പാണ്ടൻപൊന്നി മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാണ്ടൻ പൊന്നി മരംകൊത്തി
White-naped Woodpecker (Chrysocolaptes festivus) in Hyderabad W IMG 7547.jpg
Male in Hyderabad, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. festivus
ശാസ്ത്രീയ നാമം
Chrysocolaptes festivus
(Boddaert, 1783)

കേരളത്തിൽ കാണപ്പെടുന്ന ഒരിനം മരംകൊത്തിയാണ് പാണ്ടൻ പൊന്നി മരംകൊത്തി[1] [2][3][4] - White Naped Woodpecker (ശാസ്ത്രീയ നാമം: Chrysocolaptes festivus). ഇതിന്റെ രൂപം നാട്ടുമരംകൊത്തിയോട് സാമ്യമുണ്ട്.

രൂപവിവരണം[തിരുത്തുക]

പിടപക്ഷി

വളവില്ലാത്ത കൂർത്ത കൊക്കും മരത്തിൽ ബലം കൊടുക്കാവുന്നത്ര ശക്തിയുള്ള വാലും ഉണ്ട്. വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകിൽ തൂവെള്ളയായ ഒരു ത്രികോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആൺ‌പക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുൻഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകൾ കാണാം. കാലിലെ രണ്ടു വിരലുകൾ മുമ്പോട്ടും രണ്ടെണ്ണം പുറകോട്ടുമാണ്. നല്ല നീളമുള്ള നാവ് ഇരകളെ പിടിക്കാൻ നല്ലതാണ്. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടൻപൊന്നി മരംകൊത്തിയ്ക്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9. |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
  • BirdLife International (2004). Chrysocolaptes festivus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
  • Grimmett, Richard; Inskipp, Carol & Inskipp, Tim (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6