തടിയന്റവിടെ നസീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തടിയന്റവിടെ നസീർ
ജനനം
ദേശീയതഇന്ത്യ
മറ്റ് പേരുകൾതടിയന്റവിട നസീർ, ഉമ്മർ ഹാജി
അറിയപ്പെടുന്നത്തീവ്രവാദം
Criminal penaltyജീവപര്യന്തം
Criminal statusതടവിൽ
കൂറ്ലഷ്കർ-ഇ-ത്വയ്യിബ, ഐ.എസ്.എസ്.

നിരവധി തീവ്രവാദ, ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും, വിചാരണ പൂർത്തിയായ കേസുകളിൽ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോൾ തടവിൽ കഴിയുകയും ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് തടിയന്റവിട നസീർ അഥവാ ഉമ്മർ ഹാജി എന്നറിയപ്പെടുന്ന നീർച്ചാൽ ബെയ്തുൽ ഹിലാലിൽ തടിയന്റവിടെ നസീർ. കാശ്മീർ റിക്രൂട്ട്മെന്റ് കേസ്, 2008-ലെ ബംഗളുരു സ്ഫോടന പരമ്പര കേസ്, ഇ.കെ. നായനാർ വധശ്രമക്കേസ്, തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണമുണ്ടാക്കാൻ ചെയ്ത കാച്ചപ്പള്ളി ജൂവലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, അബ്ദുൾ നാസർ മഅ്ദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന്റെ ബസ് കളമശ്ശേരിയിൽ കത്തിച്ച കേസ് തുടങ്ങിയവയാണ് ഇയാൾ ഉൾപ്പെട്ട പ്രധാന കേസുകൾ. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്കർ-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യൻ കമാൻഡറാണ് ഇയാൾ എന്ന് പൊതുവേ കരുതപ്പെടുന്നു[1][2]. മുൻ പി.ഡി.പി പ്രവർത്തകനും കണ്ണൂർ ഏരിയയിൽ ഭാരവാഹകനും ആയിരുന്നു.[3]

മുൻ കേരളാ മുഖ്യമന്ത്രി ഇ.കെ നായനാർ വധശ്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷം ഉപാധികളോടേ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് ഇയാൾ[4]. കേരളത്തിൽ നിന്നും മുസ്‌ലീം യുവാക്കളെ തീവ്രവാദപ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും അവർ കാശ്മീരിൽ പാകിസ്താൻ അതിർത്തിയിൽ ഇന്ത്യൻ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്[5][6] .

പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും[തിരുത്തുക]

അന്വേഷണോദ്യോഗസ്ഥരുടെ അഭിപ്രായ പ്രകാരം നസീർ തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത് അബ്ദുൾ നാസർ മദനി 1989-ൽ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ഐ.എസ്.എസ്.) ആണ്[7]. പിന്നീട് ഐ.എസ്.എസ്. നിരോധിക്കപ്പെട്ടതോടെ മദനി പുതിയതായി തുടങ്ങിയ പി.ഡി.പി.യുടെ പ്രവർത്തകനായി. കോയമ്പത്തൂർ സ്ഫോടന പരമ്പരയെത്തുടർന്ന് മദനി അറസ്റ്റിലായതോടെ നസീർ സ്വന്തം നിലയ്ക്ക് പ്രവർത്തനമാരംഭിച്ചു,

അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തായതിനെത്തുടർന്ന് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തീവ്രവാദപ്രവർത്തനങ്ങൾക്കായി പണമുണ്ടാക്കാൻ 2002 ജൂൺ 20-ന്[8] എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജൂവലറി ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് രണ്ടരക്കിലോ സ്വർണ്ണം മോഷ്ടിച്ചിരുന്നു. ഇക്കാര്യത്തിൽ നസീർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്[9]. തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി തമിഴ്‌നാട് സർക്കാരിനെ ഭീഷണിപ്പെടുത്തുവാനെന്ന് കരുതപ്പെടുന്ന, തമിഴ്‌നാട് സർക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 2005 സെപ്റ്റംബർ 9-നു[10] തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയിൽ വെച്ച് തീവെച്ച് നശിപ്പിച്ച കേസിൽ പ്രധാന സൂത്രധാരകനും ഒന്നാം പ്രതിയുമാണ്[11][10]. ആ കേസിൽ മദനിയുടെ ഭാര്യ സൂഫിയ മഅദനിയും കൂട്ടുപ്രതിയാണ്[7]. 2006 മാർച്ച് മൂന്നിന് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലും, മൊഫ്യൂസൽ ബസ്‌സ്റ്റാൻഡിലുമായി നടന്ന ബോംബ് സ്ഫോടനങ്ങളിൽ കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്[12].

പിന്നീട് കൂടുതൽ ഗൗരവകരവും ഇന്ത്യാവിരുദ്ധവുമായ കുറ്റങ്ങൾ ചെയ്തതായി ആരോപണമുണ്ട്. കുടകിലെ തീവ്രവാദ ക്യാമ്പ്, കാശ്മീർ റിക്രൂട്ട്മെന്റ് കേസ് തുടങ്ങിയവയൊക്കെ ഈ കാലത്തെ കേസുകളാണ്. 2008 ഒക്ടോബറിൽ കാശ്മീരിൽ നാല് മലയാളി യുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച കേസിൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കായി അവരെ എടുത്ത കേസിൽ ഒളിവിൽ കഴിയവെ പിടിയിലായി. കാശ്മീർ റിക്രൂട്ട്മെന്റ് കേസിലും നസീർ കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെടുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്. വിധി പ്രകാരം കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ശിക്ഷ പൂർത്തിയായ ശേഷമാണ് ഈ ശിക്ഷ പ്രാബല്യത്തിൽ വരിക[13]. 2008-ൽ തന്നെ ബംഗളുരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലും പ്രതിയാണ്.

റഹിം പൂക്കടശ്ശേരി വധശ്രമം, തയ്യിൽ വിനോദ്‌ വധം തുടങ്ങിയ കേസുകൾ, കള്ളനോട്ട് കേസുകൾ, പോലീസുകാരെ ആക്രമിച്ച കേസുകൾ, വിവിധ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തുകയും തെളിവു നശിപ്പിക്കാൻ അവ കത്തിക്കുകയും ചെയ്ത കേസുകൾ, കാർ മോഷണക്കേസുകൾ തുടങ്ങി മറ്റു നിരവധി കേസുകളിലും പ്രതിയാണ്.

ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകനേതാവായ യാസീൻ ഭട്കൽ, തടിയന്റവിട നസീറുമായി ചേർന്ന് കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്[14].

അറസ്റ്റ്[തിരുത്തുക]

2009 നവംബറിൽ മേഘാലയ അതിർത്തിയിൽ ബംഗ്ലാദേശിൽ ബംഗ്ലാദേശി പോലീസിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു[2]. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ ബംഗ്ലാദേശിലെ ഇന്ത്യയുടേയും അമേരിക്കൻ ഐക്യനാടുകളുടേയും എംബസ്സികൾ ആക്രമിക്കാനായിട്ട് എത്തിയതായിരുന്നു എന്ന് പറയപ്പെടുന്നു[15]. അമേരിക്കൻ ഐക്യനാടുകളിൽ പിടിയിലായ ലെഷ്കർ പ്രവർത്തകൻ ഡേവിഡ് ഹെഡ്‌ലി നൽകിയ സൂചനകളെ തുടർന്നായിരുന്നു അറസ്റ്റുണ്ടായതെന്ന് പറയപ്പെടുന്നു[16]. കേരളത്തിനു പുറമേ, കർണ്ണാടക, തമിഴ്‌നാട്, ജമ്മു-കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും കേസുകൾ ഉണ്ട്.

ലഭിച്ച ശിക്ഷകൾ വിയ്യൂർ ജയിലാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജയിലിൽ പ്രശ്നകാരിയാണെന്നും[17], ജയിൽ സുരക്ഷയ്ക്ക് തന്നെ തടസ്സമാണെന്നും, ജയിലിൽ വെച്ച് ഡൽഹി ഹൈക്കോടതി സ്ഫോടനം ആസൂത്രണം ചെയ്തു[18] നടപ്പിലാക്കി എന്നുമൊക്കെ ആരോപണമുയർന്നിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. "തടിയന്റവിടെ നസീർ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ". മാതൃഭൂമി. ശേഖരിച്ചത് 7 ഫെബ്രുവരി 2014.[പ്രവർത്തിക്കാത്ത കണ്ണി]
 2. 2.0 2.1 "India to seek extradition of LeT commander held in Dhaka" (ഭാഷ: ഇംഗ്ലീഷ്). റീഡിഫ്.കോം. 28 നവംബർ 2009. ശേഖരിച്ചത് 7 ഫെബ്രുവരി 2014.
 3. "തടിയന്റവിടെ നസീർ പി ഡി പി ഭാരവാഹിയായിരുന്നു". http://veekshanam.com/content/view/1741/1/. ഡിസംബർ 18, 2009. ശേഖരിച്ചത് ഡിസംബർ 20, 2009. {{cite news}}: Cite has empty unknown parameter: |coauthors= (help); External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
 4. "മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ടുതട്ടിൽ". http://www.kasaragodvartha.com/viewnews.php?id=24123. ഡിസംബർ 18, 2009. ശേഖരിച്ചത് ഡിസംബർ 20, 2009. {{cite news}}: Cite has empty unknown parameter: |coauthors= (help); External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
 5. "കാശ്‌മീർ റിക്രൂട്ട്‌മെന്റ്‌: തടിയന്റവിട നസീർ ഉൾപ്പെടെ 10 പേർക്കു ജീവപര്യന്തം". മംഗളം. 2013 ഒക്ടോബർ 5. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= and |date= (help)
 6. "കാശ്മീർ റിക്രൂട്ട്‌മെന്റ് കേസ്: തടിയന്റവിട നസീർ അടക്കം 13 പേർ കുറ്റക്കാർ". ഡൂൾന്യൂസ്. 2013 ഒക്ടോബർ 1. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= and |date= (help)
 7. 7.0 7.1 "Madani's wife charged with aiding LeT man". Economic Times. 2009 ഡിസംബർ 12. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= and |date= (help)
 8. "ജ്വല്ലറി ഉടമയെ വെട്ടി വീഴ്ത്തി കവർച്ച: പ്രതികൾ തടിയൻറവിട നസീറും സംഘവും". മനോരമഓൺലൈൻ. 2012 മെയ് 29. ശേഖരിച്ചത് 2014 ഫെബ്രുവരി 8. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 9. "കവർച്ചക്കേസ്: തടിയൻറവിട നസീർ കുറ്റം സമ്മതിച്ചു". മാതൃഭൂമി. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 10. 10.0 10.1 "കളമശേരി ബസ് കത്തിക്കൽ : സൂത്രധാരൻ തടിയന്റവിട നസീർ". Doolnews.com. 2009 നവംബർ 19. ശേഖരിച്ചത് 2014 ഫെബ്രുവരി 8. {{cite news}}: Check date values in: |accessdate= and |date= (help)
 11. "Production warrant issued against 3 accused". The New Indian Express. 2012 മെയ് 16. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= and |date= (help)
 12. "കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം". epathram.com. 2011 ഓഗസ്റ്റ് 12. ശേഖരിച്ചത് 2014 ഫെബ്രുവരി 8. {{cite news}}: Check date values in: |accessdate= and |date= (help)
 13. "Jehadis convicted". ഫ്രണ്ട്‌ലൈൻ (ഭാഷ: ഇംഗ്ലീഷ്). 2013 നവംബർ 1. ശേഖരിച്ചത് 2014 ഫെബ്രുവരി 8. {{cite news}}: Check date values in: |accessdate= and |date= (help)
 14. "Bhatkal admits to indirect terror links within state". Deccan Chronicle. 2013 ഒക്ടോബർ 17. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 15. "തടിയന്റവിടെ നസീർ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ". മാതൃഭൂമി. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
 16. "'Bangladesh hands over top LeT operative to India'". Rediff.com. 2009 നവംബർ 29. ശേഖരിച്ചത് 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate= and |date= (help)
 17. "ജയിലിനെ വിറപ്പിക്കുന്നു, തടിയന്റവിട നസീർ!". Webdunia.com. 2011 ഡിസംബർ 13. ശേഖരിച്ചത് 2014 ഫെബ്രുവരി 13. {{cite news}}: Check date values in: |accessdate= and |date= (help)
 18. "ഡൽഹി സ്ഫോടനത്തിന് പിന്നിൽ തടിയന്റവിട നസീർ!". Webdunia.com. 2011 സെപ്റ്റംബർ 20. ശേഖരിച്ചത് 2014 ഫെബ്രുവരി 13. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=തടിയന്റവിടെ_നസീർ&oldid=3804970" എന്ന താളിൽനിന്ന് ശേഖരിച്ചത്