വലിയ പൊന്നി മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വലിയ പൊന്നിമരംകൊത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയ പൊന്നി മരംകൊത്തി
GreaterFlameback.jpg
പെൺ വലിയ പൊന്നിമരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
ഉപവർഗ്ഗം: Neornithes
Infraclass: Neognathae
ഉപരിനിര: Neoaves
നിര: Piciformes
കുടുംബം: Picidae
ഉപകുടുംബം: Picinae
Tribe: Megapicini
ജനുസ്സ്: Chrysocolaptes
വർഗ്ഗം: ''C. guttacristatus ''
ശാസ്ത്രീയ നാമം
Chrysocolaptes guttacristatus
(Tickell, 1833)

ത്രിയംഗുലി മരംകൊത്തിയേക്കാൾ അല്പം വലുതും നീണ്ട കൊക്കുമുള്ളവയാണ് വലിയ പൊന്നി മരംകൊത്തി[2] [3][4][5] (Large Golden-backed Woodpecker). കൊക്കിൽ നിന്നും കവിളിലേയ്ക്ക് മീശപോലെ കറുത്ത പട്ട രണ്ടായി പിരിഞ്ഞ് കാണപ്പെടുന്നു. പിൻകഴുത്തിലെ കറുത്ത പട്ടയിയിലുള്ള വെളുത്ത പൊട്ടുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടിൽ വസിക്കുന്ന ഇവ വൻമരങ്ങളിൽ വളരെ വേഗം കയറി പ്രാണികളെ പിടിച്ച് തിന്നാൻ സമർഥരാണ്. ശബ്ദം ഏകദേശം ത്രിയംഗുലി മരംകൊത്തിയുടേതു പോലെയാണ്. ഡിസംബർ മുതൽ മാർച്ച് മാസം വരെയുള്ള കാലഘട്ടത്തിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയുടെ ആകൃതിയിലായിരിക്കും ഇവയുണ്ടാക്കുന്ന മരപ്പൊത്തുകൾ.

Calls of C. l. socialis, വയനാട്ടിൽ നിന്ന് ശേഖരിച്ച ശബ്ദം.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Chrysocolaptes guttacristatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. pp. 499–500. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
"https://ml.wikipedia.org/w/index.php?title=വലിയ_പൊന്നി_മരംകൊത്തി&oldid=2608826" എന്ന താളിൽനിന്നു ശേഖരിച്ചത്