Jump to content

തകാഷി മുറകാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തകാഷി മുറകാമി
Murakami at the Palace of Versailles 2010
ജനനം (1962-02-01) ഫെബ്രുവരി 1, 1962  (62 വയസ്സ്)
ദേശീയതജപ്പാൻ
വിദ്യാഭ്യാസംടൊക്കിയൊ യൂണിവേഴ്സിറ്റി ഓഫ് ആർട്ട്സ്
പ്രസ്ഥാനംസൂപ്പർഫ്ലാറ്റ്

ഒരു ജാപ്പനീസ് സമകാലിക കലാകാരനാണ് തകാഷി മുറകാമി (村上 隆, ജനനം: ഫെബ്രുവരി 1, 1962). ഫൈൻ ആർട്സ് മീഡിയയിലും (പെയിന്റിംഗ്, ശിൽപം പോലുള്ളവ) വാണിജ്യ മാധ്യമങ്ങളിലും (ഫാഷൻ, ഉപഭോഗ വസ്തുക്കൾ, അനിമേഷൻ എന്നിവ) ഒരുപോലെ പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം. ജാപ്പനീസ് കലാപാരമ്പര്യത്തിന്റെ സൗന്ദര്യാത്മക സവിശേഷതകളെയും യുദ്ധാനന്തര ജാപ്പനീസ് സംസ്കാരത്തിന്റെയും സ്വഭാവത്തെ സമന്വയിപ്പിക്കുന്നതിന് "സൂപ്പർഫ്ലാറ്റ്" എന്ന പദം അദ്ദേഹം ഉപയോഗിച്ചു. മുറകാമിയുടെയും, അദ്ദേഹം സ്വാധീനിച്ച മറ്റ് ജാപ്പനീസ് കലാകാരന്മാരുടെയും കലാ രീതിയെ വിശേഷിപ്പിക്കാൻ സൂപ്പർഫ്ലാറ്റ് എന്ന പദം ഉപയോഗിക്കാറുണ്ട്.[1]

കൈകായ് കിക്കി കമ്പനിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് മുറകാമി. ഗെയ്‌സായി എന്ന ദ്വിവത്സര കലാ മേളയുടെ സ്ഥാപകനും സംഘാടകനുമായിരുന്നു അദ്ദേഹം. [2]

കലയും വാണിജ്യപരമായ ബ്രാൻഡിംഗും തമ്മിലുള്ള അതിരുകൾ  മങ്ങിക്കുന്നതും, അത്തരമൊരു അതിർത്തിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതുമാണ് മുറകാമിയുടെ കലാ സൃഷ്ടികൾ.

ജീവിതവും കരിയറും[തിരുത്തുക]

അക്കാദമിക് പശ്ചാത്തലവും കരിയറിന്റെ ആദ്യകാലവും[തിരുത്തുക]

1992 ലെ ടോക്കിയോയിലെ ഗാലറി മാർസിൽ "പോളിറിഥം" എന്ന തന്റെ ആദ്യകാല സൃഷ്ടിയുമായി തകാഷി മുറകാമി. ഫോട്ടോ ഇറ്റാക്ക ഡാരിൻ പപ്പാസ്

ജപ്പാനിലെ ടോക്കിയോയിലാണ് മുരകാമി ജനിച്ച് വളർന്നത്. ചെറുപ്പം മുതൽ അനിമെയുടെയും മാംഗയുടെയും (ജാപ്പനീസ് കോമിക്സ്) ആരാധകനായിരുന്ന മുറകാമി, ആനിമേഷൻ വ്യവസായ മേഖലയിൽ ജോലി നേടുന്നതിനാണ് താൽപ്പര്യപ്പെട്ടിരുന്നത്. ആനിമേറ്ററാകാൻ ആവശ്യമായ വൈദഗ്ദ്ധ്യം നേടുന്നതിനായി അദ്ദേഹം ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ആർട്‌സിൽ ചേർന്നു, പക്ഷേ ഒടുവിൽ അദ്ദേഹം പരമ്പരാഗത ജാപ്പനീസ് കലാപരമായ കൺവെൻഷനുകൾ, ടെക്നിക്കുകൾ, വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ജാപ്പനീസ് പെയിന്റിംഗിന്റെ പരമ്പരാഗത ശൈലിയായ നിഹോംഗയിൽ പ്രാവീണ്യം നേടുകയാണുണ്ടായത്. അദ്ദേഹം നിഹോംഗയിൽ പിഎച്ച്ഡി നേടാൻ തീരുമാനിച്ചുവെങ്കിലും, ക്രമേണ അതിന്റെ രാഷ്ട്രീയത്തിൽ നിരാശനായി, സമകാലീന കലാ ശൈലികൾ, മാധ്യമങ്ങൾ, തന്ത്രങ്ങൾ എന്നിവയിൽ പര്യവേക്ഷണം ചെയ്യാൻ തുടങ്ങി. [3]

ജപ്പാനിലെ സമകാലീന കലയുടെ അവസ്ഥയിൽ മുറകാമി അതൃപ്തനായിരുന്നു. ജപ്പാനിലെ സമകാലീന കല "പാശ്ചാത്യ പ്രവണതകളുടെ ആഴത്തിലുള്ള സ്വാധീനത്തിന് വിധേയമാണെന്ന്" അദ്ദേഹം വിശ്വസിച്ചു. [4] അങ്ങനെ, അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഭൂരിഭാഗവും സാമൂഹ്യ വിമർശനത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും തലങ്ങളുള്ളവയാണ്. മുറകാമിയുടെ ഇന്നത്തെ ഏറ്റവും വിലയേറിയ സൃഷ്ടി മൈ ലോൺസം കൌബോയ് എന്ന് പേര് നൽകിയനഗ്നമായ അനിമേഷൻ കഥാപാത്രത്തെപോലെയുള്ള ശിൽപമാണ്. [5] അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളിൽ പലതും തുടക്കത്തിൽ ജപ്പാനിൽ അത്രകണ്ട് സ്വീകാര്യമായിരുന്നില്ല. [6]

ന്യൂയോർക്ക്[തിരുത്തുക]

1994 ൽ മുറകാമി ഏഷ്യൻ കൾച്ചറൽ കൗൺസിലിൽ നിന്ന് ഒരു ഫെലോഷിപ്പ് നേടി, ന്യൂയോർക്ക് സിറ്റിയിൽ ഒരു വർഷത്തേക്ക് പിഎസ് 1 ഇന്റർനാഷണൽ സ്റ്റുഡിയോ പ്രോഗ്രാമിൽ പങ്കെടുത്തു. [7] അദ്ദേഹത്തിന്റെ ന്യൂയോർക്ക് താമസത്തിനിടയിൽ, പാശ്ചാത്യ സമകാലീന കലാകാരന്മാരായ അൻസെം കൈഫറിന്റെയും ജെഫ് കൂൺസിന്റെയും ഒക്കെ സൃഷ്ടികളിൽ ആകൃഷ്ടനായി. തന്റെ കമ്പനിയായ കൈകായ് കിക്കിയുടെ മുന്നോടിയായി, ജപ്പാനിലെ ഹിരോപൺ ഫാക്ടറിയുമായി ചേർന്ന് അദ്ദേഹം ജപ്പാനിൽ ഒരു ചെറിയ സ്റ്റുഡിയോ സ്ഥാപിച്ചു. ജപ്പാനിലേക്ക് മടങ്ങിയതിനുശേഷം അദ്ദേഹം തന്റെ കലാപരമായ പരിശീലനത്തിന് പിന്നിലെ പ്രധാന ആശയങ്ങൾ വികസിപ്പിക്കുകയും യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാന ഗാലറികളിലും സ്ഥാപനങ്ങളിലും പതിവായി സ്വന്തം സൃഷ്ടികൾ പ്രദർശിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

തന്ത്രപരമായ സമീപനം[തിരുത്തുക]

യുദ്ധാനന്തര ജപ്പാനിലെ വിശ്വസനീയവും സുസ്ഥിരവുമായ ഒരു കലാ വിപണിയുടെ അഭാവത്തിനെക്കുറിച്ച് മുറകാമി നിരാശ പ്രകടിപ്പിച്ചിരുന്നു. ഈ കാരണത്താൽ അദ്ദേഹം ആദ്യം പാശ്ചാത്യ കലാ ലോകത്ത് ശ്രദ്ദേയനാകാനുള്ള ശ്രമങ്ങൾ തുടങ്ങി. [8] സ്വന്തം ജാപ്പനീസ് സംസ്കാരത്തിലും ചരിത്രത്തിലും വേരൂന്നിയതും എന്നാൽ അന്തർ‌ദ്ദേശീയമായി പുതിയതും സാധുതയുള്ളതുമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിനായി, 'വിശിഷ്ടമായും ജപ്പാന്റേത്' എന്ന് കണക്കാക്കാവുന്ന എന്തെങ്കിലും തിരയാൻ തുടങ്ങി. ഉയർന്നതെന്ന് വിലയിരുത്തപ്പെടുന്ന കലയുടെ ഘടകങ്ങൾ പലപ്പോഴും വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുവെന്ന് നിഗമനം ചെയ്ത ശേഷം, ജപ്പാനിലെ താഴ്ന്നതെന്ന് വിലയിരുത്തുന്ന സംസ്കാരം, പ്രത്യേകിച്ച് ആനിമേഷൻ, മംഗ, ഒട്ടാകു സബ്കൾച്ചർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഈ തന്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ താണ് അദ്ദേഹത്തിന്റെ കലാപരമായ ശൈലി. ഹോണോലുലു മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ 2000 മുതൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടിയായ കോസ്മോസ് ബോളിൽ ഇത് പ്രകടമാണ്.

ഫാക്ടറി[തിരുത്തുക]

വലിയ തോതിലുള്ളതും കൂടുതൽ വൈവിധ്യമാർന്നതുമായ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനായി 1996 ൽ മുറകാമി തന്റെ പ്രൊഡക്ഷൻ വർക്ക്‌ഷോപ്പായ ഹിരോപോൺ ഫാക്ടറി ആരംഭിച്ചു. 2001 ൽ ഹിരോപൺ ഫാക്ടറി കൈകായ് കിക്കി കമ്പനി ലിമിറ്റഡായി മാറ്റി. [6]

സഹകരണങ്ങൾ[തിരുത്തുക]

2002 ൽ ഡിസൈനർ മാർക്ക് ജേക്കബിന്റെ ക്ഷണപ്രകാരം മുറകാമി ഫാഷൻ ബ്രാൻഡായ ലൂയി വിറ്റനുമായി ദീർഘകാലമായുള്ള സഹകരണം ആരംഭിച്ചു. ഹാൻഡ്‌ബാഗുകളുടെ രൂപകൽപ്പനയിൽ ഉപയോഗിച്ച കലാസൃഷ്ടികൾ സംഭാവന ചെയ്തുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. ഇത് വാണിജ്യപരമായി വലിയ വിജയമായിരുന്നു. നവോകി തകിസാവയുടെ ഫാഷൻ ഡിസൈനർമാരായ ഇസി മിയാകെ മെൻ എന്നയാളുമായി അദ്ദേഹം മുമ്പ് സഹകരിച്ചിരുന്നുവെങ്കിലും, ലൂയി വ്യൂട്ടനുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ജന്മനാടായ ജപ്പാനിൽ സെലിബ്രിറ്റി പദവിയിലേക്ക് ഉയർത്തി. [9]

2007 ൽ മുറകാമി, റാപ്പർ കൻയി വെസ്റ്റിന്റെ ഗ്രാജുവേഷൻ എന്ന ആൽബത്തിന് കവർ ആർട്ട് വർക്ക് നൽകുകയും വെസ്റ്റിന്റെ " ഗുഡ് മോർണിംഗ് " എന്ന ഗാനത്തിനായി ഒരു ആനിമേറ്റഡ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുകയും ചെയ്തു. [10] വെസ്റ്റിന്റെ 2018 ലെ സഹകരണ ആൽബമായ കിഡ്സ് സീ ഗോസ്റ്റ്സ് നും കവർ ആർട്ട്‌വർക്ക് നൽകി. [11]

മുറകാമി ജപ്പാനിലെ മറ്റ് നിരവധി വ്യവസായങ്ങളുമായും സഹകരിച്ചിട്ടുണ്ട്. ഒരു പ്രധാന ഉദാഹരണം അർബൻ റിയൽ എസ്റ്റേറ്റ് ഡവലപ്പ്മെന്റ് റോപ്പൊംഗി ഹിൽസിന്റെ പ്രസ് റിലേഷൻസ് പ്രചാരണത്തിനായി അദ്ദേഹം സൃഷ്ടിച്ച ഇമേജ് കഥാപാത്രങ്ങൾ ആണ്. [9]

2009 ൽ സംഗീത നിർമ്മാതാവ് ഫാരെൽ വില്യംസ് മുറകാമിയുമൊത്ത് ആർട്ട് ബാസലിൽ ഒരു ശില്പം അനാച്ഛാദനം ചെയ്തു. [12]

മുറകാമിയും മക്ജിയും ചേർന്ന്, 'ടേണിംഗ് ജാപ്പനീസ്' എന്ന ദി വേപ്പർസ്ന്റെ ഗാനത്തിനുള്ള ഒരു ഹ്രസ്വ സംഗീത വീഡിയോ സംവിധാനം ചെയ്തു. 2009 ഒക്ടോബർ 1 മുതൽ 2010 ജനുവരി 17 വരെ ലണ്ടനിലെ ടേറ്റ് മോഡേൺ മ്യൂസിയത്തിലെ "പോപ്പ് ലൈഫ്" എക്സിബിഷനിൽ ഇത് കാണിച്ചു. ജപ്പാനിലെ ടോക്കിയോയിലെ ഷോപ്പിംഗ് ഡിസ്ട്രിക്റ്റ് അക്കിഹാറയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്ന ഡൺസ്റ്റ് ആണ് വീഡിയോയിൽ. [13]

ഫാഷൻ ലോകത്തെ കലാ ലോകത്തേക്ക് കൊണ്ടുവരാനും, ആത്യന്തികമായി രണ്ടും മറികടന്ന് കൂടുതൽ എന്തെങ്കിലും സൃഷ്ടിക്കാനുമായി, 2018 ൽ, തകാഷി മുറകാമി, ഫാഷൻ ഡിസൈനർ വിർജിൽ അബ്ലോയുമായി സഹകരിച്ച് നിരവധി കലാസൃഷ്ടികൾ നടത്തി. [14] കൾച്ചേഡ് മാഗസിൻ ഫാൾ 2018 ലക്കത്തിനായുള്ള അഭിമുഖത്തിൽ തകാഷിയും വിർജിലും അവരുടെ കരിയറിനെയും അവരുടെ സഹകരണത്തെയും കുറിച്ച് ചർച്ചചെയ്തിരുന്നു.

തകാഷി മുറകാമി സംവിധാനം ചെയ്ത് ആനിമേറ്റുചെയ്‌ത യൂ ഷുശ് സീ മീ ഇൻ എ ക്രൌൺ എന്ന ഔദ്യോഗിക മ്യൂസിക് വീഡിയൊ 2019 മാർച്ചിൽ ബില്ലി എലിഷ് പുറത്തിറക്കി. മോഷൻ ക്യാപ്‌ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ആനിമേറ്റുചെയ്‌ത ആനിമേഷൻ സ്റ്റൈൽ വീഡിയോ സൃഷ്ടിക്കാൻ എട്ട് മാസമെടുത്തതായി മുറകാമി പത്രക്കുറിപ്പിൽ അറിയിച്ചു.[15] നിയോൺ-പച്ച ഷർട്ടും ഷോർട്ട്സും ധരിച്ച എലിഷിന്റെ ആനിമേറ്റുചെയ്‌ത രൂപം കാണിച്ച് തുടങ്ങുന്ന വീഡിയോ, ഒടുവിൽ ഒരു ചിലന്തി പോലുള്ള രാക്ഷസനായി രൂപാന്തരപ്പെട്ട് ഒരു ചെറിയ നഗരത്തെ നശിപ്പിക്കുന്നതാണ് വീഡിയോയിൽ. വീഡിയോയിൽ, എലിഷിന്റെ സിഗ്നേച്ചർ ലോഗോ "ബ്ലോഷ്", മുറകാമിയുടെ പൂക്കൾ എന്നിവ ഉൾപ്പെടുന്നു.

തകാഷി മുറകാമിയുടെ ആൽബം കവർ ഡിസൈനുകളും കലാസൃഷ്ടികളും ഉൾക്കൊള്ളുന്ന, തന്റെ കളേഴ്സ് എന്ന ആൽബം ജെ ബാൽവിൻ 2020 മാർച്ചിൽ പുറത്തിറക്കി. [16][17]

മുറകാമിയുടെ കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന ഒരു ബോക്സ് ലോഗോ ടീ ഷർട്ട് 2020 ഏപ്രിലിൽ സുപ്രീം പുറത്തിറക്കി. COVID-19 പാൻഡെമിക് സമയത്ത് ഭവനരഹിതരായി മാറിയ യുവാക്കളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഇതിന്റെ എല്ലാ വരുമാനവും 'ഹെൽപ്പ് യുഎസ്എ'യിലേക്ക് പോയി.

കൈകായ് കിക്കി[തിരുത്തുക]

മുരകാമി തന്റെ പ്രവർത്തനങ്ങൾ ജപ്പാനിലെ കൈകായ് കിക്കി കമ്പനി, ലിമിറ്റഡ് (2001), കൈകായ് കിക്കി ന്യൂയോർക്ക്, എൽ‌എൽ‌സി (2001), എൽ‌എൽ‌സി (2010)ലോസ് ഏഞ്ചൽസ് എന്നിവയിൽ ഉൾപ്പെടുത്തിയാണ് നടത്തുന്നത്. മുറകാമിയുടെ വൈവിധ്യമാർന്ന കലാപരമായ ശ്രമങ്ങൾ കൂടാതെ ഓഫീസുകളും പ്രൊഡക്ഷൻ സ്റ്റുഡിയോകളും നിയന്ത്രിക്കുന്നത് കൈകായ് കികിയാണ്. മുറകാമിയുടെ കലാസൃഷ്ടികളുടെയും പ്രൊജക്റ്റുകളുടെയും നിർമ്മാണവും പ്രൊമോഷനും കൈകാര്യം ചെയ്യുന്നതിനൊപ്പം, അന്താരാഷ്ട്ര കലാ പ്രോജക്ടുകൾ സംഘടിപ്പിക്കുക, യുവ കലാകാരന്മാരുടെ കരിയറിനെ പിന്തുണയ്ക്കുക എന്നിവയും കൈകായ് കികി കൈകാര്യം ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ വിജയവും അംഗീകാരവും നേടിയ മുരകാമി, ജപ്പനിലെ യുവ കലാകാരന്മാരുടെ കരിയറിനെ പരിപോഷിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. ജപ്പാനിൽ യഥാർത്ഥവും സുസ്ഥിരവുമായ ഒരു കലാ വിപണി കെട്ടിപ്പടുക്കാനും അദ്ദേഹം ശ്രമിക്കുന്നു. [2]

2008 ൽ, കൈകായ് കിക്കി ടോക്കിയോ ഓഫീസിന് താഴെയുള്ള ബേസ്മെൻറ് ഇടം ഒരു ആർട്ട് ഗാലറിയാക്കി മാറ്റി. കൈകായ് കിക്കി ഗാലറി അതിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ള കലാകാരന്മാർക്ക് മാത്രമല്ല, അന്താരാഷ്ട്ര പ്രശക്തരായ മാർക്ക് ഗ്രോട്ട്ജാൻ, ഫ്രീഡ്രിക്ക് കുനാഥ് എന്നിവരുടെ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ എക്സിബിഷനുകളും മുറകാമിയാണ് ക്യൂറേറ്റ് ചെയ്യുന്നത്. [18]

ടോക്കിയോയിലെ നകാനോയിലെ നകാനോ ബ്രോഡ്‌വേ ഷോപ്പിംഗ് മാളിനുള്ളിൽ നാല് വ്യത്യസ്ത സ്ഥലങ്ങൾ ഉൾപ്പെടുത്തി 2010 ൽ ഹിഡാരി സിങ്കാരോ എന്ന രണ്ടാമത്തെ ഗാലറി ആരംഭിച്ചു. [19]

ഗെയ്‌സായി[തിരുത്തുക]

2002 മുതൽ 2014 വരെ മുറകാമി ഗെയ്‌സായി എന്ന പേരിൽ ഒരു കലാ മേള സംഘടിപ്പിച്ചു. ഇത് വർഷത്തിൽ ഒരിക്കൽ ജപ്പാനിലും വർഷത്തിൽ ഒരിക്കൽ തായ്‌പേയ് അല്ലെങ്കിൽ മിയാമി പോലുള്ള മറ്റൊരു നഗരത്തിലും നടന്നു. ഇതിൽ മുൻകൂട്ടി സ്‌ക്രീൻ ചെയ്ത ഗാലറികൾക്ക് ഇടം നൽകുന്നതിനുപകരം, കലാകാരന്മാർക്ക് അവരുടെ സ്വന്തം ബൂത്തുകൾ സൃഷ്ടിക്കാനും വാങ്ങാൻ ആഗ്രഹിക്കുന്നവരുമായി നേരിട്ട് സംവദിക്കാനും അനുവദിച്ചു. [20]

പുസ്തകങ്ങൾ[തിരുത്തുക]

 • തകാഷി മുറകാമി "ഗൈജുത്സു കിഗ്യോറോൺ"ISBN 978-4-344-01178-6
 • തകാഷി മുറകാമി "ഗൈജുത്സു ടോസോറോൺ"ISBN 978-4-344-01912-6
 • തകാഷി മുറകാമി "സമ്മൺ മോൺസ്റ്റെഴ്സ്? ഓപ്പൺ ദ ഡോർ? ഹീൽ? ഓർ ഡൈ?"ISBN 978-4-939148-03-3ISBN 978-4-939148-03-3
 • തകാഷി മുറകാമി "സൂപ്പർഫ്ലാറ്റ്"ISBN 978-4-944079-20-9
 • തകാഷി മുറകാമി "ലിറ്റിൽ ബോയ്: ദി ആർട്സ് ഓഫ് ജപ്പാൻസ് എക്സ്പ്ലോഡിംഗ് സബ് കൾച്ചർ"ISBN 978-0-300-10285-7
 • ക്രൂസ്, അമണ്ട / ഫ്രൈസ്-ഹാൻസെൻ, ഡാന / മാറ്റ്സുയി, മിഡോറി "തകാഷി മുറകാമി: മീനിങ്ങ് ഓഫ് ദ നോൺസെൻസ് ഓഫ് മീനിങ്ങ് "ISBN 978-0-8109-6702-1
 • ഷിമ്മൽ, പോൾ "© മുറകാമി"ISBN 978-0-8478-3003-9
 • ലെ ബോൺ, ലോറന്റ് "മുറകാമി വെർസൈൽസ്"ISBN 978-2-915173-72-7

എക്സിബിഷനുകൾ[തിരുത്തുക]

1989

 • എക്സിബിഷൻ എൽ എസ്‌പോയർ: തകാഷി മുറകാമി, ഗാലറി ഗിൻസ സുരുഗഡായ്, ടോക്കിയോ
 • ന്യൂ വർക്ക്സ്, കഫെ ടൈൻസ് !, ടോക്കിയോ

1991

 • ടോക്കിയോയിലെ നാഷണൽ ഫൈൻ ആർട്സ് ആൻഡ് മ്യൂസിക് യൂണിവേഴ്സിറ്റിയിലെ ആർട്ട് ഗ്യാലറി
 • ഗാലറി അയോയി, ഒസാക്ക, ജപ്പാൻ
 • വൺ നൈറ്റ് എക്സിബിഷൻ, ഓഗസ്റ്റ് 23 റോക്ക്‌ജെൻ കുൻസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ടോക്കിയോ
 • ഐ ആം അഗൈനിസ്റ്റ് ബിയിങ് ഫോർ ഇറ്റ്, ഗാലറി ഏരീസ്, ടോക്കിയോ

1993

 • എ വെരി മെറി അൻബർത്ത്ഡെ!, ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, ഹിരോഷിമ, ജപ്പാൻ
 • ഗാലറി നസുബി, ടോക്കിയോ
 • എ റൊമാന്റിക് ഈവനിംഗ്, ഗാലറി സെല്ലാർ, നാഗോയ, ജപ്പാൻ 1992
 • വൈൽഡ് വൈൽഡ്, റോന്റ്‌ജെൻ കുൻസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ടോക്കിയോ
 • നിക്കാഫ് 92, ഷിരാഷി കണ്ടംപററി ആർട്ട് Inc.

1994

 • ഫുജിസാൻ, ഗാലറി കോട്ടോ, ഒകയാമ, ജപ്പാൻ
 • വിച്ച് ഈസ് ടുമോറൊ? - ഫാൾ ഇൻ ലവ് - , എസ്‌സി‌എ‌ഐ ദി ബാത്ത്ഹൌസ്, ഷിരൈഷി കണ്ടംപററി ആർട്ട്, Inc., ടോക്കിയോ
 • ആസാമി കിക്കോ, ഒമിനേഷി, ഗാലറി അയോയി, ഒസാക്ക, ജപ്പാൻ
 • എ റൊമാന്റിക് ഈവനിങ്ങ്, ഗാലറി സെല്ലാർ, നാഗോയ, ജപ്പാൻ

1995

 • ഗാലറി ഇമ്മാനുവൽ പെറോട്ടിൻ, പാരീസ്
 • നിജി (റെയിൻബോ), ഗാലറി കോട്ടോ, ഒകയാമ, ജപ്പാൻ
 • ക്രേസി ഇസഡ്, എസ്‌സി‌എ‌ഐ ദി ബാത്ത്ഹൌസ്, ടോക്കിയോ
 • മിസ്റ്റർ ഡൂംസ്ഡേ ബലൂൺ, യങ്‌റ്റിംഗാഗറ്റൻ 1, സ്റ്റോക്ക്ഹോം, സ്യൂഡ്

1996

 • 727, ടോമിയോ കോയാമ ഗാലറി, ടോക്കിയോ
 • 727, അയോയ് ഗാലറി ഒസാക്ക, ജപ്പാൻ
 • ഫീച്ചർ Inc, ന്യൂയോർക്ക്
 • ഗാവിൻ ബ്രൌൺസ് എന്റർപ്രൈസ്, ന്യൂയോർക്ക്
 • ഗാലറി കോട്ടോ, ഒകയാമ, ജപ്പാൻ
 • കൊന്നിച്ചിവ, മിസ്റ്റർ ഡോബ്, കിരിൻ ആർട്ട് പ്ലാസ, ഒസാക്ക, ജപ്പാൻ
 • എ വെരി മെറിഅൺബർത്ത്ഡെ, ടു യു, ടു മീ!, ജിൻസ കൊമാത്സു, ടോക്കിയോ

1997

 • ഗാലറി ഇമ്മാനുവൽ പെറോട്ടിൻ, പാരീസ്
 • ബ്ലം & പോ ഗാലറി, സാന്താ മോണിക്ക, കാലിഫോർണിയ
 • ഗാലറി കോട്ടോ, ഒകയാമ, ജപ്പാൻ
 • ദ അദർ സൈഡ് ഓഫ് ഫ്ലാഷ് ഓഫ് ലൈറ്റ്, എച്ച്എപി ആർട്ട് സ്പേസ്, ഹിരോഷിമ, ജപ്പാൻ
 • ന്യൂയോർക്ക്, ഫീച്ചർ, മുറകാമി: ഹിരോപോൺ, പ്രോജക്റ്റ് കോ 2 [21]

1998

 • ഹിരോപോൺ പ്രോജക്റ്റ് കോകോ_പിറ്റി സകുരാക്കോ ജെറ്റ് അയർപ്ലെയിൻ നമ്പർ 1-6, ഫീച്ചർ Inc., ന്യൂയോർക്ക്
 • ബാക്ക് ബീറ്റ് : സൂപ്പർ ഫ്ലാറ്റ്, ടോമിയോ കോയാമ ഗാലറി, ടോക്കിയോ
 • മൈ ലോൺസോം കൌബോയ്, ബ്ലം & പോ ഗാലറി, സാന്താ മോണിക്ക, കാലിഫോർണിയ
 • മോറോവർ ഡീഒബി റൈസസ് ഹിസ് ഹാൻഡ്, സാഗാച്ചോ ബിസ്, ടോക്കിയൊ

1999

 • ഡിഒബി ഇൻ ദ സ്ടേഞ്ച് ഫോറസ്റ്റ് നാഗോയ പാർക്കോ ഗാലറി, ജപ്പാൻ
 • പാട്രൺ, മരുനുമ ആർട്ട് പാർക്ക് ഗാലറി, ജപ്പാൻ
 • സെക്കൻഡ് മിഷൻ പ്രോജക്റ്റ് KO2, ഹിരോപോൺ ഫാക്ടറി, ജപ്പാൻ
 • ഡോബ്സ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ‌ലാൻഡ്, പാർക്കോ ഗാലറി, ടോക്കിയോ
 • മീനിങ്ങ് ഓഫ് ദ നോസെൻസ് ഓഫ് മീനിങ്ങ്, സെന്റർ ഫോർ ക്യൂറട്ടോറിയൽ സ്റ്റഡീസ് മ്യൂസിയം, ബാർട്ട് കോളേജ്, ന്യൂയോർക്ക്
 • സൂപ്പർഫ്ലാറ്റ്, മരിയൻ ബോസ്കി ഗാലറി, ന്യൂയോർക്ക്
 • ലവ് & ഡോബ്, ഗാലറി കോട്ടോ, ഒകയാമ, ജപ്പാൻ

2000

 • 727 ബ്ലം & പോ ഗാലറി, സാന്താ മോണിക്ക, കാലിഫോർണിയ
 • സെക്കൻഡ് മിഷൻ പ്രോജക്റ്റ് കെ‌ഒ 2, പി‌എസ് 1 കണ്ടെമ്പററി ആർട്ട് സെന്റർ, ന്യൂയോർക്ക്
 • കൈകായ് കിക്കി: സൂപ്പർഫ്ലാറ്റ്, ഇസി മിയാകെ ഫോർ മെൻ, ടോക്കിയോ

2001

 • വിങ്ക്, ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ, ന്യൂയോർക്ക്
 • മഷ്റൂം, മരിയൻ ബോസ്കി ഗാലറി, ന്യൂയോർക്ക്
 • കൈകായ് കികി, ഗാലറി ഇമ്മാനുവൽ പെറോട്ടിൻ, പാരീസ്
 • സമ്മൺ മോൺസ്റ്റെഴ്സ്? ഓപ്പൺ ദ ഡോർ? ഹീൽ? ഓർ ഡൈ??, മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് ടോക്കിയോ, ടോക്കിയോ
 • തകാഷി മുറകാമി: മേഡ് ഇൻ ജപ്പാൻ, മ്യൂസിയം ഓഫ് ഫൈൻ ആർട്സ്, ബോസ്റ്റൺ, യുഎസ്എ

2002

 • കവായ്, ഫോണ്ടേഷൻ കാർട്ടിയർ പോർ എൽ ആർട്ട് കണ്ടെമ്പോറിയൻ, പാരീസ്; സെർപന്റൈൻ ഗാലറി, ലണ്ടൻ

2003

 • സൂപ്പർഫ്ലാറ്റ് മോണോഗ്രാം, ഗാലറി ഇമ്മാനുവൽ പെറോട്ടിൻ, പാരീസ്
 • സൂപ്പർഫ്ലാറ്റ് മോണോഗ്രാം, മരിയൻ ബോസ്കി ഗാലറി, ന്യൂയോർക്ക്
 • ഡബിൾ ഹെലിക്സ് റിവേർസൽ, റോക്ക്ഫെല്ലർ സെന്റർ, ന്യൂയോർക്ക്

2004

 • ഫണ്ണി കട്ട്സ്, സ്റ്റട്ട്ഗാർട്ട് മ്യൂസിയം ഓഫ് ആർട്ട്, സ്റ്റട്ട്ഗാർട്ട്, ജർമ്മനി
 • തകാഷി മുറകാമി: ഇനോച്ചി, ബ്ലം & പോ ഗാലറി, ന്യൂയോർക്ക്

2005

 • ഓപ്പണിങ്ങ് ഓഫ് ഗാലറിഎക്സ്ടെൻഷൻ, ഗാലറി പെറോട്ടിൻ, പാരീസ്
 • ലിറ്റിൽ ബോയ്: ആർട്സ് ഓഫ് ജപ്പാൻസ് എക്സ്പ്ലോഡിംഗ് പോപ്പ് കൾച്ചർ, ജപ്പാൻ സൊസൈറ്റി, ന്യൂയോർക്ക്
 • ഔട്ട്‌ഡോർ ബാനർ ഇൻസ്റ്റാളേഷൻ, പബ്ലിക് ആർട്ട് ഫണ്ട്, ന്യൂയോർക്ക്

2006

 • ദി പ്രഷർ പോയിന്റ് ഓഫ് പെയിന്റിംഗ്, ഗാലറി പെറോട്ടിൻ, പാരീസ്

2007

 • © മുറകാമി, മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, ലോസ് ഏഞ്ചൽസ്, കാലിഫോർണിയ

2008

 • ഡേവി ജോൺസ് ടിയർ, ബ്ലം & പോ, ലോസ് ഏഞ്ചൽസ്, കാലിഫോർണിയ
 • © മുറകാമി, ബ്രൂക്ലിൻ മ്യൂസിയം, ബ്രൂക്ലിൻ, എൻ‌വൈ; മ്യൂസിയം ഫോർ മോഡേൺ കുൻസ്റ്റ്, ഫ്രാങ്ക്ഫർട്ട്, ജർമ്മനി
 • പ്രിന്റുകൾ, "മൈ ഫസ്റ്റ് ആർട്ട് സീരീസ്", കൈകായ് കിക്കി ഗാലറി, ടോക്കിയോ

2009

 • ഐ ലവ് പ്രിന്റ്സ് ആൻഡ് സോ ഐ മേക്ക് ദെം, ആർ‌കി ഗാലറി, തായ്‌പേയ്, തായ്‌വാൻ
 • ഐ ലവ് പ്രിന്റ്സ് ആൻഡ് സോ ഐ മേക്ക് ദെം, കൈകായ് കിക്കി ഗാലറി, ടോക്കിയോ
 • തകാഷി മുറകാമി പെയിന്റ്സ് സെൽഫ് പോർട്രെയ്റ്റ്സ്, ഗാലറി ഇമ്മാനുവൽ പെറോട്ടിൻ, പാരീസ്
 • © മുറകാമി, ഗുഗ്ഗൻഹൈം മ്യൂസിയം, ബിൽബാവോ, സ്പെയിൻ

2010

 • സോളോ എക്സിബിഷൻ, ഗാഗോസിയൻ ഗാലറി, റോം, ഇറ്റലി
 • മുറകാമി വെർസൈൽസ്, പാലസ് ഓഫ് വെർസൈൽസ്, വെർസൈൽസ്, ഫ്രാൻസ്

2011

 • ബിയോണ്ട് ലിമിറ്റ്സ്, ചാറ്റ്സ്‌വർത്ത്, ഇംഗ്ലണ്ട്
 • യെവ്സ് ക്ലീൻ, ഗാലറി പെറോട്ടിൻ, പാരീസ്
 • എ ഹിസ്റ്ററി ഓഫ് എഡിഷൻസ്, ഗാലറി പെറോട്ടിൻ, പാരീസ്
 • സോളോ എക്സിബിഷൻ, ഗാഗോസിയൻ ഗാലറി, ലണ്ടൻ

2012

 • ഈഗൊ, ALRIWAQ ദോഹ എക്സിബിഷൻ സ്പേസ്, ഖത്തർ [22]

2013

 • അർഹത്ത്, ബ്ലം & പോ, കൽവർ സിറ്റി, കാലിഫോർണിയ
 • ജെല്ലി ഫിഷ് ഐസ് ഇന്റർനാഷണൽ പ്രീമിയർ: ആനിം ഫിലിം, ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ട് (ലാക്മ) ഏപ്രിൽ 8, 2013

2014

 • ഡീകൺസ്ട്രക്ഷൻ & പോസ്റ്റ്മോഡേണിസം - സെഷൻ I, ഡിഒപി ഫ ഫൌണ്ടേഷൻ, കാരക്കാസ്, വെനിസ്വേല, ജനുവരി 2014 - മാർച്ച് 2014

2015–2016

 • 500 അർഹത്സ്, മോറി ആർട്ട് മ്യൂസിയം, ടോക്കിയോ [23]

2017–2018

 • മുറകാമി ബൈ മുറകാമി, ആസ്ട്രപ്പ് ഫിയർലി മ്യൂസിറ്റ്, ഓസ്ലോ, ഫെബ്രുവരി 10 - മെയ് 5, 2017
 • ഒക്ടോപസ് ഈസ് ഇറ്റ്സ് ഓൺ ലെഗ്, മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, ചിക്കാഗോ, ജൂൺ 6 - സെപ്റ്റംബർ 24, 2017 [24]
 • അണ്ടർ ദ റേഡിയേഷൻ ഫാൾസ്, മോസ്കോയിലെ ഗാരേജ് മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, സെപ്റ്റംബർ 29, 2017 - ഫെബ്രുവരി 8, 2018 [25]
 • ഒക്ടോപസ് ഈസ് ഇറ്റ്സ് ഓൺ ലെഗ്, വാൻ‌കൂവർ ആർട്ട് ഗ്യാലറി, വാൻ‌കൂവർ, ഫെബ്രുവരി 3, 2018 - മെയ് 6, 2018 [26]

2019

 • തകാഷി മുറകാമി: GYATEI², ഗാഗോസിയൻ, ലോസ് ഏഞ്ചൽസ്, ഫെബ്രുവരി 21 - ഏപ്രിൽ 13, 2019 [27]

2020

 • സ്റ്റാർസ്: സിക്സ് കണ്ടെമ്പററി ആർട്ടിസ്റ്റ്സ് ഫ്രൊം ജപ്പാൻ ടു ദ വേൾഡ്, ടോക്കിയോയിലെ മോറി ആർട്ട് മ്യൂസിയം, ജൂലൈ 31, 2020 - ജനുവരി 3, 2021 [28]

പരാമർശങ്ങൾ[തിരുത്തുക]

 1. Hebdige, Dick (2007), "Flat Boy vs. Skinny: Takashi Murakami and the Battle for "Japan"", in Schimmel, Paul (ed.), ©Murakami, Museum of Contemporary Art, Los Angeles/Rizzoli International Publications, Inc.
 2. 2.0 2.1 Kaikai Kiki Co., Ltd., Kaikai Kiki Co., Ltd., archived from the original on September 7, 2006, retrieved August 9, 2011
 3. Schimmel, Paul (2007), "Making Murakami", in Schimmel, Paul (ed.), ©Murakami, Museum of Contemporary Art, Los Angeles/Rizzoli International Publications, Inc.
 4. A Message: Laying the foundation for a Japanese art market, Kaikai Kiki Co., Ltd., archived from the original on 2018-06-06, retrieved August 9, 2011
 5. "My Lonesome Cowboy, 1998". Widewalls. Archived from the original on 2019-06-21. Retrieved December 11, 2019.
 6. 6.0 6.1 Yoshitake, Mika (2007), "The Meaning of the Nonsense of Excess", in Schimmel, Paul (ed.), ©Murakami, Museum of Contemporary Art, Los Angeles/Rizzoli International Publications, Inc.
 7. "Asian Cultural Council — Murakami, Takashi". www.asianculturalcouncil.org.
 8. Murakami, Takashi (2001), "Life As a Creator", Summon Monsters? Open the door? Heal? Or Die?, Museum of Contemporary Art, Tokyo
 9. 9.0 9.1 Rothkopf, Scott (2007), "Takashi Murakami: Company Man", in Schimmel, Paul (ed.), ©Murakami, Museum of Contemporary Art, Los Angeles/Rizzoli International
 10. Lu Stout, Kristie (January 11, 2013). "Interview with Japanese Artist Takashi Murakam". CNN. Turner Broadcasting System. Retrieved May 23, 2017.
 11. Kim, Michelle (June 6, 2018). "Kanye and Kid Cudi Unveil Cover Art for New Album Kids See Ghosts". Pitchfork. Retrieved June 6, 2018.
 12. Interview with Pharrell Williams Art 40 Basel 2009, retrieved July 15, 2014
 13. "Pop Life: Art in a Material World, explore the exhibition, room 17". Tate Modern. Archived from the original on May 31, 2015. Retrieved March 12, 2015.
 14. "VIRGIL ABLOH AND TAKASHI MURAKAMI ARE CHANGING THE CONVERSATION ONE COLLABORATION AT A TIME". https://www.culturedmag.com. {{cite web}}: External link in |website= (help)
 15. Acevedo, Angelica (April 18, 2019). "Billie Eilish Debuts Bewitching Animated Video for 'You Should See Me in a Crown'".
 16. Sawyer, Jonathan (February 28, 2020). "J Balvin Reveals Takashi Murakami-Designed Album Cover for 'Colores'". Highsnobiety. Highsnobiety. Retrieved March 21, 2020.
 17. "J Balvin släpper merch designad av Takashi Murakami". Dopest. Dopest. March 20, 2020. Retrieved March 22, 2020.
 18. About Kaikai Kiki Gallery, Kaikai Kiki Co., Ltd., retrieved August 9, 2011
 19. Hidari Zingaro, Kaikai Kiki Co., Ltd., archived from the original on 2017-05-22, retrieved August 9, 2011
 20. Geisai, Kaikai Kiki Co., Ltd., retrieved August 9, 2011
 21. "Takashi Murakami B.1962 MISS KO2 ORIGINAL (PROJECT KO2)". Sotheby's. Retrieved September 12, 2020.
 22. Murakami – Ego, archived from the original on January 31, 2012, retrieved January 24, 2012
 23. "Archived copy" (PDF). Archived from the original (PDF) on December 22, 2015. Retrieved December 17, 2015.{{cite web}}: CS1 maint: archived copy as title (link)
 24. "MCA – Exhibitions: Takashi Murakami: The Octopus Eats Its Own Leg". mcachicago.org. Retrieved June 27, 2017.
 25. "Takashi Murakami. Under the Radiation Falls". Garage.
 26. "Gagosian". https://gagosian.com. {{cite web}}: External link in |website= (help)
 27. "Takashi Murakami: GYATEI², Beverly Hills, February 21–April 13, 2019". Gagosian (in ഇംഗ്ലീഷ്). January 15, 2019. Retrieved November 4, 2019.
 28. "STARS: Six Contemporary Artists from Japan to the World". www.mori.art.museum (in ഇംഗ്ലീഷ്). Retrieved August 18, 2020.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തകാഷി_മുറകാമി&oldid=3821380" എന്ന താളിൽനിന്ന് ശേഖരിച്ചത്