തണ്ടാൻ‌ മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തണ്ടാൻ‌മരംകൊത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തണ്ടാൻ മരംകൊത്തി
Kogera 05z7591s.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Picidae
ജനുസ്സ്: Dendrocopos
വർഗ്ഗം: D. kizuki
ശാസ്ത്രീയ നാമം
Dendrocopos kizuki
(Temminck, 1836)

ശാസ്ത്രീയ നാമം :Dendrocopos kizuki ഇംഗ്ലീഷിൽ Pygmy Woodpecker എന്നാണ് അറിയപ്പെടുന്നത്.

റഷ്യ, ചൈന, കൊറിയ, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു(1).ഇന്ത്യയിൽ കേരളത്തിലെ വയനാട്‌,കോഴിക്കോട് ജില്ലകളിൽ ആണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. കേരളത്തിൽ കാണപ്പെടുന്ന മരംകൊത്തി ഇനങ്ങളിൽ ഏറ്റവും ചെറുതാണ് തണ്ടാൻ മരംകൊത്തികൾ. പഴവർഗങ്ങളും തേനും ആണ് ഇവയുടെ പ്രധാന ഭക്ഷണം.(2) മരംകൊത്തിയുടെ മുകൾ ഭാഗത്തിന് വെളുത്ത വരകളോടു കൂടിയ തവിട്ടു നിറമാണ്. അടിഭാഗത്തിനു മങ്ങിയ മഞ്ഞ നിറം കലര്ന്ന വെളുത്ത നിറമാണ്. അടിഭാഗത്ത് തവിട്ടു നിറത്തിലുള്ള അവ്യക്തമായ വരകൾ ഉണ്ട്. പിൻ കഴുത്ത് വരെ എത്തുന്ന വെളുത്ത കണ്പുരികം ഇതിനുണ്ട്. വാൽ ചിറകിന്റെ മധ്യത്തുള്ള തൂവലുകളിൽ വെളുത്ത കുത്തുകൾ കാണാവുന്നതാണ്‌.(3)

ചിത്രശാല[തിരുത്തുക]

തട്ടേക്കാട്

അവലംബം[തിരുത്തുക]

  1. BirdLife International (2008). Dendrocopos kizuki. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 21 February 2010.

2. Page No.4, Birds -The Winged Helpers by N.V.Satheesan, Translated by Ojal Sarah Paul, H&C Publications, Thrissur, First published in March 2010,

3.http://birder.in/info/290

"https://ml.wikipedia.org/w/index.php?title=തണ്ടാൻ‌_മരംകൊത്തി&oldid=2509306" എന്ന താളിൽനിന്നു ശേഖരിച്ചത്