കോഴിക്കോട് ഇരട്ട സ്ഫോടനങ്ങൾ (2006)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2006-ലെ കോഴിക്കോട് ഇരട്ട സ്ഫോടനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2006 മാർച്ച് 3-നു് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ് സ്റ്റാൻഡിലും, കോഴിക്കോട് മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലുമായി രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടായി[1] [2] . കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്സ്സ്റ്റാൻഡിൽ സ്ഫോടനം നടന്ന് പതിനഞ്ച് മിനുട്ടുകൾക്കു ശേഷമാണ് മൊഫ്യൂസൽ സ്റ്റാൻഡിൽ സ്ഫോടനമുണ്ടായത്[2] . സ്ഫോടനങ്ങളിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും മൂന്ന് പേർക്ക് പരിക്കേറ്റു[3].

അന്വേഷണം[തിരുത്തുക]

2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻ.ഐ.എ. അന്വേഷണച്ചുമതല ഏറ്റെടുത്തു[3]. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം ശിക്ഷ എൻ.ഐ.എ. കോടതി വിധിച്ചിരുന്നു[3][4].

അവലംബം[തിരുത്തുക]

  1. "കോഴിക്കോട് ഇരട്ട സ്‌ഫോടനം: നസീറും ഷഫാസും കുറ്റക്കാർ". മാധ്യമം. ശേഖരിച്ചത് 12 ഓഗസ്റ്റ് 2011.
  2. 2.0 2.1 "കോഴിക്കോട് ഇരട്ട സ്‌ഫോടനം തീവ്രവാദി ആക്രമണമെന്ന് കോടതി". മാതൃഭൂമി. ശേഖരിച്ചത് 12 ഓഗസ്റ്റ് 2011.
  3. 3.0 3.1 3.2 "നസീറിനും ഷഫാസിനും ജീവപര്യന്തം". മാതൃഭൂമി. ശേഖരിച്ചത് 12 ഓഗസ്റ്റ് 2011.
  4. "കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം". epathram.com. 2011 ഓഗസ്റ്റ് 12. ശേഖരിച്ചത് 2014 ഫെബ്രുവരി 8.