ഷെയിൽ എണ്ണ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Sedimentary rock | |
Composition | |
---|---|
Primary | |
Secondary |
ഷെയിൽ എണ്ണ, ഷെയിൽ പാറയെ പൈറോലൈസിസ്, ഹൈഡ്രോജനേഷൻ, തെർമൽ ഡിസൊല്യൂഷൻ തുടങ്ങിയ പ്രക്രിയകൾക്ക് വിധേയമാക്കി നിർമ്മിക്കുന്നതാണ്. ഈ പ്രക്രിയകൾ വഴി, ഷെയിൽ പാറയിലുള്ള കാർബണിക പദാർഥത്തെ(കിറോജൻ) കൃത്രിമ എണ്ണയും വാതകവുമായി മാറ്റുന്നു. ഇങ്ങനെ ലഭിക്കുന്ന എണ്ണ നേരിട്ട് അപ്പോൾത്തന്നെ ഉപയോഗിക്കുകയോ വീണ്ടും ശുദ്ധീകരിക്കാനായി മാറ്റുകയോ ചെയ്യുന്നു. ഈ എണ്ണയിൽ ഹൈഡ്രജൻ ചേർക്കുകയും സൾഫർ, നൈട്രജൻ പോലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ശുദ്ധീകരിച്ച എണ്ണ ക്രൂഡ് ഓയിലിൽനിന്നും ലഭിക്കുന്ന മറ്റ് എണ്ണകൾപോലെ തന്നെ ഉപയോഗിക്കാൻ കഴിയും.