തമ്പാൻ മേലത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തമ്പാൻ മേലത്ത് (ജനനം: 1970 ജൂൺ 20, കാറഡുക്ക, കേരളം)കേരളീയനും ധ്രുവ-സമുദ്രശാസ്ത്രഗവേഷകനുമാണ്. നാഷണൽ സെന്റർ ഫോർ അന്റാർക്ടിക് ആന്റ് ഓഷ്യൻ റിസർച്ചിൽ സീനിയർ സയന്റിസ്റ്റ് ആണ്. തമ്പാൻ മേലത്ത് ആണ് ഇന്ത്യയിൽ ആദ്യമായി അന്റാർക്ടിക്ക് ഐസ് കോർ ഉപയോഗിച്ചുള്ള പഠനശാഖ ഗോവയിലെ നാഷണൽ സെന്റർ ഫോർ അന്റാർക്ടിക്ക് ആന്റ് ഓഷ്യൻ റിസർച്ചിൽ ആരംഭിച്ചത്. ഇതിലേയ്ക്കായി, 2002ൽ, ഗോവയിൽ തമ്പാൻ ഇന്ത്യയിലെ ആദ്യത്തെ ഐസ് കോർ ലബോറട്ടറി സ്ഥാപിച്ചു.[1]

ജീവചരിത്രം[തിരുത്തുക]

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമത്തിൽ 1970 ജൂൺ 20നു ജനിച്ചു. പിതാവ്: പരേതനായ, അടുക്കാത്ത് കുഞ്ഞിരാമൻ നായർ. അമ്മ: മേലത്ത് അമ്മാളു അമ്മ.[2] അന്റാർട്ടിക്ക, ആർട്ടിക്, ഹിമാലയം, തെക്കൻ സമുദ്രം എന്നിവിടങ്ങളിൽ പലതവണ പര്യവേക്ഷണസംഘങ്ങളെ നയിച്ചിട്ടുണ്ട്. [3][4]2010ലെ 2300 കിലോമീറ്റർ നീളുന്ന അതിസാഹസികമായ ആദ്യ ഇന്ത്യൻ ദക്ഷിണധ്രുവപര്യവേക്ഷണം നടത്തിയ അപൂർവ്വം ചില ഗവേഷകരിൽ ഒരാളാണ്.[5] അന്റാർക്ടിക് ഐസ് കോർ പഠനസംഘത്തിലും അംഗമായിരുന്ന തമ്പാൻ മേലത്ത്, ഈ പഠനത്തിലൂടെ ആഗോളതാപനം ധ്രുവപ്രദേശത്തെ മഞ്ഞുപാളികളിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് പഠിച്ചു. ഇന്ത്യയുടെ ഹൈ അൾട്ടിട്യൂഡ് റിസർച്ച് സ്റ്റേഷൻ ഹിമാൻഷ് ഹിമാലയത്തിൽ സ്ഥാപിക്കാൻ നേതൃത്വം വഹിച്ചു. 13500 അടി ഉയരത്തിലാണ് ഹിമാൻഷ് സ്ഥാപിച്ചിരിക്കുന്നത്. ഹിമാചൽപ്രദേശിലെ സ്പിതി താഴ്വരയിലാണ് ഈ ഗവേഷണസ്ഥാപനം സ്ഥാപിച്ചത്.[6][7][8][9][10][11]

പഠനവും ഔദ്യോഗികജീവിതവും[തിരുത്തുക]

കേരളത്തിലെ കാസർഗോഡു് ജില്ലയിലെ കാറഡുക്കയിൽ ജനിച്ചു.[12] കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ പഠിച്ചു (1975 - 1985). കാസർഗോഡ് ഗവൺമെന്റ് കോളെജിൽ നിന്നും ജിയോളജിയിൽ ബിരുദമെടുത്തു. [13]തുടർന്ന്, 1992ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽനിന്ന് മറൈൻ ജിയോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കേന്ദ്ര ഗവണ്മെന്റിന്റെ എൻ ഇ റ്റി (നെറ്റ്) സ്കോളർഷിപ്പോടെ ഗോവയിൽ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി|നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ പി എച്ച് ഡി ചെയ്തു. പ്രശസ്തമായ ഡി എ എ ഡി (DAAD)ഫെലോഷിപ്പ് കിട്ടി ജർമ്മനിയിലെ ബ്രെമെൻ സർവ്വകലാശാലയിലും ഗവേഷണം ചെയ്തു. 2001 ൽ ജെ എസ് പി എസ് (ജപ്പാൻ സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് സയൻസ്), ഫെലോഷിപ്പ് ലഭിച്ച് ടോക്കിയോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി. 2000ൽ കേരളത്തിലെ കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട്, നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യനൊഗ്രഫിയിൽ ശാസ്ത്രജ്ഞനായി. 2002ൽ നാഷണൽ സെന്റർ ഫോർ അന്റാർക്ടിക്ക് ആന്റ് ഓഷ്യൻ റിസർച്ചിൽ സീനിയർ സയന്റിസ്റ്റ്. ഇപ്പോൾ അവിടുത്തെ പ്രൊജക്ട് ഡയറക്ടറും ഹിമ ശാസ്ത്ര (ക്രിസോഫിയർ സയൻസ്) ശാഖയുടെ തലവനും ആണ്. [14]

പുരസ്കാരങ്ങൾ[തിരുത്തുക]

ഡോ. തമ്പാന്റെ ശാസ്ത്രഗവേഷണപ്രവർത്തനങ്ങൾക്ക് അംഗീകാരമായി അനേകം ദേശീയവും അന്തർദ്ദേശീയവുമായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

  • ജർമ്മൻ അക്കാഡമിക്ക് എക്സേഞ്ച് സർവ്വീസ് നൽകുന്ന (DAAD)ഫെലോഷിപ്പ് (1997)
  • ഇന്ത്യൻ അസോസിയേഷൻ ഓഫ് സെഡിമെന്റോളജിസ്റ്റ്സ് നൽകിയ യങ് സെഡിമെന്റോളജിസ്റ്റ് അവാർഡ് (1997)
  • 2001 ൽ ജെ എസ് പി എസ് (ജപ്പാൻ സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് സയൻസ്)ന്റെ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് [15]
  • ഇന്റർനാഷണൽ കൗൺസിൽ ഫോർ സയൻസ് നൽകിയ സ്റ്റാർട്ട് യങ്ങ് സയന്റിസ്റ്റ് അവാർഡ് (2001)<http://start.org/>
  • മിനറലോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന നാഗണ്ണ ഗോൾഡ് മെഡൽ (2003)
  • മിനിസ്ട്രി ഓഫ് ഏർത്ത് സയൻസസ് നൽകിയ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ഫോർ ഔട്സ്റ്റാന്റിംഗ് കോണ്ട്രിബ്യൂഷൻസ്(2001)
  • 2013 മാർച്ച് 19നു മിനിസ്ട്രി ഓഫ് മൈനിങിന്റെ പുരസ്കാരമായ നാഷണൽ ജിയോസയൻസ് അവാർഡ് (മുമ്പ് ഇത് നാഷണൽ മിനെറൽ അവാർഡ് എന്നറിയപ്പെട്ടു) ലഭിച്ചു. 1966ലാണ് മൈനിങിന്റെ മന്ത്രാലയം ആണ് ഭൗമശാസ്ത്രഗവേഷണത്തിനായി ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

[16]

ഡോ. മേലത്ത്, താഴെപ്പറയുന്ന വിവിധ ദേശീയ അന്തർദ്ദേശിയ ശാസ്തസാങ്കേതികബോഡികളിൽ ക്ഷണിക്കപ്പെട്ട അംഗമായിട്ടുണ്ട്:

  • ബെൽജിയത്തിലെ അന്താരാഷ്ട്രീയപോളാർ ഫൗണ്ടേഷന്റെ (ഐ. പി. എഫ്) ബൈലെറ്റ് ലടൂർ അന്റാർക്ടിക്ക ഫെല്ലോഷിപ്പ് അവാർഡ് 2016-18 ന്റെ ജൂറി അംഗമാണ്.
  • ഇന്റെർനാഷണൽ പാർട്ണർഷിപ്സ് ഇൻ ഐസ്കോർ സയൻസസ് എന്ന സംഘടനയുടെ സയന്റിഫിക്ക് സ്റ്റിയറിംഗ് കമ്മിറ്റിയുടെ അംഗം.
  • ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ഫ്യൂച്ചർ എർത്ത് നാഷണൽ കമ്മിറ്റിയുടെ അംഗം.
  • ഇന്ത്യൻ സർക്കാരിന്റെ കീഴിലുള്ള നാഷണൽ മിഷൻ ഓൺ ഹിമാലയൻ സ്റ്റഡീസിന്റെ സയന്റിഫിക്ക് ആന്റ് ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ നോമിനേറ്റു ചെയ്ത അംഗം.
  • നാഷണൽ സെന്റർ ഫോർ അന്റാർക്ടിക്ക് ആന്റ് ഓഷ്യൻ റിസർച്ചിന്റെ റിസർച്ച് അഡ്വൈസറി കമ്മിറ്റിയുടെ മെംബർ സെക്രട്ടറി.
  • ജോയിന്റ് എസ് സി എ ആർ [17], ഐ എ എസ് സി [18] ബൈപൊളാർ ആക്ഷൻ ഗ്രൂപ്പ് ഓൺ സയൻസ് കോ-ഓപ്പറേഷൻ അംഗം.

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/city/goa/Thamban-Meloth-bags-national-geoscience-award/articleshow/19080808.cms
  2. http://prabook.com/web/person-view.html?profileId=571428
  3. http://www.hindustantimes.com/delhi/indian-scientists-conquer-south-pole/story-MjuNfq8jRCX6OzlqUFUBPP.html
  4. http://indianexpress.com/about/thamban-meloth/
  5. http://www.ndtv.com/india-news/indian-scientists-hoist-tricolour-at-south-pole-439989
  6. http://www.deccanchronicle.com/lifestyle/travel/171016/keralite-on-a-himansh-high.html
  7. http://www.thehindu.com/sci-tech/science/High-altitude-glacial-lab-opens-in-the-Himalayas/article15477833.ece
  8. http://www.newindianexpress.com/cities/thiruvananthapuram/2010/apr/23/pay-attention-to-green-issues-says-binoy-viswam-149595.html[പ്രവർത്തിക്കാത്ത കണ്ണി]
  9. https://books.google.co.in/books?id=wHzFCwAAQBAJ&pg=PA90&lpg=PA90&dq=thamban+meloth&source=bl&ots=OvjulNhSVQ&sig=eA1oGCO2NiHqwpj8g3Ur-YDICCI&hl=en&sa=X&ved=0ahUKEwiWit7aytjPAhUBgI8KHb_8ADM4HhDoAQgjMAI#v=onepage&q=thamban%20meloth&f=false
  10. http://www.hindustantimes.com/india/india-set-to-become-major-scientific-player-in-polar-region/story-gZgy74D8ewzNzyEA3oWelN.html
  11. http://www.currentscience.ac.in/php/auth.php?authid=44510&author=Thamban,%20Meloth
  12. http://www.thehindu.com/todays-paper/tp-national/tp-kerala/upbeat-from-antarctic-mission/article1879538.ece
  13. http://www.thehindu.com/todays-paper/tp-national/tp-kerala/upbeat-from-antarctic-mission/article1879538.ece
  14. http://gsisoa.in/index.php?option=com_content&view=article&id=78%3Adrthambanmeloth&catid=51&Itemid=72&lang=en[പ്രവർത്തിക്കാത്ത കണ്ണി]
  15. http://www.jsps.go.jp/
  16. http://www.asiaoceania.org/aogs2010/doc/lectures/Speaker%20Biography/Public%20Lectures/Thamban%20Meloth_bio.pdf
  17. http://www.scar.org
  18. http://iasc.info
"https://ml.wikipedia.org/w/index.php?title=തമ്പാൻ_മേലത്ത്&oldid=3814105" എന്ന താളിൽനിന്ന് ശേഖരിച്ചത്