials and candles production processes Archived 2020-03-21 at the Wayback Machine., AECM
- ↑ "Paraffin, n". Oxford English Dictionary. Oxford, England: Oxford University Press. മാർച്ച് 2009.
- ↑ Nasser, William E (1999). "Waxes, Natural and Synthetic". എന്നതിൽ McKetta, John J (സംശോധാവ്.). Encyclopedia of Chemical Processing and Design. വാള്യം. 67. New York: Marcel Dekker. പുറം. 17. ISBN 0-8247-2618-9. This can vary widely, even outside the quoted range, according to such factors as oil content and crystalline structure.
- ↑ "Specific Heat Capacity". Diracdelta.co.uk Science and Engineering Encyclopedia. Dirac Delta Consultants Ltd, Warwick, England. മൂലതാളിൽ നിന്നും 4 ഓഗസ്റ്റ് 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ഒക്ടോബർ 2013.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 22 ഡിസംബർ 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ജൂലൈ 2015.